പ്രശസ്ത സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു; നാലു പതിറ്റാണ്ട് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന പ്രതിഭ; എം ടിയുടെയും ലോഹിതദാസിന്റെയും കഥകൾ സിനിമയാക്കിയ കലാകാരൻ; ഹരികുമാറിൻ്റെ ‘സുകൃതം’ ഇന്നും പ്രേക്ഷക മനസുകളിൽ; പ്രിയ സംവിധായകൻ്റെ അന്ത്യം അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ
തിരുവനന്തപുരം : സിനിമാ സംവിധായകനും, തിരക്കഥാകൃത്തുമായ ഹരികുമാർ(70) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപന്തല്‍, എഴുന്നള്ളത്ത് എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്. നാല് പതിറ്റാണ്ടോളം സിനിമാ രംഗത്ത് സജീവമായിരുന്ന ഹരികുമാർ 18 ഓളം സിനിമകള്‍ സംവിധാനം ചെയ്തു. 2022 ല്‍ ഇറങ്ങിയ ഓട്ടോറിക്ഷാക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം. 1981ല്‍ പുറത്തിറങ്ങിയ ആമ്ബല്‍ പൂവാണ് ആദ്യചിത്രം. സുകുമാരി, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 1994-ല്‍ എംടി വാസുദേവൻ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് […]