പോളണ്ടിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പേരൂർ സ്വദേശിയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടി; കേസിൽ കൈപ്പുഴ സ്വദേശി അറസ്റ്റിൽ

പോളണ്ടിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പേരൂർ സ്വദേശിയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടി; കേസിൽ കൈപ്പുഴ സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 2 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കൈപ്പുഴ കൈപ്പുഴപത്തിൽ വീട്ടിൽ പവിശങ്കർ (29) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ 2022ൽ പേരൂർ സ്വദേശിയായ യുവാവിൽ നിന്നും പോളണ്ടിൽ ഡ്രൈവർ ജോലി നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് യുവാവിന് ജോലി നൽകാതെയും, വാങ്ങിയ പണം തിരികെ നൽകാതെയും ഇയാൾ കബളിപ്പിച്ച് നടക്കുകയായിരുന്നു.

യുവാവിന്റെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ കഞ്ചാവ്, അടിപിടി തുടങ്ങിയ കേസുകൾ നിലവിലുണ്ട്.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ സുധീ കെ. സത്യപാലൻ, മാർട്ടിൻ അലക്സ്, സി.പി.ഓ പ്രവീനോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി.