ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; ഒരു മാസത്തിനിടെ 52 ശതമാനം വര്‍ധന ; 3,000-ത്തിലധികം പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും ഡബ്ല്യൂഎച്ച്ഒ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ദ്ധനവുണ്ടായെന്നും 850,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ലോകാരോഗ്യ സംഘടന. കഴിഞ്ഞ 28 ദിവസത്തെ അപേക്ഷിച്ച് പുതിയ മരണങ്ങളുടെ എണ്ണം 8ശതമാണ് കുറഞ്ഞത്. 3,000-ത്തിലധികം പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഡിസംബര്‍ 17 വരെ,ആഗോളതലത്തില്‍ 772 ദശലക്ഷത്തിലധികം സ്ഥിരീകരിച്ച കേസുകളും ഏഴ് ദശലക്ഷത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആശുപത്രികളില്‍ 118,000 പുതിയ കൊവിഡ് 19 കേസുകളും 1600-ലധികം ആളുകളെ തീവ്രപരിചരണ […]

റെയിൽവേ ട്രാക്കിൽ രണ്ടിടത്ത് 2 മൃതദേഹങ്ങൾ: മുപ്പായിക്കാട്, പന്നിമറ്റം എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ കണ്ടത്. തിരിച്ചറിഞ്ഞില്ല: അപകടമുണ്ടായത് ഇന്നു (ശനി) പുലർച്ചെ:

  സ്വന്തം ലേഖകൻ കോട്ടയം : റെയിൽവേ ട്രാക്കിൽ രണ്ടിടത്തായി രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിൻ ഇടിച്ചതാണന്ന് കരുതുന്നു. നാട്ടകം ഗസ്റ്റ് ഹൗസ് മുപ്പായിപ്പാടം , പന്നിമറ്റം എന്നിവിടങ്ങിലാണ് മുതദേഹങ്ങൾ കണ്ടെത്തിയത്. മുപ്പായിക്കാട്ട് കണ്ടെത്തിയ ആൾക്ക് ഏകദേശം 65 വയസ് പ്രായമുണ്ട്. ഇയാളെ തിരിച്ചറിഞ്ഞില്ല. കോട്ടയം ഈസ്റ്റ് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പന്നിമറ്റം ഭാഗത്ത് കണ്ടെത്തിയ മൃതദേഹത്തിന് ഉദേശം 45 വയസ് പ്രായമുണ്ട്. സമീപ വാസിയാണന്നു പറയുന്നു. ചിങ്ങവനം റെയിൽവേ സ്റ്റേഷന് 100 […]

കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം ട്രെയിൻ തട്ടി വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം ട്രെയിൻ തട്ടി വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരാണ്. മരിച്ചയാൾ ആരാണെന്നുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധിച്ച് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതിയ്ക്ക് ശാപമോക്ഷം;രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

സ്വന്തം ലേഖിക. പാലാ :കരൂര്‍ പഞ്ചായത്ത് മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.   2010 ല്‍ സ്ഥാപിതമായ ശേഷം പിന്നീടിതുവരെ യാതൊരു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമില്ലാതെ അനിശ്ചിതത്വത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന പദ്ധതിയ്ക്ക് പുതുജീവൻ വച്ചത് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കലിന്റെ ഇടപെടലിലൂടെയാണ്.   7 ലക്ഷം രൂപ മുടക്കിയാണ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയത്. ചോര്‍ന്നൊലിച്ച്‌ തകര്‍ച്ചയുടെ വക്കിലായിരുന്ന ഇരുപത്തയ്യായിരം ലിറ്റര്‍ സംഭരണശേഷിയുണ്ടായിരുന്ന ടാങ്കിന്റെ പുനരുദ്ധാരണം, കുഴല്‍കിണറില്‍ നിന്നും നേരിട്ട് ടാങ്കിലേയ്ക്ക് വെള്ളം എത്തിക്കുന്നതിനുള്ള പുതിയ മോട്ടോര്‍, കരൂര്‍ ഭാഗത്തേയ്ക്കുള്ള 1550 മീറ്റര്‍ […]

കേരകർഷകർക്ക് സന്തോഷ വാർത്ത:കൊമ്പൻചെല്ലിയെ തുരത്താൻ പനച്ചിക്കാട്ട്പദ്ധതി:

സ്വന്തം ലേഖകൻ പനച്ചിക്കാട്: കേരകർഷകർക്കായി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് 5 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു. പഞ്ചായത്തിലെ 3500-ൽ പരം തെങ്ങുകൾ വൃത്തിയാക്കി കീടനാശിനി തളിക്കുന്നതാണ് പദ്ധതി. ഒരു കർഷകന്റെ 20 തെങ്ങുകൾ വരെ ഈ പദ്ധതി പ്രകാരം വൃത്തിയാക്കി മരുന്നു തളിക്കും. കൊമ്പൻ ചെല്ലിക്കെതിരായ രാസവസ്തു എം സാന്റിൽ ചേർത്തും ദ്രാവകരൂപത്തിലുള്ള കീടനാശിനി തെങ്ങിൽ പ്രയോഗിച്ചുമാണ് വൃത്തിയാക്കൽ നടത്തുന്നത്. മണ്ഡരി, കൂമ്പു ചീയൽ തുടങ്ങിയ കീടരോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കീടനാശിനിയും ഉപയോഗിക്കും. പനച്ചിക്കാട് കൃഷിഭവൻ കാർഷിക സേവന കേന്ദ്രം എന്നിവ മുഖേന പാലക്കാട് ആസ്ഥാനമായി […]

ആറന്മുള പൊലീസ് സ്റ്റേഷനിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു

പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡനടക്കം 10 പേര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. കോളേജ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച എസ്‌എഫ്‌ഐ നേതാവിനെതിരെ കേസ് എടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലും ഒടുവില്‍ പൊലീസ് കേസെടുത്തു.

പി.ടി.തോമസിന്റെ ഓർമദിനത്തിൽ പുസ്തക സമർപ്പണം നടത്തി വേറിട്ട അനുസ്മരണം: തലയോലപറമ്പിലെ മാനവ സംസ്കൃതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്:

  സ്വന്തം ലേഖകൻ തലയോലപ്പറമ്പ്: പുസ്തകം സമർപ്പിച്ച് വേറിട്ട അനുസ്മരണ ചടങ്ങ്. പരിസ്ഥിതി സംരക്ഷണത്തിലും സ്ത്രീ സുരക്ഷയുടെ കാര്യത്തിലും ജനജീവിതത്തെ ബാധിക്കുന്ന മറ്റു കാര്യങ്ങളിലും തെല്ലും വിട്ടുവീഴ്ചയില്ലാതെ പൊരുതിയ കോൺഗ്രസ്സ് നേതാവും മുൻ എം.പി.യും എം.എൽ.എ യുമായിരുന്ന പി.ടി.തോമസിന്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിന്റെ ഛായ ചിത്രത്തിന് മുമ്പിൽ പുസ്തകങ്ങൾ സമർപ്പിച്ച് പ്രണാമം നടത്തി. മാനവ സംസ്കൃതി തലയോലപ്പറമ്പ് മേഖലയാണ് തികച്ചും വിത്യസ്തമായ അനുസ്മരണം സംഘടിപ്പിച്ചത്. മണ്ണിനെയും പുസ്തകങ്ങളെയും മാറോട് ചേർത്ത് പിടിച്ച പി.ടി.തോമസിന് എന്നും അനുയായികൾ ഉള്ള നേതാവായിരുന്ന് എന്ന് അനുസ്മരണം ഉൽഘാടനം ചെയ്ത […]

ഡിജിപിയുടെ ഔദ്യോഗിക വസതിയിലെ സുരക്ഷാവീഴ്ച; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഡിജിപിയുടെ വീട്ടിലേക്കുള്ള മഹിളാ മോര്‍ച്ച പ്രതിഷേധത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെൻഷൻ. പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുത്ത് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ആര്‍ആര്‍ആര്‍എഫിലെ പൊലീസുകാരായ മുരളീധരരൻ നായര്‍, മുഹമ്മദ് ഷെബിൻ, സജിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഈ പൊലീസുകാരാണ് ഡിജിപിയുടെ വീട്ടില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. സുരക്ഷാവീഴചയിലാണ് ബാറ്റാലിയൻ ഡിഐജി ഇവരെ സസ്പെൻഡ് ചെയ്തത്. മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറിയിരുന്നു. തുടര്‍ന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇവരെ സ്ഥലത്ത് നിന്ന് മാറ്റാൻ വളരെ പ്രയാസപ്പെട്ടിരുന്നു. സ്ഥലത്ത് വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ പ്രതിഷേധം തുടരുകയും […]

റേഷന്‍കടകളിലൂടെ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം; ആദ്യഘട്ടം കോട്ടയം ഉൾപ്പെടെ അഞ്ച് ജില്ലകളില്‍; സുജലം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പുന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ കുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തെ റേഷന്‍കടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട്, ഗവ. റസ്റ്റ് ഹൗസ് ഹാളില്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ പങ്കെടുക്കും. സുജലം പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഗുണ നിലവാരമുള്ള ഒരു ലിറ്റര്‍ കുപ്പി കുടിവെള്ളം 10 രൂപയ്ക്ക് റേഷന്‍കടകളിലൂടെ […]

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ കോടതിക്ക് വീഴ്ച പറ്റിയെന്ന് നിയമോപദേശം; പ്രധാന തെളിവായ ഫോറൻസിക് റിപ്പോർട്ടടക്കം പരിഗണിച്ചില്ല; സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രതിയെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. കേസിലെ പ്രധാനപ്പെട്ട എട്ട് സാക്ഷി മൊഴികൾ കട്ടപ്പന കോടതി പരിഗണിച്ചില്ലെന്നും, ഫൊറൻസിക് റിപ്പോർട്ട് അവഗണിച്ചെന്നും അപ്പീലിലുണ്ട്. പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സർക്കാർ അപ്പീലിൽ വ്യക്തമാക്കി. പ്രധാനപ്പെട്ട സാക്ഷിമൊഴികൾ സെഷൻ കോടതി അവഗണിച്ചു. ഫോറൻസിക് റിപ്പോർട്ടും കോടതി കൃത്യമായി പരിഗണിച്ചില്ലെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടി. കേസിൽ പ്രധാനപ്പെട്ട തെളിവായി അന്വേഷണസംഘം സമർപ്പിച്ചിരുന്നത് ഫോറൻസിക് റിപ്പോർട്ടാണ്. […]