play-sharp-fill

വനിതാ ഗുണ്ട പൂമ്പാറ്റ സിനി അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃശൂർ: വിവിധ സ്റ്റേഷനുകളിലായി കൊലപാതകവും സ്വർണത്തട്ടിപ്പുമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ വനിതാഗുണ്ടയും തട്ടിപ്പുകാരിയുമായ സിനി ലാലു എന്ന പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റിൽ. ബാങ്ക് ലോൺ അടയ്ക്കാതിരിക്കാനുള്ള മാർഗം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞ് കബളിപ്പിച്ച് വീട്ടമ്മയുടെ 12 പവൻ സ്വർണാഭരണം തട്ടിയ കേസിലാണ് എറണാകുളം കുമ്പളങ്ങി സ്വദേശിനിയും അടൂർ നീലിക്കാട് വീട്ടിൽ ലാലുവിന്റെ ഭാര്യയുമായ സിനിയെന്ന(38) പൂമ്പാറ്റ സിനിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തൃശൂർ പാലിയേക്കരയിലെ വാടകവീട്ടിൽനിന്നാണ് പോലീസ് പിടികൂടിയത്. നിരവധി സ്റ്റേഷനുകളിൽ കൊലപാതകമുൾപ്പെടെ മുപ്പതോളം കേസുകൾ ഇവർക്കെതിരേയുണ്ട്. കൊലപാതകക്കേസിലും […]

വനിതാ ഗുണ്ട പൂമ്പാറ്റ സിനി അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃശൂർ: വിവിധ സ്റ്റേഷനുകളിലായി കൊലപാതകവും സ്വർണത്തട്ടിപ്പുമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ വനിതാഗുണ്ടയും തട്ടിപ്പുകാരിയുമായ സിനി ലാലു എന്ന പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റിൽ. ബാങ്ക് ലോൺ അടയ്ക്കാതിരിക്കാനുള്ള മാർഗം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞ് കബളിപ്പിച്ച് വീട്ടമ്മയുടെ 12 പവൻ സ്വർണാഭരണം തട്ടിയ കേസിലാണ് എറണാകുളം കുമ്പളങ്ങി സ്വദേശിനിയും അടൂർ നീലിക്കാട് വീട്ടിൽ ലാലുവിന്റെ ഭാര്യയുമായ സിനിയെന്ന(38) പൂമ്പാറ്റ സിനിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തൃശൂർ പാലിയേക്കരയിലെ വാടകവീട്ടിൽനിന്നാണ് പോലീസ് പിടികൂടിയത്. നിരവധി സ്റ്റേഷനുകളിൽ കൊലപാതകമുൾപ്പെടെ മുപ്പതോളം കേസുകൾ ഇവർക്കെതിരേയുണ്ട്. കൊലപാതകക്കേസിലും […]

തരൂരിന്റെ കാമുകി പാക്കിസ്ഥാൻകാരി ആയതുകൊണ്ടാണോ ഇന്ത്യയെ ഹിന്ദു പാകിസ്ഥാൻ എന്നു വിളിക്കുന്നത്; സുബ്രമണ്യൻ സ്വാമി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ കുറിച്ച് മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂർ നടത്തിയ ‘ഹിന്ദു പാകിസ്ഥാൻ’ പരാമർശം ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തു. തരൂരിനോട് ജാഗ്രത പാലിക്കണമെന്നും വിവാദ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ നിയന്ത്രണം വേണമെന്നും കോൺഗ്രസ് നിർദ്ദേശിച്ചു. എന്നാൽ തന്റെ നിലപാട് ആവർത്തിച്ച് തരൂർ ഫേസ്ബുക്കിൽ പോസ്റ്റിടുക കൂടി ചെയ്തതോടെ വിവാദം മറ്റൊരു തലത്തിലേക്ക് എത്തി. ഇന്നലെ തിരുവനന്തപുരത്ത് ജവഹർലാൽ നെഹ്‌റു പ്രതിഭാ പുരസ്‌കാരദാന ചടങ്ങിൽ ‘ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം […]

സോഷ്യൽ മീഡിയയെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കല്യാൺ ജ്വല്ലേഴ്സ് ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: സ്വർണത്തിൽ മെഴുക് നിറച്ചിട്ടുണ്ടെന്ന വാർത്തകൾ പ്രചരിപ്പിച്ചതിനെതിരെ കല്യാൺ ജ്വല്ലറി ഹൈക്കോടതിയിൽ. തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മ വാങ്ങിയ സ്വർണമാലയിൽ 70 ശതമാനവും മെഴുകാണ് എന്നായിരുന്നു കല്യാൺ ജ്വലറിക്കെതിരെ ഉയർന്ന ആക്ഷേപം. സ്വർണത്തിന്റെ വില പൂർണ്ണമായും മടക്കി നൽകി കല്യാൺ കേസ് ഒത്തു തീർപ്പാക്കിയതായും പിന്നീട് വാർത്തകൾ വന്നു. ഇതുമൂലം സ്ഥാപനത്തിന് 500 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കല്യാൺ ജ്വല്ലറി ചൂണ്ടിക്കാട്ടി. യൂട്യൂബ്, ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത്തരം വാർത്തകൾ പ്രചരിക്കാതിരിക്കാൻ നിയന്ത്രണ സംവിധാനം ഒരുക്കണമെന്ന് കല്യാൺ ജ്വല്ലറി ഹൈക്കോടതിയിൽ നൽകിയ […]

അമ്മേ എനിക്ക് മാപ്പ് തരൂ നിവർത്തികേടു കൊണ്ട് ചെയ്തതാണ്! മോഷ്ടിച്ച സ്വർണം തിരികെ നൽകി കള്ളൻ!

സ്വന്തം ലേഖകൻ ആലപ്പുഴ : മോഷ്ടിച്ച സ്വർണം മാപ്പപേക്ഷയോടെ തിരികെ നൽകി മാതൃകയായി നന്മ നിറഞ്ഞ ഒരു കള്ളൻ. നിവർത്തികേടു കൊണ്ടു സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ല.’ കരുമാടി സ്വദേശി മധുകുമാറിന്റെ വീടിന്റെ ഗെയ്റ്റിൽ ഇന്ന് രാവിലെ കണ്ട കത്തിലെ വരികളാണിത്. മാത്രമല്ല കത്തിന്റെ കൂടെ കഴിഞ്ഞ ദിവസം വീട്ടിൽ നിന്നു മോഷണം പോയ ഒന്നരപ്പവൻ മാലയുമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മധുകുമാറും കുടുംബവും ബന്ധു വീട്ടിൽ കല്യാണത്തിനു പോയത്. തക്കസമയത്ത് അടുക്കള വാതിൽ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരിയിൽ സൂക്ഷിച്ച […]

ട്രാഫിക് നിയമ ലംഘനം; ലൈസൻസ് സസ്പൻഡ് ചെയ്യുന്നതിനോടൊപ്പം തിരിച്ചുകിട്ടാൻ ഒരു ദിവസം സാന്ത്വന പരിചരണവും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനൊപ്പം അതു തിരിച്ചു കിട്ടാൻ ഒരു ദിവസം സാന്ത്വന പരിചരണവും നടത്തേണ്ടി വരും. അപകടം ഉണ്ടായാൽ ദുരന്തജീവിതം നയിക്കേണ്ടി വരുന്നതിന്റെ പാഠങ്ങൾ പഠിപ്പിക്കുകയാണു ലക്ഷ്യം. നിയമലംഘകർക്കുവേണ്ടി ഇപ്പോൾ ബോധവൽക്കരണ ക്ലാസ് എടുക്കുന്നുവെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല. അവർ വീണ്ടും നിയമം ലംഘിച്ചുകൊണ്ടിരിക്കുന്നു. അനുഭവസ്ഥരുടെ അടുത്തുപോയി ദുരന്തം മനസ്സിലാക്കിയാലെങ്കിലും മനംമാറ്റമുണ്ടാകുമെന്നാണു പ്രതീക്ഷ. വിശദമായ റിപ്പോർട്ട് നൽകാൻ പാലിയം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മോട്ടോർ വാഹന വകുപ്പ് കമ്മിഷണർ കെ.പത്മകുമാർ പറഞ്ഞു. സർക്കാരിന്റെ അഭിപ്രായം കൂടി […]

ഓർത്തഡോക്സ് സഭ വൈദികരുടെ പീഡനം; രണ്ടാം പ്രതി ജോബ് മാത്യു കീഴടങ്ങി: മറ്റ് മൂന്നുപേരുടെ അറസ്റ്റ് ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഓർത്തഡോക്‌സ് സഭാ വൈദികരിൽ രണ്ടാം പ്രതി കൊല്ലം ഡി.വൈ.എസ്.പി ഓഫീസിൽ കീഴടങ്ങി. മറ്റ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനും നീക്കമുണ്ട്. കഴിഞ്ഞ മെയ് ആദ്യ വാരമാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തിയത്. സഭാ നേതൃത്വത്തിന് തന്നെയായിരുന്നു യുവാവ് പരാതി നൽകിയത്. കുംബസാരരഹസ്യം മറയാക്കി തന്റെ ഭാര്യയെ അഞ്ച് വൈദികർ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. വൈദികർക്കെതിരെ നൽകിയ പരാതിയോടൊപ്പം ബാങ്ക് […]

കേരളാകോൺഗ്രസ് (എം) യോഗം

സ്വന്തം ലേഖകൻ കോട്ടയം:പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തുകമ്മറ്റികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും തുടർന്നുള്ളപ്രവർത്തനങ്ങൾക്ക്‌ രൂപംനല്കുന്നതിനുമായി കോട്ടയം പാർലമെന്റ് നിയോജകമണ്ഡലത്തിലെ കേരളാകോൺഗ്രസ് നിയോജകമണ്ഡലം,മണ്ഡലം പ്രസിഡന്റുമാരുടെയും മറ്റ് നേതാക്കളുടെയും യോഗം പാർട്ടി വൈസ് ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ നേതൃത്വത്തിൽ നാളെ (11/07/2018) രാവിലെ 11 മണിയ്ക്കു കുറവിലങ്ങാട്ടും വൈകുന്നേരം 3 മണിമുതൽ 7 മണിവരെ കോട്ടയത്തു സംസ്ഥാനകമ്മറ്റി ഓഫീസിലും കൂടുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അറിയിച്ചു.  

അവധി പ്രഖ്യാപിച്ചു

  കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ജൂലൈ 11ന്  ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പകരം മറ്റൊരു ദിവസം പ്രവർത്തി ദിവസം ആയിരിക്കുമെന്നും ജില്ലാകളക്ടർ അറിയിച്ചു

ഓഡ്രി മിറിയം നായികയാകുന്ന ഓർമ്മയുടെ പൂജ തിരുവനന്തപുരത്ത് നടന്നു

അജയ് തുണ്ടത്തിൽ തിരുവനന്തപുരം: സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓർമ്മ ‘ യുടെ സ്വിച്ചോൺ കർമ്മവും ഒപ്പം ആദ്യതിരി തെളിച്ചതും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സുരേഷ് തിരുവല്ല സ്വാഗതമാശംസിച്ചപ്പോൾ മന്ത്രിയും മറ്റു വിശിഷ്ട വ്യക്തികളും ചിത്രത്തിനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും ആശംസകളർപ്പിച്ച് സംസാരിച്ചു. നടൻ ജയ്‌സൺ മത്തായി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുമുണ്ടായി. നിർമ്മാണം -സാജൻ റോബർട്ട്, കഥ, സംവിധാനം -സുരേഷ് തിരുവല്ല , തിരക്കഥ, സംഭാഷണം – ഡോ.രവി പർണ്ണശാല, ഗാനരചന – അജേഷ് […]