ഓർത്തഡോക്സ് സഭ വൈദികരുടെ പീഡനം; രണ്ടാം പ്രതി ജോബ് മാത്യു കീഴടങ്ങി: മറ്റ് മൂന്നുപേരുടെ അറസ്റ്റ് ഇന്ന്

ഓർത്തഡോക്സ് സഭ വൈദികരുടെ പീഡനം; രണ്ടാം പ്രതി ജോബ് മാത്യു കീഴടങ്ങി: മറ്റ് മൂന്നുപേരുടെ അറസ്റ്റ് ഇന്ന്

സ്വന്തം ലേഖകൻ

കോട്ടയം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഓർത്തഡോക്‌സ് സഭാ വൈദികരിൽ രണ്ടാം പ്രതി കൊല്ലം ഡി.വൈ.എസ്.പി ഓഫീസിൽ കീഴടങ്ങി. മറ്റ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനും നീക്കമുണ്ട്. കഴിഞ്ഞ മെയ് ആദ്യ വാരമാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തിയത്. സഭാ നേതൃത്വത്തിന് തന്നെയായിരുന്നു യുവാവ് പരാതി നൽകിയത്.

കുംബസാരരഹസ്യം മറയാക്കി തന്റെ ഭാര്യയെ അഞ്ച് വൈദികർ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. വൈദികർക്കെതിരെ നൽകിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട് രേഖകളും ഫോൺ സംഭാഷണ ശബ്ദരേഖകളും പരാതിക്കാരൻ സഭയ്ക്ക് കൈമാറിയിരുന്നു. പരാതി സ്വീകരിച്ച സഭാ നേതൃത്വം ആരോപണ വിധേയരായ അഞ്ച് വൈദികരെയും താല്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇതേ വൈദികർ ഇപ്പോഴും ശുശ്രൂഷ നടത്തുണ്ടെന്ന് ആരോപിച്ച് പരാതിക്കാരൻ വീണ്ടും രംഗത്തെത്തിയതോടെയാണ് വിശ്വാസികൾക്കിടയിൽ പ്രതിഷേധം ഇരമ്പിയത്. ഇതിനിടെ പരാതി സഭ പൊലീസിന് നൽകാത്തതിലും പൊലീസ് സ്വമേധയ കേസെടുക്കാത്തതിലും പ്രതിഷേധം ഉയർന്നതോടെയാണ് യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസിന് പിന്നാലെ കോടതിയും മൊഴി രേഖപ്പെടുത്തിയതോടെ കേസ് ശക്തമായി. പൊലീസിന് നൽകിയ മൊഴി യുവതി മജിസ്‌ട്രേറ്റിനും മുന്നിലും യുവതി ആവർത്തിച്ചതോടെ വൈദികരുടെ കുരുക്ക് മുറുകുകയായിരുന്നു. എന്നാൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച വൈദികരുടെ ഹർജി തള്ളിയതോടെയാണ് വൈദികരുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്. ഒളിവിലുള്ള വൈദികരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനും വൈദികർ നീക്കം നടത്തുന്നുണ്ട്.എന്നാൽ സുപ്രിംകോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് അന്വേഷണവുമായി സഹകരിക്കാനും വൈദികർ കീഴടങ്ങനുള്ള സാധ്യതയാണ് കൂടുതൽ. അറസ്റ്റ് രേഖപ്പെടുത്തിയാൽ പ്രതികളെ കൊല്ലത്തോ എറണാകുളത്തോ എത്തിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group