ട്രാഫിക് നിയമ ലംഘനം; ലൈസൻസ് സസ്പൻഡ് ചെയ്യുന്നതിനോടൊപ്പം തിരിച്ചുകിട്ടാൻ ഒരു ദിവസം സാന്ത്വന പരിചരണവും

ട്രാഫിക് നിയമ ലംഘനം; ലൈസൻസ് സസ്പൻഡ് ചെയ്യുന്നതിനോടൊപ്പം തിരിച്ചുകിട്ടാൻ ഒരു ദിവസം സാന്ത്വന പരിചരണവും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനൊപ്പം അതു തിരിച്ചു കിട്ടാൻ ഒരു ദിവസം സാന്ത്വന പരിചരണവും നടത്തേണ്ടി വരും. അപകടം ഉണ്ടായാൽ ദുരന്തജീവിതം നയിക്കേണ്ടി വരുന്നതിന്റെ പാഠങ്ങൾ പഠിപ്പിക്കുകയാണു ലക്ഷ്യം. നിയമലംഘകർക്കുവേണ്ടി ഇപ്പോൾ ബോധവൽക്കരണ ക്ലാസ് എടുക്കുന്നുവെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല. അവർ വീണ്ടും നിയമം ലംഘിച്ചുകൊണ്ടിരിക്കുന്നു. അനുഭവസ്ഥരുടെ അടുത്തുപോയി ദുരന്തം മനസ്സിലാക്കിയാലെങ്കിലും മനംമാറ്റമുണ്ടാകുമെന്നാണു പ്രതീക്ഷ. വിശദമായ റിപ്പോർട്ട് നൽകാൻ പാലിയം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മോട്ടോർ വാഹന വകുപ്പ് കമ്മിഷണർ കെ.പത്മകുമാർ പറഞ്ഞു. സർക്കാരിന്റെ അഭിപ്രായം കൂടി അറിഞ്ഞശേഷം ഇതു നടപ്പാക്കും