മലമുകളില്‍ നിന്നും കൂറ്റൻ പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചു;കോട്ടയം-കുമളി ദേശീയപാതയില്‍ വന്‍ദുരന്തം ഒ‍ഴിവായത് തലനാരിഴയ്ക്ക്.പാറക്കല്ലുകൾ വീണത് വാഹനങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാതയിലേക്ക്.

സ്വന്തം ലേഖിക കോട്ടയം-കുമളി ദേശീയപാതയില്‍ പീരുമേട് മത്തായി കൊക്കയ്ക്ക് സമീപം മലമുകളില്‍ നിന്നും കല്ലുകള്‍ റോഡിലേക്ക് പതിച്ചു.വ്യാഴാഴ്ച്ചയാണ് സംഭവം.ഓരോ നിമിഷവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലായിരുന്നു അപകടം.പാറക്കല്ലുകള്‍ റോഡിലേക്ക് പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. കല്ലുകള്‍ പതിക്കുന്നതിനു മുന്‍പ് നിരവധി വാഹനങ്ങള്‍ ഇരുവശങ്ങളിലേക്കും കടന്നുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ സംഭവം നടക്കുമ്ബോള്‍ ഈ വഴി വാഹനങ്ങള്‍ വരാതിരുന്നത് മൂലം വന്‍ ദുരന്തമാണ് വഴി മാറിയത്. പീരുമേട് പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ പതിഞ്ഞതാണ് ദൃശ്യങ്ങള്‍.

മൂന്നാറില്‍ 12 കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതി പിടിയില്‍

സ്വന്തം ലേഖകൻ മൂന്നാര്‍: മൂന്നാറില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. ഝാര്‍ഖണ്ഡ് സ്വദേശി സെലാന്‍ ആണ് പിടിയിലായത്. ബോഡിമെട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് പ്രതി വലയിലായത്. കൃത്യത്തിന് പിന്നാലെ ഒളിവില്‍ പോയ സെലാനും ഭാര്യ സുമരി ബര്‍ജോയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് പ്രതി 12കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിക്ക് […]

“തീയിൽ കുരുത്ത കുതിര, കൊടുങ്കാറ്റിൽ പറക്കുന്ന കഴുകൻ”;മുഖ്യ മന്ത്രി പിണറായി വിജയനെ പുകഴ്ത്തി നിഷാന്ത് നിളയുടെ തട്ടുപൊളിപ്പൻ സ്തുതി.

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള കേരള സിഎം എന്ന തട്ടുപൊളിപ്പന്‍ വീഡിയോ ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കൊവിഡ്, പ്രളയ രക്ഷകനായി മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്ന ഗാനത്തില്‍ നിരവധി വിശേഷണങ്ങളും പിണറായി വിജയന് നല്‍കുന്നുണ്ട്. അതേസമയം, ചില ഇടത് കേന്ദ്രങ്ങളില്‍ നിന്നടക്കം ഗാനത്തിന് വിമര്‍ശനവുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള മെഗാ തിരുവാതിര ഉണ്ടാക്കിയ വിവാദം കെട്ടടങ്ങുമ്പോഴാണ് പുതിയ പാട്ടിന്റെ രംഗപ്രവേശം. തീയില്‍ കുരുത്ത കുതിരയായും കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനായുമെല്ലാമാണ് പാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. ബ്രണ്ണന്‍ കോളേജിലെ പിണറായിയുടെ പാര്‍ട്ടി പ്രവര്‍ത്തനവും വീഡിയോ ഗാനത്തില്‍ […]

ശബരിമലയില്‍ തീര്‍ത്ഥാടകന് പോലീസ് മര്‍ദനം; മര്‍ദിച്ചത് പതിനെട്ടാംപടി കയറുന്നതിനിടെ

ശബരിമല: പതിനെട്ടാംപടി കയറുന്നതിനിടയില്‍ തീര്‍ഥാടകന് പൊലീസിന്റെ മര്‍ദനം. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി ദയാനന്ദിനാണ് (24) മര്‍ദനമേറ്റത്. പടി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കേരള പൊലീസിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ സേനാംഗങ്ങളാണ് മര്‍ദിച്ചതെന്നാണ് പറയുന്നത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം.

ബിജെപിയില്‍ ചേര്‍ന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി; ചുമതലകളില്‍ നിന്ന് നീക്കി; തൻ്റെ അഭ്യര്‍ത്ഥന പ്രകാരമെന്ന് ഫാദര്‍

കോട്ടയം: ബിജെപിയില്‍ ചേര്‍ന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി. നിലവിലെ എല്ലാ ചുമതലകളില്‍ നിന്നും നീക്കുകയായിരുന്നു. ഷൈജു കുര്യനെതിരായ പരാതികള്‍ അന്വേഷിക്കാൻ കമ്മീഷനേയും നിയോഗിച്ചു. ഇന്നലെ രാത്രിയില്‍ ചേര്‍ന്ന ഭദ്രാസന കൗണ്‍സിലിന്റേതാണ് തീരുമാനം. ഓര്‍ത്തഡോക്സ്‌ സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമ്മീഷൻ പരാതികള്‍ അന്വേഷിക്കും. രണ്ടു മാസത്തിനുള്ളില്‍ കമ്മീഷൻ അന്വേഷണം പൂര്‍ത്തീകരിച്ച്‌ റിപ്പോര്‍ട്ട് നല്‍കുവാനും തീരുമാനമായി. അതേസമയം, നടപടിയില്‍ പ്രതികരണവുമായി ഫാ. ഷൈജു കുര്യൻ രംഗത്തെത്തി. തന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സഭാനേതൃത്വം അവധി അനുവദിച്ചതെന്ന് ഷൈജു കുര്യൻ പ്രതികരിച്ചു. താൻ കൂടി ആവശ്യപെട്ടിട്ടാണ് […]

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിയുടെ വീട് തകര്‍ത്തു; വീട്ടുകാര്‍ പിൻവശത്തെ വാതിലിലൂടെ രക്ഷപ്പെട്ടു

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന വീട് തകര്‍ത്തു. അതിരപ്പിള്ളി പ്ലാന്റേഷൻ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. തോട്ടം തൊഴിലാളി ശ്രീജയുടെ വീടാണ് ആന ഭാഗികമായി തകര്‍ത്തത്. വീട്ടുകാര്‍ പിൻവശത്തെ വാതിലിലൂടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പാലക്കാട് അയിലൂരിലെ പൂഞ്ചേരി, ചള്ള പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കല്യാണക്കണ്ടം കെ.ബാലചന്ദ്രൻ, പുഞ്ചേരിക്കളം കെ.ചെന്താമരാക്ഷൻ, ജിജോ ഓണായിക്കര എന്നിവരുടെ കൃഷിയിടങ്ങളിലെ 25 ഓളം തെങ്ങുകള്‍, 50ലേറെ വാഴകള്‍, കമുകുകള്‍, കുരുമുളക് എന്നിവയാണ് നശിപ്പിച്ചത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മധ്യ വടക്കൻ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും. ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരമേഖലയില്‍ ജാഗ്രത നിര്‍ദേശം നല്‍കി. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമുണ്ട്. അറബിക്കടലിലെ ചക്രവാതച്ചുഴിയില്‍ നിന്ന് തെക്കൻ കര്‍ണാടക വരെ ന്യൂനമര്‍ദ്ദപ്പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണം. ഇന്നലെ രാത്രിവരെ ഇടുക്കി തൊടുപുഴയില്‍ 107 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. അതേസമയം ഇന്നലെ രാജ്യത്ത് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതും കേരളത്തിലാണ്. തിരുവനന്തപുരത്തും പുനലൂരും 35.4 °c ചൂട് രേഖപ്പെടുത്തിയതായി […]

പാചക വാതകവുമായി എത്തിയ ലോറി ഓട്ടോറിക്ഷയിലിടിച്ച്‌ അപകടം; ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ നീര്‍ക്കുന്നത്ത് പാചക വാതകവുമായി വന്ന ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ നീര്‍ക്കുന്നം സ്വദേശി അൻസാരി, ലോറി ഡ്രൈവര്‍ മാവേലിക്കര സ്വദേശി രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

തിരുനക്കര പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രോത്സവം; ജനുവരി 14ന് കൊടിയേറ്റ്

കോട്ടയം: തിരുനക്കര പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രോത്സവം 14ന് കൊടിയേറി 21ന് ആറാട്ടോടെ സമാപിക്കും. 14ന് വൈകിട്ട് 7ന് കണ്ഠരര് മോഹനരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ്. പ്രശസ്ത സംഗീതജ്ഞൻ ടി.എൻ കൃഷ്ണയുടെ സംഗീതകച്ചേരി, ഡോ.മേതില്‍ ദേവികയുടെ മോഹിനിയാട്ടം, മട്ടന്നൂര്‍ ശങ്കരൻ കുട്ടിയുടെ നേതൃത്വത്തില്‍ ട്രിപ്പിള്‍ തായമ്ബക, ആലപ്പുഴ റെയ്ബാൻ കോട്ടയം ധ്വനി മ്യൂസിക് ഗാനമേള , മേജര്‍സെറ്റ് കഥകളി നൃത്തന‌ൃത്തങ്ങള്‍, ഉത്സവബലി, മഹാപുഷ്പാഭിഷേകം, ആറാട്ട് ഘോഷയാത്ര, മഹാപ്രസാദമൂട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍. 20ന് പള്ളിവേട്ട കാര്‍ത്തിക വിളക്കായി ആഘോഷിക്കും. 19ന് സാംസ്കാരിക സമ്മേളനം സഹകരണ മന്ത്രി […]

“ടീച്ചര്‍ ക്ഷമിക്കണം, ഇനി ഞാൻ ഒരിക്കലും ആവര്‍ത്തിക്കില്ല, കേസാക്കി അപമാനിക്കരുത്”; എച്ച്‌.എമ്മിന്റെ വീടിന് മുന്നില്‍ കത്ത്, തൊട്ടടുത്തൊരു ചാക്ക് കെട്ടും; ഒടുവിൽ സംഭവിച്ചത്….

തിരുവനന്തപുരം: “ടീച്ചര്‍ എന്നോട് ക്ഷമിക്കുക. ഇനി ഞാൻ ഒരിക്കലും ആവര്‍ത്തിക്കില്ല. എന്റെ വീട്ടുകാര്‍ക്കും ഇത് അറിയത്തില്ല. ഇത് കേസ്സാക്കി ആളുകളെ അറിയിച്ച്‌ എന്നെ അപമാനിക്കരുത്.” തിരുവനന്തപുരം വാഴമുട്ടം ഗവ. ഹൈസ്കൂളിലെ ഹെഡ്‍മിസ്ട്രസായ വെങ്ങാനൂര്‍ – പനങ്ങോട് സ്വദേശിയായ ശ്രീജയുടെ വീടിനു മുന്നിലെ മതിലില്‍ ഇന്നലെ രാവിലെ കണ്ട ഒരു കത്തിലെ വരികളാണിത്. കത്ത് മാത്രമല്ല തൊട്ടടുത്ത് മതിലിന്റെ പുറത്തുതന്നെ ഒരു പ്ലാസ്റ്റിക് ചാക്ക് നിറയെ സാധനങ്ങളുമുണ്ടായിരുന്നു. തുറന്നു നോക്കിയപ്പോള്‍ സ്കൂളില്‍ നിന്നും നേരത്തെ മോഷണം പോയ ഉപകരണങ്ങള്‍. ടീച്ചര്‍ ഉടൻ തന്നെ വീട്ടുകാരെയും കോവളം […]