play-sharp-fill

കോപ്പിയടി പിടികൂടി: ബിരുദ വിദ്യാർത്ഥി തൂങ്ങി മരിച്ചു; കോളേജ് അധികൃതർക്കെതിരെ പരാതി

സ്വന്തം ലേഖകൻ പാലാ: പരീക്ഷയ്ക്കു കോപ്പിയടിച്ചത് കണ്ടെത്തിയതിനെ തുടർന്ന് ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പാലാ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥി രജാക്കാട് സ്വദേശി തുരുത്തിമന അഭിനന്ദ് ആണ് മരിച്ചത്. ബി വോക്ക് ഫുഡ് പ്രോസസിംഗ് ആൻഡ് ടെക്‌നോളജി മൂന്നാം വർഷ വിദ്യാർത്ഥിയാണ് അഭിനന്ദ്. പരീക്ഷയിൽ കോപ്പി അടിച്ചത് ഇൻവിജിലേറ്റർ കണ്ടെത്തുകയും ഈ വിവരം യൂണിവേഴ്‌സിറ്റിക്ക് റിപ്പോർട്ട് ചെയ്‌തെന്നും മൂന്ന് വർഷം ഡീബാർ ചെയ്യുമെന്നും പറഞ്ഞ് കോളേജ് അധികൃതർ അഭിനന്ദിനെ മാനസികമായി പീഡിപ്പിച്ചു. അതിനെതുടർന്ന് മൂന്ന് വർഷത്തെ ഡീബാർ ഭയന്ന് മാനസിക സംഘർഷം മൂലം ഹോസ്റ്റലിലെത്തി […]

എഡിജിപിയുടെ മകളുടെ മർദ്ദനം; പോലീസുകാരൻ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്‌കർ തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എഡിജിപിയുടെ മകളുടെ പരാതിയിലായിരുന്നു ഗവാസ്‌കർക്കെതിരെ കേസെടുത്തത്. എന്നാൽ, തനിക്കെതിരായ പരാതി വ്യാജമാണെന്നും താൻ പരാതി നൽകിയതിന് പ്രതികാരമായിട്ടാണ് നടപടിയെന്നും ഗവാസ്‌കറുടെ ഹർജിയിൽ ആരോപിക്കുന്നു. അതേസമയം ദാസ്യപ്പണി വിവാദത്തിലെ എഡിജിപിയുടെ ഭാര്യയും മകളും കനകക്കുന്നിൽ വന്നത് കണ്ടിരുന്നെന്ന് പരിസരത്തെ ജ്യൂസ് കച്ചവടക്കാരൻ വൈശാഖൻ മൊഴി നൽകി. പ്രഭാത നടത്തത്തിനായി കനകക്കുന്നിലെത്തിച്ചതിനിടെ എഡിജിപിയുടെ മകൾ മർദ്ദിച്ചുവെന്നായിരുന്നു ഡ്രൈവർ ഗവാസ്‌കർ പരാതി നൽകിയത്. കേസിൽ വൈശാഖനെ അന്വേഷണ […]

വരാപ്പുഴ കസ്റ്റഡി മരണം ; നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. മുൻ എസ് പി എ.വി.ജോർജിന് ക്ലീൻചിറ്റ് നൽകിയത് ചർച്ച ചെയ്യണമെന്ന ആവശ്യവുമായാണ് വി.ഡി.സതീശൻ നോട്ടീസ് നൽകിയത്. കേസന്വേഷണം പൂർണമായും അട്ടിമറിക്കപ്പെടുന്നുവെന്നും കേസിലെ മുഴുവൻ പ്രതികളും രക്ഷപ്പെടുന്ന അവസ്ഥയാണെന്നും പ്രതിപക്ഷം പറഞ്ഞു. നിയമോപദേശം അടിയന്തരപ്രമേയമായി പരിഗണിക്കാനാകില്ലെന്നും ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കർ പറഞ്ഞു. വരാപ്പുഴ കേസ് സഭയിൽ ഉന്നയിക്കാൻ സർക്കാർ സമ്മതിക്കുന്നില്ലെന്നും അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എ.വി.ജോർജിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. നിയമോപദേശം എഴുതിവാങ്ങി […]

ജമ്മു കശ്മീർ ഗവർണർ ഭരിക്കുന്നത് ഇത് ഏഴാം തവണ

സ്വന്തം ലേഖകൻ ശ്രീനഗർ: നാലു ദശകത്തിനിടെ ജമ്മു കശ്മീർ ഗവർണർ ഭരണത്തിനു കീഴിലായത് ഏഴു തവണ. ബിജെപി-പിഡിപി സർക്കാർ വീണ സാഹചര്യത്തിൽ വീണ്ടും ഗവർണർ ഭരണം വന്നാൽ എട്ടാം തവണയാകും. ഗവർണർ എൻ.എൻ. വോറയുടെ ഭരണകാലത്ത് കേന്ദ്രഭരണം ഏർപ്പെടുത്തേണ്ടി വരുന്നതു നാലാം വട്ടവും. 2008 ജൂൺ 25ന് ആണ് വോറ ഗവർണറായത്. അദ്ദേഹത്തിന്റെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭരണപ്രതിസന്ധി. ഏഴുതവണയും കേന്ദ്രഭരണത്തിനു നിമിത്തമായത് ഇപ്പോൾ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച മെഹബൂബ മുഫ്തിയുടെ പിതാവ് മുഫ്തി മുഹമ്മദ് സയീദ് ആയിരുന്നു. കഴിഞ്ഞ […]

സുന്ദരി കേരളത്തിലേക്ക്; പോലീസ് അജീവ ജാഗ്രതയിൽ

സ്വന്തം ലേഖകൻ ബാംഗ്ലൂർ: മാവോയിസ്റ്റ് നേതാവ് സുന്ദരി കേരളത്തിലേക്കോ തമിഴ്‌നാട്ടിലേക്കോ കടന്നതായി സംശയം. ഇവർ കർണ്ണാടക വിട്ടതായും കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നതായും തമിഴ്‌നാട് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന കിട്ടിയത്. മാവോയിസ്റ്റ് നേതാവായ സുന്ദരി എന്ന വനിതാ മാവോയിസ്റ്റിന്റെ നേതൃത്വത്തിൽ 32 അംഗ സംഘം കർണ്ണാടക വിട്ടതായാണ് റിപ്പോർട്ട് ചെയ്തത്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു കഴിഞ്ഞു. കേരള-കർണ്ണാടക-തമിഴ്‌നാട് അതിർത്തികളിൽ വാഹനങ്ങളെയും യാത്രക്കാരെയും പോലീസ് പരിശോധിക്കുന്നുണ്ട്. 32 മാവോയിസ്റ്റുകളുടെ ചിത്രങ്ങളും പോലീസ് പുറത്ത് വിട്ടു. കേരളാ പോലീസ് മാവോയിസ്റ്റുകൾക്കെതിരെ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.

ശവസംസ്‌കാരത്തെ ചൊല്ലി തർക്കം; ആർപ്പൂക്കരയിൽ സംഘർഷം, ശവമടക്ക് തടസ്സപ്പെട്ടു

  സ്വന്തം ലേഖകൻ കോട്ടയം: സ്റ്റെ നിലനിൽക്കുന്ന പൊതു സ്മശാനത്തിൽ ശവമടക്കുന്നത് ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സംസ്‌കാരം തടസ്സപ്പെട്ടു. ആർപ്പൂക്കര കണിയാംകുളം വേലിക്കാട്ട് പത്താംപറമ്പിൽ സുകുമാരൻ (83) ആണ് ഇന്നലെ വൈകിട്ട് 5.30ന് മരിച്ചത്. സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം തടിച്ചുകൂടിയതോടെ ആർപ്പൂക്കര പഞ്ചായത്തിൽനിന്ന് അനുമതി കത്ത് കിട്ടിയാൽ സംസ്‌കാരം നടത്താൻ അനുവാദം നൽകാമെന്ന പോലീസ് നിലപാടോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ആർപ്പൂക്കര പെരുമ്പടപ്പ് കണിയാംകുളത്തെ വിശ്വകർമ്മ സഭയുടെ സ്മശാനത്തിൽ സംസ്‌കാരം നടത്തുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. വിശ്വകർമ്മ സമുദായംഗവും അയൽവാസിയുമായ […]

കുട്ടനാട് വായ്പാ തട്ടിപ്പ് കൂടുതൽ അറസ്റ്റ് ഉണ്ടാകും

സ്വന്തം ലേഖകൻ ആലപ്പുഴ: കുട്ടനാട് കാർഷിക വായ്പാതട്ടിപ്പ് കേസിൽ കൂടുതൽ പേർ പ്രതികളാകും. സ്വാശ്രയ സംഘങ്ങളുടെ ഭാരവാഹികളെ കൂടി പ്രതിയാക്കാൻ ക്രൈംബ്രാഞ്ച് നീക്കം. സ്വാശ്രയ സംഘം ഭാരവാഹികളിൽ നിന്ന് മുൻകൂർ ചെക്ക് ഒപ്പിട്ട് വാങ്ങിയതായും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫാദർ തോമസ് പീലിയാനിക്കലിനെ കുട്ടനാട് വികസന സമിതി ഓഫീസിൽ വെച്ച് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. മുൻകൂർ ജാമ്യം ഉള്ളതായി അറിയിപ്പ് കിട്ടിയില്ലെന്ന് ക്രൈബ്രാഞ്ച് അറിയിച്ചിരുന്നു. കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരിൽ ഗ്രൂപ്പുകളുണ്ടാക്കി വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളിൽ നിന്നായി […]

ഹൈകോടതിയിൽ മോഷണം; ജസ്റ്റിസ് കെമാൽപാഷ

സ്വന്തം ലേഖകൻ കൊച്ചി: ഹൈകോടതിയിൽനിന്ന് കേസ് ഫയലുകൾ നഷ്ടപ്പെട്ട സംഭവം മോഷണക്കുറ്റമെന്ന് മുൻ ഹൈകോടതി ജസ്റ്റിസ് ബി. കെമാൽപാഷ. ഹൈകോടതിയിലെ വിജിലൻസ് വിഭാഗത്തിന് ഇത്തരമൊരു വിഷയം അന്വേഷിക്കാൻ അധികാരമില്ല. ഫയൽ മോഷണം ക്രിമിനൽ കേസായതിനാൽ പൊലീസോ മറ്റ് ഏജൻസികളോ ആണ് അന്വേഷിക്കേണ്ടത്. ഹൈകോടതി, കീഴ്‌കോടതി ജീവനക്കാരും കീഴ്‌കോടതികളിലെ ജുഡീഷ്യൽ ഓഫിസർമാരുമായും ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ മാത്രമാണ് ഹൈകോടതി വിജിലൻസ് വിഭാഗത്തിന് അധികാരമുള്ളത്. അതിനാൽ, പൊലീസ് അന്വേഷണത്തിന് കോടതി ഉത്തരവിടുകയോ അന്വേഷണത്തിന് പരാതി നൽകുകയോ ആണ് വേണ്ടതെന്നും കെമാൽപാഷ പറഞ്ഞു.

‘ദാസ്യപ്പണി’ക്കു നിയോഗിച്ച പോലീസുകാരെ തിരിച്ചയയ്ക്കണം; ഡിജിപി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദാസ്യപ്പണി അടക്കമുള്ള ആരോപണങ്ങൾ പോലീസിന് നാണക്കേടായ സാഹചര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ. അനധികൃതമായ ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരെ 24 മണിക്കൂറിനകം മാതൃയൂണിറ്റിലേക്കു തിരിച്ചയക്കണമെന്ന് സർക്കുലറിൽ പറയുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം നിർത്താൻ അനുവദിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണവും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഡിവൈഎസ്പിമാർക്ക് ഒരു സിവിൽ പോലീസ് ഓഫീസറെയും എസ്പി, ഡിഐജി റാങ്കിലുള്ളവർക്ക് രണ്ടു പേരെയും ഒപ്പം നിർത്താം. ക്യാമ്പ് ഓഫീസിലുള്ള എസ്പിമാർക്ക് ഒരാളെ ക്യാമ്പ് ഓഫീസിലും നിയോഗിക്കാം. എന്നാൽ […]

ദാസ്യപ്പണിയെടുക്കുന്ന പോലീസുകാർ 3200 പേർ എന്ന് തച്ചങ്കരി; ഒരു പണിയുമില്ലാത്ത പി പി തങ്കച്ചനുവരെ സംരക്ഷണം എന്നു രേഖകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐപിഎസുകാരെ പോലെ തന്നെ മുൻമന്ത്രിമാരും എംഎൽഎമാരും ജഡ്ജിമാരുമെല്ലാം തന്നെ പോലീസുകാരെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി. താൻ ഇതിനെതിരെ നടപടി എടുക്കാൻ തുടങ്ങിയപ്പോൾ മുകളിൽ നിന്നു സമ്മർദം ഉണ്ടായിരുന്നു. പോലീസുകാരനു ശമ്പളം വാങ്ങാൻ ഹാജർബുക്കിൽ ഒപ്പിടണം എന്നാൽ, ആരൊക്കെയോ എവിടെയൊക്കെയോ ഒപ്പിടുകയും ശമ്പളം വാങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. മുൻപ് ഇതു കണ്ടെത്താൻ താൻ ശ്രമിച്ചപ്പോൾ മേലുദ്യോഗസ്ഥരുടെ പാര വന്നു എന്നും തന്റെ അന്വേഷണത്തിൽ 3200 പേർ ഇങ്ങനെ ഉള്ളതായി കണ്ടെത്തി എന്നും തച്ചങ്കരി.  ഒരു പണിയും […]