play-sharp-fill

ഡൽഹി കലാപത്തിൽ ആം ആദ്മി പാർട്ടി നേതാവിന് പങ്ക് : നേതാവിന്റെ വീടിന് മുകളിൽ നിന്ന് കലാപകാരികൾ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ ഡൽഹി: ഡൽഹി കലാപത്തിൽ ആം ആദ്മി പാർട്ടി പ്രാദേശിക നേതാവിന് പങ്കുണ്ടെന്ന സൂചന. ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ 59-ാം വാർഡായ നെഹ്റു വിഹാറിലെ കൗൺസിലറായ താഹിർ ഹുസൈന്റെ വീഡിയോയാണ് ഇത്തരത്തിൽ പുറത്തായത്.   താഹിർ ഹുസൈന്റെ വീടിന് മുകളിൽ നിന്ന് കലാപകാരികൾ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. താഹിർ ഹുസൈന്റെ വീട്ടിൽ ആയുധങ്ങളും മറ്റും സംഭരിച്ചിരുന്നുവെന്നും ഇവിടെ കലാപകാരികൾ സംഘടിക്കുകയും മറ്റ് വീടുകളിലേക്ക് പെട്രോൾ ബോംബുകളും കല്ലുകളും മറ്റും വലിച്ചെറിഞ്ഞെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് സി ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. […]

ദേവനന്ദയുടെ ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ല; ആകെയുള്ളത് മൂക്കിനു താഴെയുള്ള മുറിപ്പാട് മാത്രം; എന്നിട്ടും സംശയം തീരാതെ നാട്ടുകാർ; കാത്തിരിക്കുന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വരാൻ

സ്വന്തം ലേഖകൻ കൊല്ലം: വീടിനു സമീപത്തെ ആറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി. മൃതദേഹത്തിൽ പരിക്കുകൾ ഒന്നുമില്ലെന്നാണ് പ്രാഥമികമായുള്ള പൊലീസ് നിഗമനം. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പരിക്കുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ, സംശയത്തിന്റെ നൂലിഴ കീറി നാട്ടുകാർ ഇപ്പോഴും നിൽക്കുന്നതിനാൽ ദുരൂഹത ഇനിയും നീക്കാൻ പൊലീസിനു സാധിച്ചിട്ടുമില്ല. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം വീടിനു മീറ്ററുകൾ മാത്രം ദൂരെയുള്ള ആറ്റിൽ കണ്ടെത്തിയത്. മൃതദേഹം കരയ്‌ക്കെത്തിച്ച ശേഷം ഇൻക്വസ്റ്റ് നടപടികൾ അടക്കം പൊലീസ് പൂർത്തിയാക്കി. മൃതദേഹം […]

കൊറോണ വൈറസ്: വിസ ഓൺ അറൈവൽ സേവനത്തിന് താൽകാലിക വിലക്ക് ഏർപ്പെടുത്തി ഇന്ത്യാ: ഇറാൻ വൈസ് പ്രസിഡന്റിന് വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ ഡൽഹി: കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജപ്പാൻ, ദക്ഷിണ കൊറിയൻ പൗരൻമാർക്ക് ഇന്ത്യ ഭാഗികമായി യാത്രാവിലക്ക് ഏർപ്പെടുത്തി. ‘വിസ ഓൺ അറൈവൽ’ സേവനത്തിനാണ് വിലക്ക്ഏർപ്പെടുത്തിയിരിക്കുന്നത്.   ജപ്പാനിലും കൊറിയയിലും കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ രണ്ട് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഭാഗികമായി വിലക്ക് ഏർപ്പെടുത്തിയത്.   യൂറോപിലും ഗൾഫ് രാജ്യങ്ങളിലുമാണ് പുതിയതായി രോഗം ബാധിക്കുന്നത്. ലോകത്താകമാനം രോഗം ബാധിച്ചവരുടെ എണ്ണം 82000 ആയി വർദ്ധിച്ചു. കഴിഞ്ഞ ദിവസം മാത്രം 256 […]

ലോക്കൽ പേജിൽ ഒതുങ്ങേണ്ട മരണ വാർത്ത; ചാനലുകളുടെ ഒറ്റ വരി വാർത്ത; ദേവനന്ദയുടെ മരണം വലിയ ചർച്ചയാക്കിയത് സോഷ്യൽ മീഡിയ; പക്ഷേ…

എ.കെ ശ്രീകുമാർ കോട്ടയം: ഒരു നാട്ടിലെ സാധാരണ മരണമാകേണ്ടിയിരുന്ന, ദേവനന്ദയുടെ മരണം മലയാളിയുടെ വാർത്താ ചർച്ചയാക്കി മാറ്റിയത് സോഷ്യൽ മീഡിയയുടെ ഇടപെടൽ. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ കാണാതായ പെൺകുട്ടിയുടെ തിരോധാനം ഇത്ര വലിയ വാർത്തായാകാൻ കാരണം സോഷ്യൽ മീഡിയ നടത്തിയ ഇടപെടലുകൾ തന്നെയാണ്. രാവിലെ മുതൽ തന്നെ ഇടവേളകളില്ലാതെ സോഷ്യൽ മീഡിയ ദേവനന്ദയുടെ ഫോട്ടോയും വാർത്തകളും പ്രചരിപ്പിച്ചതോടെയാണ് ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും, വെള്ളിയാഴ്ച രാവിലെ പത്രങ്ങളും ദേവനന്ദയ്ക്കു വേണ്ടി സ്ഥലം മാറ്റി വച്ചത്. സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം നന്മമരമായി മുന്നിൽ നിന്നു […]

ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഗവർണർ : കേരളത്തിലെയെന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളാണ് കെ.കെ ശൈലജ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളാണ് കെ.കെ ശൈലജയെന്നും ഗവർണർ അഭിപ്രായപ്പെട്ടു.     തനിക്ക് ലഭിക്കുന്ന ഉത്തരവാദിത്തങ്ങൾ കാര്യക്ഷമതയോടെയും അർപ്പണ മനോഭാവത്തോടെയുമാണ് മന്ത്രി നിർവഹിക്കുന്നതെന്നും അതിൽ തനിക്ക് അഭിമാനമുണ്ടെന്നും ഗവർണർ പറഞ്ഞു. മന്ത്രി കെ.കെ ശൈലജ ഇരുന്ന വേദിയിലാണ് ഗവർണർ ഇക്കാര്യങ്ങൾ പറഞ്ഞത്.     സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ദ്വിദിന പോഷക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ശിശുക്കൾക്ക് പോഷകാഹാരം […]

നടിയെ ആക്രമിച്ച കേസിലെ മുഖ്യ സാക്ഷികളുടെ വിസ്താരം ഇന്നും തുടരും; കുഞ്ചാക്കോ ബോബൻ, സംയുക്താ വർമ്മ, ഗീതു മോഹൻ ദാസ് എന്നിവർ ഇന്ന് കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ സാക്ഷികളുടെ വിസ്താരം ഇന്നും തുടരും. കുഞ്ചാക്കോ ബോബൻ, സംയുക്താ വർമ്മ, ഗീതു മോഹൻ ദാസ് എന്നിവരുടെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കുന്നത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയുള്ള ബെഞ്ചിനു മുന്നിലാണ് വിസ്താരം. കൂടാതെ നടിയെ ആക്രമിച്ച കേസി ലെ എട്ടാം പ്രതിയായ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ അഭിഭാഷകർക്ക് സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനും കഴിയുമെന്നുമാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ ഗായിക റിമി ടോമി, സംവിധായകൻ ശ്രീകുമാർ എന്നിവരെ വിസ്തരിക്കും. കേസിൽ നടി […]

മത സൗഹാർദ്ദത്തിന് കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചു : വാട്ട്സ്ആപ്പ് , ട്വിറ്റർ, എന്നിവയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്തിന്റെ മ​ത​സൗ​ഹാ​ര്‍​ദ​ത്തി​നു ക​ള​ങ്കം വ​രു​ത്തു​ന്ന പോ​സ്റ്റു​ക​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച്‌ വാ​ട്ട്സ്‌ആ​പ്, ട്വി​റ്റ​ര്‍, ടി​ക് ടോ​ക് എ​ന്നി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. രാജ്യദ്രോഹ കു​റ്റം ചു​മ​ത്തിയാണ് ഹൈ​ദ​രാ​ബാ​ദ് സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സംഭവത്തിൽ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ല്‍​വേ​രി ശ്രീ​ശൈ​ലം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ന​ മ്പള്ളി മെ​ട്രോ​പൊ​ളി​റ്റ​ന്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പൊലീ​സ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തിരിക്കുന്നത് പൗ​ര​ത്വ ഭേ​ദ​ഗ​തിയുമായി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ രാ​ജ്യ​ദ്രോ​ഹ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

കുഞ്ഞു ദേവനന്ദ ഇനിയില്ല; കണ്ണീരോർമ്മയായി കുഞ്ഞിന്റെ ചലനമറ്റ മൃതദേഹം; അമ്മയ്‌ക്കൊപ്പം വീടിനുള്ളിലിരുന്ന ആറുവയസുകാരി ആറ്റിലെത്തിയത് എങ്ങിനെ എന്ന സംശയവും ഉയരുന്നു

തേർഡ് ഐ ബ്യൂറോ കൊല്ലം: ചാരിക്കിടന്ന വാതിലും, അമ്മയുടെ സുരക്ഷാ വലയവും കടന്ന് ജീവനുമായി കുഞ്ഞ് ദേവനന്ദ ആറ്റിലേയ്ക്കു വീണതെങ്ങനെ എന്ന ആശങ്കയിൽ നാട്..! ദേവനന്ദയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തിയതിനു പിന്നാലെയാണ് കുട്ടി ആറ്റിലേയ്ക്കു വീണത് എങ്ങിനെയാണെന്ന സംശയവും ഉയരുന്നത്. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് അമ്മയ്‌ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. മണിക്കൂറുകൾക്കു ശേഷം വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് കുട്ടിയുടെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തിയത്. കൊല്ലം പള്ളിമണ്ണിൽ നിന്നും കാണാതായ ആറു വയസുകാരി ദേവനന്ദയുടെ മൃതദേഹമാണ് വീടിനു സമീപത്തെ ആറ്റിൽ നിന്നും കണ്ടെത്തിയത്. […]

ഉത്സവ ഘോഷയാത്രയ്ക്കിടെ സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്ത് യുവാക്കൾ ; അക്രമം ചോദ്യം ചെയ്ത പൊലീസുകാരുടെ യൂണിഫോം വലിച്ചു കീറി ;  പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചിറയിന്‍കീഴ്: കടയ്ക്കാവൂരില്‍ ഉല്‍സവ ഘോഷയാത്രയ്ക്കിടെ   മാരാകായുധങ്ങളുമായെത്തിയ യുവാക്കളുടെ സംഘം സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. അക്രമം ചോദ്യം ചെയ്ത  പൊലീസുകാരെ കയ്യേറ്റം ചെയ്ത അക്രമികൾ പൊലീസുകാരുടെ യൂണിഫോം വലിച്ചുകീറി.  സംഭവുമായി ബന്ധപ്പെട്ട്  പ്രായപൂര്‍ത്തിയാവാത്ത വിദ്യാർത്ഥിയടക്കം  മൂന്നുപേർ കടയ്ക്കാവൂര്‍ പൊലീസ് പിടിയിൽ . കടയ്ക്കാവൂര്‍ രാമരച്ചംവിള മാടന്‍നട ദേവീക്ഷേത്രത്തിലെ ഉല്‍സവ ഘോഷയാത്രയ്ക്കിടെയായിരുന്നു അക്രമ  സംഭവം അരങ്ങേറിയത്. കീഴാറ്റിങ്ങല്‍ ചരുവിളവീട്ടില്‍ ഐഷര്‍(20), മേല്‍കടയ്ക്കാവൂര്‍ എ.കെ.നഗര്‍ ഗോകുലത്തില്‍ ഗോകുല്‍(19) എന്നിവരെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന ബാലനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഘോഷയാത്രയിക്കിടെ പെണ്‍കുട്ടിയോട്  യുവാക്കളിൽ ചിലർ […]

പ്രാണൻ പിടയുന്ന വേദനയുമായി വൃദ്ധൻ ആശുപത്രികൾ തോറും കയറിയിറങ്ങിയത് 83 ദിവസം; കണ്ണിൽ കാൻസറാണെന്നും ഡോക്ടർമാരടക്കം പലരും പറഞ്ഞു; അവസാനം ശസ്ത്രക്രിയയിലൂടെ വൃദ്ധന്റെ കണ്ണിൽ നിന്നും പുറത്തെടുത്തത് മൂന്നര സെന്റീമീറ്റർ വലിപ്പമുള്ള മരക്കഷണം

സ്വന്തം ലേഖകൻ കോഴിക്കോട്: കണ്ണിന് സഹിക്കാൻ കഴിയാത്ത വേദനയുമായി വൃദ്ധൻ ആശുപത്രികൾ തോറും കയറിയിറങ്ങിയത് 83 ദിവസമാണ്. പരിശോധിച്ച ഡോക്ടർമാരടക്കം കാൻസർ എന്ന് വിധിയെഴുതി. ഒടുവിൽ 67 കാരന്റെ കണ്ണിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മൂന്നര സെന്റീമീറ്റർ നീളത്തിലുള്ള മരക്കഷ്ണമാണ്. 83 ദിവസമാണ് അതിശക്തമായ വേദനയും രോഗഭീതിയുമായി ഈ വൃദ്ധന്‍ വയനാട്ടിലെ ആശുപത്രിയായ ആശുപത്രികൾ മുഴുവൻ കയറിയിറങ്ങിയത്. ഒടുവില്‍ കഴിഞ്ഞ ദിവസം കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് വൃദ്ധന്റെ കണ്ണിൽ നിന്നും മൂന്നര സെന്റീ മീറ്റര്‍ വലുപ്പമുള്ള മരക്കൊമ്പിന്‍ കഷണം പുറത്തെടുത്തത്. കണ്ണിൽ മരക്കമ്പ് […]