ഡൽഹി കലാപത്തിൽ ആം ആദ്മി പാർട്ടി നേതാവിന് പങ്ക് : നേതാവിന്റെ വീടിന് മുകളിൽ നിന്ന് കലാപകാരികൾ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ
ഡൽഹി: ഡൽഹി കലാപത്തിൽ ആം ആദ്മി പാർട്ടി പ്രാദേശിക നേതാവിന് പങ്കുണ്ടെന്ന സൂചന. ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ 59-ാം വാർഡായ നെഹ്റു വിഹാറിലെ കൗൺസിലറായ താഹിർ ഹുസൈന്റെ വീഡിയോയാണ് ഇത്തരത്തിൽ പുറത്തായത്.
താഹിർ ഹുസൈന്റെ വീടിന് മുകളിൽ നിന്ന് കലാപകാരികൾ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. താഹിർ ഹുസൈന്റെ വീട്ടിൽ ആയുധങ്ങളും മറ്റും സംഭരിച്ചിരുന്നുവെന്നും ഇവിടെ കലാപകാരികൾ സംഘടിക്കുകയും മറ്റ് വീടുകളിലേക്ക് പെട്രോൾ ബോംബുകളും കല്ലുകളും മറ്റും വലിച്ചെറിഞ്ഞെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് സി ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം രാഷ്ട്രീയ എതിരാളികൾ തന്നെ തകർക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് താഹിർ ഹുസൈൻ വ്യക്തമാക്കി. കപിൽ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ ഡൽഹിയിലെ സ്ഥിതിഗതികൾ വഷളാവുകയും കല്ലേറും അക്രമങ്ങളും നടക്കുകയും ചെയ്തു. അതുതന്നെയാണ് ഇവിടെയും നടന്നതെന്ന് താഹിർ തന്റെ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.