സുന്ദരി കേരളത്തിലേക്ക്; പോലീസ് അജീവ ജാഗ്രതയിൽ

സുന്ദരി കേരളത്തിലേക്ക്; പോലീസ് അജീവ ജാഗ്രതയിൽ

Spread the love

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: മാവോയിസ്റ്റ് നേതാവ് സുന്ദരി കേരളത്തിലേക്കോ തമിഴ്‌നാട്ടിലേക്കോ കടന്നതായി സംശയം. ഇവർ കർണ്ണാടക വിട്ടതായും കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നതായും തമിഴ്‌നാട് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന കിട്ടിയത്. മാവോയിസ്റ്റ് നേതാവായ സുന്ദരി എന്ന വനിതാ മാവോയിസ്റ്റിന്റെ നേതൃത്വത്തിൽ 32 അംഗ സംഘം കർണ്ണാടക വിട്ടതായാണ് റിപ്പോർട്ട് ചെയ്തത്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു കഴിഞ്ഞു. കേരള-കർണ്ണാടക-തമിഴ്‌നാട് അതിർത്തികളിൽ വാഹനങ്ങളെയും യാത്രക്കാരെയും പോലീസ് പരിശോധിക്കുന്നുണ്ട്. 32 മാവോയിസ്റ്റുകളുടെ ചിത്രങ്ങളും പോലീസ് പുറത്ത് വിട്ടു. കേരളാ പോലീസ് മാവോയിസ്റ്റുകൾക്കെതിരെ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.