കോപ്പിയടി പിടികൂടി: ബിരുദ വിദ്യാർത്ഥി തൂങ്ങി മരിച്ചു; കോളേജ് അധികൃതർക്കെതിരെ പരാതി

കോപ്പിയടി പിടികൂടി: ബിരുദ വിദ്യാർത്ഥി തൂങ്ങി മരിച്ചു; കോളേജ് അധികൃതർക്കെതിരെ പരാതി

സ്വന്തം ലേഖകൻ

പാലാ: പരീക്ഷയ്ക്കു കോപ്പിയടിച്ചത് കണ്ടെത്തിയതിനെ തുടർന്ന് ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പാലാ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥി രജാക്കാട് സ്വദേശി തുരുത്തിമന അഭിനന്ദ് ആണ് മരിച്ചത്. ബി വോക്ക് ഫുഡ് പ്രോസസിംഗ് ആൻഡ് ടെക്‌നോളജി മൂന്നാം വർഷ വിദ്യാർത്ഥിയാണ് അഭിനന്ദ്. പരീക്ഷയിൽ കോപ്പി അടിച്ചത് ഇൻവിജിലേറ്റർ കണ്ടെത്തുകയും ഈ വിവരം യൂണിവേഴ്‌സിറ്റിക്ക് റിപ്പോർട്ട് ചെയ്‌തെന്നും മൂന്ന് വർഷം ഡീബാർ ചെയ്യുമെന്നും പറഞ്ഞ് കോളേജ് അധികൃതർ അഭിനന്ദിനെ മാനസികമായി പീഡിപ്പിച്ചു. അതിനെതുടർന്ന് മൂന്ന് വർഷത്തെ ഡീബാർ ഭയന്ന് മാനസിക സംഘർഷം മൂലം ഹോസ്റ്റലിലെത്തി അഭിനന്ദ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. മൃദദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. കോളേജിന് നേരെ വിദ്യാർത്ഥി പ്രതിഷേധമുണ്ടാകുമെന്ന് ഭയന്ന് കോളേജ് അടച്ചു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് എബിവിപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.