ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയക തർക്കം, സഹോദരനുമായ ബന്ധം അവസാനിപ്പിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
കൊൽക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പ് നിർണയ സ്ഥാനാർത്ഥി തർക്കത്തിൽ സഹോദരനുമായുള്ള ബന്ധം അവസാനിപ്പിച്ച് മമത ബാനർജി.
തന്റെ കുടുംബവും, താനും സഹോദരനുമായി എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് മമത ബാനർജി അറിയിച്ചു.
ഹൗറ ലോക്സഭാ സീറ്റിൽ സിറ്റിങ് എംപി പ്രസുൻ ബാനർജിയെ മത്സരിപ്പിക്കുന്നതിലുള്ള അസന്തുഷ്ടി ബബുൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.ഹൗറ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം ശരിയായ തിരഞ്ഞെടുപ്പായിരുന്നില്ലെന്നും കഴിവുള്ള നിരവധി സ്ഥാനാർഥികൾ അവഗണിക്കപ്പെട്ടെന്നും ബബുൻ ആരോപിച്ചിരുന്നത്. കൂടാതെ മമത പറയുന്നതൊന്നും ചില സമയങ്ങളിൽ അംഗീകരക്കില്ലെന്നും , വേണ്ടി വന്നാൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനാലാണ് മമതയ്ക്ക ഇത്തരമൊരു തീരുമാനത്തിലേക്ക് വഴിവെച്ചത്.
‘എല്ലാ തിരഞ്ഞെടുപ്പിന് മുൻപും ബബുൻ പ്രശ്നങ്ങൾ ഉണ്ടാക്കും. എനിക്ക് അത്യാഗ്രഹമുള്ള ആളുകളെ ഇഷ്ടമല്ല. ഏകാധിപത്യ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നുമില്ല. അതുകൊണ്ട് ഞാൻ അവന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ടിക്കറ്റ് നൽകില്ല. അദ്ദേഹവുമായുള്ള എല്ലാ ബന്ധവും മുറിച്ചുമാറ്റാൻ ഞാൻ തീരുമാനിച്ചു.’’മമത പറഞ്ഞു ബബുൻ ബിജെപിയിൽ ചേർന്നേക്കും എന്ന തീരുമാനത്തിൽ നിന്നാണ് മമത ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്.
എന്നാൽ ഈ പ്രഖ്യാപനമെല്ലാം ബബുൻ തള്ളി. ‘‘മമതാദീദി ഉള്ളിടത്തോളം കാലം ഞാൻ പാർട്ടി വിടുകയോ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയോ ഇല്ല. എനിക്ക് നിരവധി ബിജെപി നേതാക്കളെ അറിയുകയും ചെയ്യാം.’’ ബബുൻ പറഞ്ഞു.