ഉത്സവ ഘോഷയാത്രയ്ക്കിടെ സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്ത് യുവാക്കൾ ; അക്രമം ചോദ്യം ചെയ്ത പൊലീസുകാരുടെ യൂണിഫോം വലിച്ചു കീറി ; പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
ചിറയിന്‍കീഴ്: കടയ്ക്കാവൂരില്‍ ഉല്‍സവ ഘോഷയാത്രയ്ക്കിടെ മാരാകായുധങ്ങളുമായെത്തിയ യുവാക്കളുടെ സംഘം സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. അക്രമം ചോദ്യം ചെയ്ത പൊലീസുകാരെ കയ്യേറ്റം ചെയ്ത അക്രമികൾ പൊലീസുകാരുടെ യൂണിഫോം വലിച്ചുകീറി. സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത വിദ്യാർത്ഥിയടക്കം മൂന്നുപേർ കടയ്ക്കാവൂര്‍ പൊലീസ് പിടിയിൽ .
കടയ്ക്കാവൂര്‍ രാമരച്ചംവിള മാടന്‍നട ദേവീക്ഷേത്രത്തിലെ ഉല്‍സവ ഘോഷയാത്രയ്ക്കിടെയായിരുന്നു അക്രമ സംഭവം അരങ്ങേറിയത്. കീഴാറ്റിങ്ങല്‍ ചരുവിളവീട്ടില്‍ ഐഷര്‍(20), മേല്‍കടയ്ക്കാവൂര്‍ എ.കെ.നഗര്‍ ഗോകുലത്തില്‍ ഗോകുല്‍(19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന ബാലനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഘോഷയാത്രയിക്കിടെ പെണ്‍കുട്ടിയോട് യുവാക്കളിൽ ചിലർ അപമര്യാദയായി പെരുമാറുകയും ഫോണില്‍ വിഡിയോ എടുക്കാന്‍ ശ്രമിച്ചതുമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അക്രമികളെ പറഞ്ഞയച്ചെങ്കിലും ഒരു മണിക്കൂറിനു ശേഷം കൂടുതല്‍ പേരുമായെത്തി ഇവര്‍ വ്യാപക അക്രമം നടത്തുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ സിപിഒമാരായ ബിനോജ്, ജയകൃഷ്ണന്‍ എന്നിവരെ അക്രമിസംഘം കൂട്ടം ചേര്‍ന്നു മര്‍ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. പൊലീസ് പ്രതികളെ ജീപ്പില്‍ കയറ്റുന്നതിനിടെ പ്രതികളില്‍ ഒരാളുടെ മാതാവ് ജീപ്പിനുമുന്നില്‍ ചാടി വാഹനം തടഞ്ഞതും സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.