play-sharp-fill
കുഞ്ഞു ദേവനന്ദ ഇനിയില്ല; കണ്ണീരോർമ്മയായി കുഞ്ഞിന്റെ ചലനമറ്റ മൃതദേഹം; അമ്മയ്‌ക്കൊപ്പം വീടിനുള്ളിലിരുന്ന ആറുവയസുകാരി ആറ്റിലെത്തിയത് എങ്ങിനെ എന്ന സംശയവും ഉയരുന്നു

കുഞ്ഞു ദേവനന്ദ ഇനിയില്ല; കണ്ണീരോർമ്മയായി കുഞ്ഞിന്റെ ചലനമറ്റ മൃതദേഹം; അമ്മയ്‌ക്കൊപ്പം വീടിനുള്ളിലിരുന്ന ആറുവയസുകാരി ആറ്റിലെത്തിയത് എങ്ങിനെ എന്ന സംശയവും ഉയരുന്നു

തേർഡ് ഐ ബ്യൂറോ

കൊല്ലം: ചാരിക്കിടന്ന വാതിലും, അമ്മയുടെ സുരക്ഷാ വലയവും കടന്ന് ജീവനുമായി കുഞ്ഞ് ദേവനന്ദ ആറ്റിലേയ്ക്കു വീണതെങ്ങനെ എന്ന ആശങ്കയിൽ നാട്..! ദേവനന്ദയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തിയതിനു പിന്നാലെയാണ് കുട്ടി ആറ്റിലേയ്ക്കു വീണത് എങ്ങിനെയാണെന്ന സംശയവും ഉയരുന്നത്. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് അമ്മയ്‌ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. മണിക്കൂറുകൾക്കു ശേഷം വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് കുട്ടിയുടെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തിയത്.

കൊല്ലം പള്ളിമണ്ണിൽ നിന്നും കാണാതായ ആറു വയസുകാരി ദേവനന്ദയുടെ മൃതദേഹമാണ് വീടിനു സമീപത്തെ ആറ്റിൽ നിന്നും കണ്ടെത്തിയത്. ഓടനാവട്ടം കടവട്ടൂർ ദീപസദനത്തിൽ സി.പ്രദീപിന്റെയും, ധന്യയുടെയും മകൾ ദേവനന്ദയുടെ മൃതദേഹമാണ് മണിക്കൂറുകൾക്കു ശേഷം മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കണ്ടെത്തിയ ആറ്റിനു സമീപത്ത് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. കണ്ണനല്ലൂർ സി.ഐയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് പുരോഗമിക്കുന്നത്. ദേവനന്ദയുടെ മൃതദേഹത്തിൽ മീൻ കൊത്തിയതിനു സമാനമായ മുറിവുണ്ടായിരുന്നു. ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ശാർദരൻപിള്ളയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്.

സംഭവം അറിഞ്ഞ് ദേവനന്ദയുടെ വീടിനു സമീപത്ത് നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്. സംഭവം അറിഞ്ഞ് ദേവനന്ദയുടെ പിതാവ് വിദേശത്തു നിന്നും എത്തിയിട്ടുണ്ട്. കുട്ടി മരിച്ച വിവരം ദേവനന്ദയുടെ അമ്മയെ വിവരം അറിയിച്ചിട്ടുണ്ട്.

കുഞ്ഞ് എങ്ങിനെ പുഴയിൽ വീണു എന്ന കാര്യത്തിലാണ് ഇപ്പോൾ പൊലീസ് സംശയം ഉന്നയിക്കുന്നത്. ഇതിന്റെ ഭാഗമായി ശാസ്ത്രീയമായ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ, ചാരിയിട്ടിരുന്ന വാതിലിലൂടെ പുറത്തിറങ്ങിയ കുട്ടി ആറിനു സമീപത്ത് എത്തി വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, പുറത്തുള്ള ഏതെങ്കിലും രീതിയിലുള്ള ഇടപെടൽ മരണത്തിനു പിന്നിലുണ്ടായിട്ടുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ മരണം സംബന്ധിച്ചുള്ള കൃത്യമായ വിവരം പൊലീസിനു ലഭിക്കൂ.