വനിതകൾക്ക് തൊഴിൽ സംരംഭം തുടങ്ങുന്നതിനായി സഹായം തേടി തട്ടിപ്പ് ; പലരിൽ നിന്നായി മൂന്നുകോടിയോളം രൂപയും 60പവനോളം സ്വർണാഭരണങ്ങളും തട്ടിയെടുത്തു ; ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ മാന്നാർ: മാന്നാറിൽ പലരിൽ നിന്നായി മൂന്നുകോടിയോളം രൂപയും 60പവനോളം സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. മാന്നാർ കുരട്ടിക്കാട് മംഗലത്ത് മഠത്തിൽ കിഴക്കേതിൽ വിഷ്ണുരാജി(32)നെ വീയപുരം സി ഐ ധർമജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളിൽ വാടകയ്ക്ക് താമസിച്ച് ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന വിഷ്ണുരാജ്, സാമ്പത്തിക തട്ടിപ്പിനിരയായി മാന്നാർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ശ്രീദേവിയമ്മ ജീവനൊടുക്കിയതിനെ തുടർന്ന് ഒളിവിലായിരുന്നു. വിഷ്ണുരാജിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിവന്ന […]

കനത്ത മഴയിൽ ടാങ്കർ ലോറിയുടെ ടയർ മണ്ണിലേക്ക് താഴ്ന്നു

തിരുവനന്തപുരം : മംഗലാംകുന്ന് പാചക വാതക കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞു. കനത്ത മഴയില്‍ ടയർ മണ്ണിലേക്ക് താഴ്ന്നാണ് അപകടം ഉണ്ടായത്. പുലർച്ചെ  4 മണിയോടെയാണ് അപകടം. ശക്തമായ മഴയായതിനാല്‍ മണ്ണില്‍ താഴ്ന്ന ടാങ്കർ മറിയുകയായിരുന്നു. വാതക ചോർച്ച ഇല്ലെന്നും വാഹനം ഉയർത്താൻ ശ്രമം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ദേശീയപാത നിർമ്മാണം നടക്കുന്നതിനാല്‍ വഴിതെറ്റി സർവ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. അപകടത്തില്‍ ഡ്രൈവർ നാമക്കല്‍ സ്വദേശി എറ്റിക്കണ്‍ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ; പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; വിശദ പരിശോധനയ്ക്ക് ഫൊറൻസിക് സംഘം

സ്വന്തം ലേഖകൻ കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പൊലീസിന് മറ്റൊരു നിര്‍ണായക തെളിവ് കൂടി ലഭിച്ചു. പ്രതി രാഹുലിന്റെ കാറിന്റെ സീറ്റില്‍ രക്തക്കറ കണ്ടെത്തി. ഇത് മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടേതാണ് എന്ന നിഗമനത്തിലാണ് പൊലീസ്. മര്‍ദ്ദനമേറ്റ ദിവസം പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് ഈ കാറിലാണ് എന്ന് പൊലീസ് പറയുന്നു. പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു. രാഹുലും സുഹൃത്തും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഫോറന്‍സിക് സംഘം വിശദമായ പരിശോധന നടത്തും. അതിനിടെ രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. പന്തീരങ്കാവ് സ്റ്റേഷനിലെ സീനിയര്‍ […]

ഇടുക്കി ജില്ലയിലെ ഓറഞ്ച് റെഡ് അലർട്ടുകൾ പിൻവലിക്കുന്നതുവരെ രാത്രി യാത്ര ഇന്ന് മുതൽ നിരോധിച്ചു

  ഇടുക്കി: ജില്ലയിലെ മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചു. ഇന്ന് മുതൽ ഓറഞ്ച് റെഡ് അലോട്ടുകൾ പിൻവലിക്കുന്നത് വരെ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ പറഞ്ഞു. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി , സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ , റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ,തഹസിൽദാർമാർ എന്നിവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.   ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെഡ്‌, ഓറഞ്ച്‌ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ നിയന്ത്രണങ്ങൾ ഏര്‍പെടുത്തുന്നതിനും വിനോദസഞ്ചാര വകുപ്പ്‌ , ഡി […]

25% ലാഭം വാഗ്ദാനം ചെയ്തു ; നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി; രണ്ട് കോടി രൂപ തട്ടിയെടുത്തു ; നിര്‍മാതാവ് ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

സ്വന്തം ലേഖകൻ കൊച്ചി: വഞ്ചനാക്കേസില്‍ കൊയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത നിര്‍മാതാവ് ജോണി സാഗരിക കേരളത്തിലും സമാനമായ തട്ടിപ്പ് നടത്തി. തൃശൂര്‍ വരാക്കര സ്വദേശി ജിന്‍സ് തോമസിന്റെ കയ്യില്‍ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ തൃശൂര്‍ സിജെഎം കോടതിയുടെ പരിഗണനയിലാണ്. കോയമ്പത്തൂര്‍ കേസിലെ പരാതിക്കാരനായ ദ്വാരക് ഉദയ്ശങ്കറിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് ജിന്‍സ്. 201617 സമയത്തായിരുന്നു തട്ടിപ്പ്. ‘നോണ്‍സെന്‍സ്’ എന്ന സിനിമയുടെ നിര്‍മാണത്തിനായി 75 ലക്ഷം രൂപ നിക്ഷേപിച്ചു. 25% ലാഭം എന്നായിരുന്നു വാഗ്ദാനം. […]

മഴയെ തുടർന്ന് പത്തനംത്തിട്ട ജില്ലയിൽ യാത്ര നിരോധനം ; തൊഴിലുറപ്പ് ജീവനക്കാർക്കും വിലക്ക് ഏർപ്പെടുത്തി

പത്തനംത്തിട്ട :  കനത്ത  മഴയെ തുടർന്ന്  പത്തനംത്തിട്ട ജില്ലയില്‍ യാത്രാ നിരോധനം ഏർപ്പെടുത്തി. രാത്രി 7 മുതല്‍ രാവിലെ 6 വരെ മലയോര മേഖലയിലേക്കുള്ള യാത്രകള്‍ നിയന്ത്രണം ഏർപ്പെടുത്തിയത്. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയക്കും നിരോധനമുണ്ട്. മെയ് 23 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. ഗവി ഉള്‍പ്പെടെ വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട്. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചു. എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ സജ്ജമാക്കി. റാന്നി, കോന്നി മേഖലയില്‍ ദുരന്തസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ആളുകളെ ഒഴിപ്പിക്കും. ദുരന്തനിവാരണവുമായി […]

കാട്ടാക്കടയിൽ പൂക്കടയ്ക്ക് തീ പിടിച്ചു, രണ്ടു കോടി രൂപയുടെ നഷ്ടം

  തിരുവനന്തപുരം: കാട്ടാക്കടയിൽ പൂക്കടയിലുണ്ടായ തീപിടിത്തത്തില്‍ വൻ നാശനഷ്ടം. കാട്ടാക്കട ജംഗ്ഷന് സമീപം ബിഎസ്എൻഎൽ റോഡിലെ പൂജ സാധനങ്ങൾ വിൽക്കുന്ന കടയുടെ ഗോഡൗണാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് വൻ തീപിടിത്തമുണ്ടായത്. പൂക്കടയും സമീപത്തെ കടയും കത്തിനശിച്ചു.   രണ്ട് കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഏഴ് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. അപകടത്തിൽ ആളപായം ഇല്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.          

ഗുണ്ടാ ആക്രമണങ്ങൾ ; സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ 5,000 പേർ അറസ്റ്റിൽ ; പരിശോധന മെയ് 25 വരെ ; ഓപ്പറേഷൻ ആഗ്, ഡി-ഹണ്ട് എന്നിവ യോജിപ്പിച്ചാണ് പരിശോധന

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയിൽ 5,000 പേർ അറസ്റ്റിലായി. ഗുണ്ടാ ആക്രമണങ്ങൾ പെരുകുന്നെന്ന വിമർശനങ്ങൾക്കുപിന്നാലെ തുടങ്ങിയ പരിശോധന ഈ മാസം 25 വരെ തുടരും. ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ് വിലയിരുത്തി. ഗുണ്ടകൾക്കെതിരേയുള്ള നടപടിയായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട് എന്നിവ യോജിപ്പിച്ചാണ് മൂന്നുദിവസമായി സംസ്ഥാനത്താകെ പരിശോധന. ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, വാറന്റ് പ്രതികൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. ഒട്ടേറെപ്പേരെ കരുതൽ തടങ്കലിലുമാക്കി. അറസ്റ്റിലായ പ്രതികളുടെ വിരലടയാളമടക്കം […]

വീണ്ടും ശസ്ത്രക്രിയ പിഴവ് ; കോഴിക്കോട് മെഡിക്കൽ കോളേജിൽ കാലിന് ഇടേണ്ട വലിയ കമ്പി കൈയിൽ ഇട്ടു ; പിഴവ് മനസിലാക്കിയതിന് പിന്നാലെ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതർ

കോഴിക്കോട് : കാലിലിടേണ്ട കമ്പി കൈയിലിട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. അപകടത്തിൽ പരുക്കേറ്റ യുവാവിന് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. കൈയിലെ എല്ല് പൊട്ടിയതിനെ തുടർന്ന് കോതിപ്പാലം സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. കൈയിലെ എല്ലു പൊട്ടിയതിന് കാലിന് ഇടേണ്ട വലിയ കമ്പിയാണ് ശസ്ത്രക്രിയ നടത്തി കൈയിൽ ഇട്ടത്. പിഴവ് മനസിലാക്കിയതിന് പിന്നാലെ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെന്ന് കുടുംബം പറഞ്ഞു. വാഹനപകടത്തിൽ പരുക്കേറ്റ അജിത്തിനെ ഇന്നലെ 12 മണിക്കാണ് ഓപ്പറേഷൻ നടത്തിയത്. […]

വഴിയോരക്കച്ചവടക്കാരിയിൽ നിന്ന് ഒരു കോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്തു ; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വഴിയോരക്കച്ചവടക്കാരിയിൽ നിന്ന് ഒരു കോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് അറസ്റ്റുചെയ്‌തത്. മ്യൂസിയത്തിന് സമീപം തൊപ്പിക്കച്ചവടം ചെയ്യുന്ന 60കാരിയായ സുകുമാരിയമ്മ എടുത്ത സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന് കഴിഞ്ഞ ദിവസം ഒന്നാം സമ്മാനം അടിച്ചിരുന്നു. കണ്ണൻ തന്നെയാണ് ഈ ടിക്കറ്റ് സുകുമാരിയമ്മയ്ക്ക് വിറ്റത്. ഈ ടിക്കറ്റ് ആണ് ഇയാൾ തട്ടിയെടുത്ത്. 15-നായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പർ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ എടുത്തത്. ഇതിൽ എഫ്ജി 348822 […]