പി.ടി.തോമസിന്റെ ഓർമദിനത്തിൽ പുസ്തക സമർപ്പണം നടത്തി വേറിട്ട അനുസ്മരണം: തലയോലപറമ്പിലെ മാനവ സംസ്കൃതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്:

പി.ടി.തോമസിന്റെ ഓർമദിനത്തിൽ പുസ്തക സമർപ്പണം നടത്തി വേറിട്ട അനുസ്മരണം: തലയോലപറമ്പിലെ മാനവ സംസ്കൃതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്:

 

സ്വന്തം ലേഖകൻ
തലയോലപ്പറമ്പ്: പുസ്തകം സമർപ്പിച്ച് വേറിട്ട അനുസ്മരണ ചടങ്ങ്.
പരിസ്ഥിതി സംരക്ഷണത്തിലും സ്ത്രീ സുരക്ഷയുടെ കാര്യത്തിലും ജനജീവിതത്തെ ബാധിക്കുന്ന മറ്റു കാര്യങ്ങളിലും തെല്ലും വിട്ടുവീഴ്ചയില്ലാതെ പൊരുതിയ കോൺഗ്രസ്സ് നേതാവും മുൻ എം.പി.യും എം.എൽ.എ യുമായിരുന്ന പി.ടി.തോമസിന്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിന്റെ ഛായ ചിത്രത്തിന് മുമ്പിൽ പുസ്തകങ്ങൾ സമർപ്പിച്ച് പ്രണാമം നടത്തി.

മാനവ സംസ്കൃതി തലയോലപ്പറമ്പ് മേഖലയാണ് തികച്ചും വിത്യസ്തമായ അനുസ്മരണം സംഘടിപ്പിച്ചത്. മണ്ണിനെയും പുസ്തകങ്ങളെയും മാറോട് ചേർത്ത് പിടിച്ച പി.ടി.തോമസിന് എന്നും അനുയായികൾ ഉള്ള നേതാവായിരുന്ന് എന്ന് അനുസ്മരണം ഉൽഘാടനം ചെയ്ത

 

മഹിളാ കോൺഗ്രസ്സ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാരി കരുണാകരൻ അഭിപ്രായപ്പെട്ടു. തലയോലപ്പറമ്പ് തിരുപുരം രാജീവ് ഗാന്ധി ജംഗ്ഷനിൽ നടത്തിയ വേറിട്ട പരിപാടിയ്ക്ക് സംസ്കൃതി മേഖാല കൺവീനറും സാംസ്കാരിക പ്രവർത്തകനുമായ പി.ജി. ഷാജി മോൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് വാർഡ് പ്രസിഡന്റ് കെ.ഇ. ജമാൽ ,ബൂത്ത് കൺവീനർ എൻ.സി.നടരാജൻ എന്നിവർ പ്രസംഗിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group