” നഗരസഭയുടെ ഭാഗം കേട്ടില്ല….! 100 കോടി പിഴയിട്ടത് നഷ്ടം കണക്കാക്കാതെ;   ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ കൊച്ചി മേയര്‍

” നഗരസഭയുടെ ഭാഗം കേട്ടില്ല….! 100 കോടി പിഴയിട്ടത് നഷ്ടം കണക്കാക്കാതെ; ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ കൊച്ചി മേയര്‍

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ബ്രഹ്മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ കൊച്ചി മേയര്‍ എം അനില്‍ കുമാര്‍.

കോര്‍പ്പറേഷന്റെ ഭാഗം കേള്‍ക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയതെന്നും നഷ്ടം കണക്കാക്കാതെയാണ് 100 കോടി രൂപ പിഴ വിധിച്ചതെന്നും അനില്‍ കുമാര്‍ കുറ്റപ്പെടുത്തി. ഇത് അംഗീകരികാനാവില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കുമെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കോടതിയില്‍ കേസ് നില്‍ക്കുന്നത് പോലും ദേശീയ ഹരിത ട്രൈബ്യൂണല്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
തീ പിടുത്തത്തില്‍ നഷ്ടം എത്രയാണ് എന്ന് കണക്കാക്കാതെ, എങ്ങനെ 100 കോടി പിഴ നിശ്ചയിച്ചു എന്നായിരുന്നു കൊച്ചി മേയറുടെ ചോദ്യം.

യുഡിഎഫ് കോര്‍പ്പറേഷന്‍ ഭരിച്ച 2018ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ വിധിച്ചിരുന്നു. ഹൈക്കോടതിയില്‍ പോയി അവര്‍ സ്റ്റേ വാങ്ങുകയായിരുന്നു.

കാലങ്ങളായി തുടരുന്ന സിസ്റ്റത്തിന്റെ വീഴ്ചയാണ് ബ്രഹ്മപുരത്തിന്റെ പരാജയം. ഇപ്പോള്‍ സംഭവിച്ച വീഴ്ചയല്ലെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.