play-sharp-fill
അപകട രഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ അനധികൃതമായി സ്ഥാപിച്ച ആർച്ചുകൾ നീക്കം ചെയ്യണമെന്ന് പരാതി ; ബോർഡുകളും ആർച്ചുകളും നീക്കം ചെയ്യാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

അപകട രഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ അനധികൃതമായി സ്ഥാപിച്ച ആർച്ചുകൾ നീക്കം ചെയ്യണമെന്ന് പരാതി ; ബോർഡുകളും ആർച്ചുകളും നീക്കം ചെയ്യാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

റോഡ് സൈഡുകളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ആർച്ചുകളും നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആർച്ചുകൾ സ്ഥാപിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ്.

അപകട രഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ അനധികൃതമായി സ്ഥാപിച്ച ആർച്ചുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തിൽ കർശന നിയന്ത്രണം വേണം. ഹൈക്കോടതി ഇത് സംബന്ധിച്ച് നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ഇക്കാര്യത്തിൽ നഗരസഭ ജാഗ്രത പുലർത്തുമെന്ന് തിരുവനന്തപുരം നഗരസഭ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group