കാരണം ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കി; നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് തൽക്കാലം സസ്പെൻഡ് ചെയ്യില്ല

  തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂടിന് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാൻ കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം ആര്‍.ടി. ഓഫീസില്‍നിന്നാണ് സുരാജിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കിയത്. സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണിത്. അതിനിടെ വാഹനാപകടത്തില്‍ പോലീസിന്റെ എഫ്.ഐ.ആര്‍ മാത്രം പരിശോധിച്ച് ആരുടെയും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് നിര്‍ദേശം പുറപ്പെടുവിച്ചു. എഫ്.ഐ.ആര്‍ വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും ആര്‍.ടി.ഒ., […]

മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതികൾക്ക് വെട്ടേറ്റു ; ദമ്പതികളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

  മുണ്ടക്കയം: മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതികൾക്ക് വെട്ടേറ്റു. പുഞ്ചവയൽ 504 കണ്ടംങ്കേരി തോമസ് (77) ഭാര്യ ഓമന (55) എന്നിവർക്കാണ് വെട്ടേറ്റത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. തോമസും ഭാര്യ ഓമനയും കുളിക്കാനായി പോകും വഴിയാണ് സംഭവമുണ്ടായത്.ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തോമസിൻ്റെ തലയിലും, ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റിരിക്കുന്നത്.ആദ്യം മുണ്ടക്കയത്തെ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അയൽവാസിയായ പള്ളിത്തടത്തിൽ കൊച്ചുമോനാണ് തങ്ങളെ അക്രമിച്ചതെന്ന് ഇരുവരും പോലീസിൽ […]

കോട്ടയം ടൗണിൽ അനധികൃത മദ്യക്കച്ചവടം ; 20 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ ; എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിനോദ് കെ ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത് 

സ്വന്തം ലേഖകൻ കോട്ടയം :കോട്ടയം ചന്തക്കവലയിൽ അനധികൃത മദ്യവില്പന നടത്തിയ ഒറീസ സ്വദേശി ജക്കറിയ ബർബൂയ . (32) എന്നയാളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിനോദ് കെ ആറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 20 ലിറ്റർ മദ്യവും മദ്യം വിറ്റ വകയിൽ 1200 രൂപയും പിടിച്ചെടുത്തു.പത്ത് വർഷം മുൻപ് കേരളത്തിൽ ജോലിക്കായി എത്തുകയും ബാറുകളിലും, കള്ള് ഷാപ്പുകളിലും ജോലി ചെയ്ത ഇയാൾ സ്വന്തമായി ബാർ ആരംഭിക്കയായിരുന്നു. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം കൃത്യമായി ബാങ്കിൽ നിക്ഷേപിച്ച് കൊണ്ടിരിക്കുകയുമായിരുന്നു. […]

750 കോടിയിൽ മകളുടെ വിവാഹം; മകന്റെ അത്യാഡംബര വിവാഹത്തിന് ഒരുക്കങ്ങളായി മുകേഷ് അംബാനി

  മുംബൈ: വിവാഹം ജൂലൈയിൽ ആണെങ്കിലും അതിന് മുന്നോടിയായി ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹപൂർവ്വ ആഘോഷങ്ങള്‍ അത്യാഡംബരമായി നടക്കുവാൻ പോകുന്നു. ആയിരത്തിലധികം അതിഥികൾക്കാണ് ക്ഷണം ഉള്ളത്. ആയതിനാൽ 2500 ല്‍ അധികം വ്യത്യസ്ത വിഭവങ്ങള്‍ തയ്യാറാക്കുവാൻ 21 ഷെഫുമാർക്കാണ് കരാർ നല്‍കിയിരിക്കുന്നത്. ഈയാഴ്‌ച്ച അവസാനം ജാംനഗറിലെ കുടുംബ വീട്ടിലായിരിക്കും ഇന്ത്യയിലെ രണ്ട് അതി സമ്പന്ന കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്ന ചടങ്ങാണ് നടക്കുക. 2018 നവംബറില്‍ നടന്ന മുകേഷ് അംബാനിയുടെ മകളുടെ ആഡംബര വിവാഹത്തില്‍ പങ്കെടുത്ത പ്രമുഖ വ്യക്തികളെല്ലാം തന്നെ ചടങ്ങിലും പങ്കെടുക്കുന്നുണ്ട്. […]

തൊടുപുഴ മാനത്തൂരിൽ നാല് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; ഒരാൾക്ക് പരിക്ക് ; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ  തൊടുപുഴയ്ക്ക് സമീപം മാനത്തൂരിൽ 4 കാറുകൾ തമ്മിൽ കൂട്ടിന്ന്യി ടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മാനത്തൂർ സ്കൂൾ ജംഗ്ഷനിൽ രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. കോട്ടയത്തെ ഉത്സവം കൂടിയിട്ട് തിരിച്ച് കഞ്ഞിക്കുഴിയ്ക്ക് മടങ്ങും വഴി നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മൂന്നു കാറുകളെ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

സംസ്ഥാനത്ത് ഉയർന്ന ചൂട് ; പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി ; കൂടുതല്‍ താപനില കോട്ടയത്ത്

സ്വന്തം ലേഖകൻ സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. * പകൽ രാവിലെ  11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. * നിർജലീകരണമുണ്ടാക്കുന്ന മദ്യം, […]

പരസ്പരം വച്ചുമാറി; മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീര്‍, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ലീഗ്

സ്വന്തം ലേഖകൻ മലപ്പുറം: പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കും. പൊന്നാനിയിൽ നിന്നും അബ്ദുസമദ് സമദാനിയാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നും നവാസ് ഖനിയും മത്സരിക്കും. പൊന്നാനിയ്ക്ക് പകരം മലപ്പുറം വേണമെന്ന ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യം മുസ്ലിം ലീഗ് നേതൃയോഗം അംഗീകരിക്കുകയായിരുന്നു. മൂന്നാം സീറ്റെന്ന ആവശ്യത്തിന് പകരമായി അനുവദിച്ച രാജ്യസഭാ സീറ്റിൽ മത്സരിക്കാനും മുസ്ലിം ലീഗ് തീരുമാനിച്ചു. പാണക്കാട് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം സംസ്ഥാന […]

മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ല ; കോണ്‍ഗ്രസ് 16 മണ്ഡലങ്ങളില്‍ മത്സരിക്കും; രാജ്യസഭാ സീറ്റ് മുസ്ലിം ലീ​ഗിന് നൽകും ; യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 16 മണ്ഡലങ്ങളില്‍ മത്സരിക്കും. മുസ്ലിം ലീഗ് രണ്ടു സീറ്റില്‍ മത്സരിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഡി സതീശന്‍ അറിയിച്ചു. ഇതോടൊപ്പം രാജ്യസഭ സീറ്റില്‍ ചില അറേഞ്ച്‌മെന്റുകള്‍ വരുത്തിയിട്ടുണ്ട്. സ്വാഭാവികമായിട്ടും അടുത്ത രാജ്യസഭ സീറ്റില്‍ ഒഴിവു വരുമ്പോള്‍ ഒരെണ്ണം പ്രതിപക്ഷത്തിന് കിട്ടും. അത് കോണ്‍ഗ്രസിന് കിട്ടേണ്ടതാണ്. അത് മുസ്ലിം ലീഗിന് നല്‍കാന്‍ തീരുമാനിച്ചു. പിന്നീട് വരുന്ന സീറ്റ് […]

നടി ശോഭന നല്ല സുഹൃത്ത് ; തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന കാര്യം ഫോണിൽ അറിയിച്ചു ; ബി ജെ പിയ്ക്ക് നിരാശ: ശശി തരൂർ

സ്വന്തം ലേഖകൻ തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി തിരുവനന്തപുരത്തുനിന്ന് നടി ശോഭന മത്സരിക്കില്ലെന്ന് ശശി തരൂർ എംപി. നിരാശയിൽ നിന്നാണ് തിരുവനന്തപുരത്ത് ബിജെപിക്ക് ഒട്ടേറെ പേരുകൾ ഉയരുന്നത്. ഗുരുവായൂർ സന്ദർശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നടി ശോഭന എന്റെ നല്ല സുഹൃത്താണ്. അവർ തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന കാര്യം ഫോണിൽ അറിയിച്ചിരുന്നു. പലപ്പോഴായി പല പേരുകളാണ് ബിജെപി ഉയർത്തുന്നത്. അവരുടെ നിരാശയെ തുടർന്നാണ് പല പേരുകൾ പറയുന്നത്. ഇത്തരത്തിലുള്ള ബിജെപിയുടെ പ്രചാരണം ഭയം കൊണ്ടാണ്. ആരൊക്കെ വരുമെന്നറിയാൻ കാത്തിരിക്കുകയാണ്. തിരുവനന്തപുരത്തെ സ്ഥാനാർഥികളെ വിലകുറച്ചു കാണുന്നില്ല. […]

നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിന് ആശ്വാസം ; ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി ; ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു സർക്കാരിന്റെ ആരോപണം

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന് ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് സർക്കാരിന്റെ ഹർജിയിൽ വിധി പറഞ്ഞത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു സർക്കാരിന്റെ ആരോപണം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം തന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാർ […]