കേരകർഷകർക്ക് സന്തോഷ വാർത്ത:കൊമ്പൻചെല്ലിയെ തുരത്താൻ പനച്ചിക്കാട്ട്പദ്ധതി:

കേരകർഷകർക്ക് സന്തോഷ വാർത്ത:കൊമ്പൻചെല്ലിയെ തുരത്താൻ പനച്ചിക്കാട്ട്പദ്ധതി:

സ്വന്തം ലേഖകൻ
പനച്ചിക്കാട്: കേരകർഷകർക്കായി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് 5 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു. പഞ്ചായത്തിലെ 3500-ൽ പരം തെങ്ങുകൾ വൃത്തിയാക്കി കീടനാശിനി തളിക്കുന്നതാണ് പദ്ധതി. ഒരു കർഷകന്റെ 20 തെങ്ങുകൾ വരെ ഈ പദ്ധതി പ്രകാരം വൃത്തിയാക്കി മരുന്നു തളിക്കും.

കൊമ്പൻ ചെല്ലിക്കെതിരായ രാസവസ്തു എം സാന്റിൽ ചേർത്തും ദ്രാവകരൂപത്തിലുള്ള കീടനാശിനി തെങ്ങിൽ പ്രയോഗിച്ചുമാണ് വൃത്തിയാക്കൽ നടത്തുന്നത്.

മണ്ഡരി, കൂമ്പു ചീയൽ തുടങ്ങിയ കീടരോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കീടനാശിനിയും ഉപയോഗിക്കും. പനച്ചിക്കാട് കൃഷിഭവൻ കാർഷിക സേവന കേന്ദ്രം എന്നിവ മുഖേന പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരമിത്ര എന്ന ഏജൻസിയാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group