ഓഡ്രി മിറിയം നായികയാകുന്ന ഓർമ്മയുടെ പൂജ തിരുവനന്തപുരത്ത് നടന്നു

ഓഡ്രി മിറിയം നായികയാകുന്ന ഓർമ്മയുടെ പൂജ തിരുവനന്തപുരത്ത് നടന്നു

അജയ് തുണ്ടത്തിൽ

തിരുവനന്തപുരം: സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓർമ്മ ‘ യുടെ സ്വിച്ചോൺ കർമ്മവും ഒപ്പം ആദ്യതിരി തെളിച്ചതും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സുരേഷ് തിരുവല്ല സ്വാഗതമാശംസിച്ചപ്പോൾ മന്ത്രിയും മറ്റു വിശിഷ്ട വ്യക്തികളും ചിത്രത്തിനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും ആശംസകളർപ്പിച്ച് സംസാരിച്ചു. നടൻ ജയ്‌സൺ മത്തായി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുമുണ്ടായി.

നിർമ്മാണം -സാജൻ റോബർട്ട്, കഥ, സംവിധാനം -സുരേഷ് തിരുവല്ല , തിരക്കഥ, സംഭാഷണം – ഡോ.രവി പർണ്ണശാല, ഗാനരചന – അജേഷ് ചന്ദ്രൻ ,അനുപമ, സംഗീതം -രാജീവ് ശിവ, ബാബു കൃഷ്ണ, ആലാപനം – എം.ജി.ശ്രീകുമാർ , സൂര്യഗായത്രി, പി ആർ ഓ – അജയ് തുണ്ടത്തിൽ, ഗായത്രി അരുൺ, ഓഡ്രി മിറിയം, ജയകൃഷ്ണൻ, സൂരജ് കുമാർ (ക്വീൻ ഫെയിം), ദിനേശ് പണിക്കർ , വി.കെ. ബൈജു, ബാലാജി ശർമ്മ, ജയൻ ചേർത്തല, ഷിബു ലബാൻ, രാജേഷ് പുനലൂർ, ജയ്‌സപ്പൻ മത്തായി, രമേഷ് ഗോപാൽ, റിങ്കുരാജ്, ശോഭാമോഹൻ, അഞ്ജു നായർ, ആഷിമേരി, ഡയാന മിറിയം, മണക്കാട് ലീല , ഐശ്വര്യ എന്നിവരഭിനയിക്കുന്നു: തിരുവനന്തപുരം നെല്ലിയാമ്പതി എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group