‘ദാസ്യപ്പണി’ക്കു നിയോഗിച്ച പോലീസുകാരെ തിരിച്ചയയ്ക്കണം; ഡിജിപി

‘ദാസ്യപ്പണി’ക്കു നിയോഗിച്ച പോലീസുകാരെ തിരിച്ചയയ്ക്കണം; ഡിജിപി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദാസ്യപ്പണി അടക്കമുള്ള ആരോപണങ്ങൾ പോലീസിന് നാണക്കേടായ സാഹചര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ. അനധികൃതമായ ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരെ 24 മണിക്കൂറിനകം മാതൃയൂണിറ്റിലേക്കു തിരിച്ചയക്കണമെന്ന് സർക്കുലറിൽ പറയുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം നിർത്താൻ അനുവദിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണവും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഡിവൈഎസ്പിമാർക്ക് ഒരു സിവിൽ പോലീസ് ഓഫീസറെയും എസ്പി, ഡിഐജി റാങ്കിലുള്ളവർക്ക് രണ്ടു പേരെയും ഒപ്പം നിർത്താം. ക്യാമ്പ് ഓഫീസിലുള്ള എസ്പിമാർക്ക് ഒരാളെ ക്യാമ്പ് ഓഫീസിലും നിയോഗിക്കാം. എന്നാൽ ഇവരെ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന കർശന നിർദേശം സർക്കുലറിൽ ഡിജിപി നൽകിയിട്ടുണ്ട്.