play-sharp-fill
പ്രാണൻ പിടയുന്ന വേദനയുമായി വൃദ്ധൻ ആശുപത്രികൾ തോറും കയറിയിറങ്ങിയത് 83 ദിവസം; കണ്ണിൽ കാൻസറാണെന്നും ഡോക്ടർമാരടക്കം പലരും പറഞ്ഞു; അവസാനം ശസ്ത്രക്രിയയിലൂടെ വൃദ്ധന്റെ കണ്ണിൽ നിന്നും പുറത്തെടുത്തത് മൂന്നര സെന്റീമീറ്റർ വലിപ്പമുള്ള മരക്കഷണം

പ്രാണൻ പിടയുന്ന വേദനയുമായി വൃദ്ധൻ ആശുപത്രികൾ തോറും കയറിയിറങ്ങിയത് 83 ദിവസം; കണ്ണിൽ കാൻസറാണെന്നും ഡോക്ടർമാരടക്കം പലരും പറഞ്ഞു; അവസാനം ശസ്ത്രക്രിയയിലൂടെ വൃദ്ധന്റെ കണ്ണിൽ നിന്നും പുറത്തെടുത്തത് മൂന്നര സെന്റീമീറ്റർ വലിപ്പമുള്ള മരക്കഷണം

സ്വന്തം ലേഖകൻ

കോഴിക്കോട്: കണ്ണിന് സഹിക്കാൻ കഴിയാത്ത വേദനയുമായി വൃദ്ധൻ ആശുപത്രികൾ തോറും കയറിയിറങ്ങിയത് 83 ദിവസമാണ്. പരിശോധിച്ച ഡോക്ടർമാരടക്കം കാൻസർ എന്ന് വിധിയെഴുതി. ഒടുവിൽ 67 കാരന്റെ കണ്ണിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മൂന്നര സെന്റീമീറ്റർ നീളത്തിലുള്ള മരക്കഷ്ണമാണ്.


83 ദിവസമാണ് അതിശക്തമായ വേദനയും രോഗഭീതിയുമായി ഈ വൃദ്ധന്‍ വയനാട്ടിലെ ആശുപത്രിയായ ആശുപത്രികൾ മുഴുവൻ കയറിയിറങ്ങിയത്. ഒടുവില്‍ കഴിഞ്ഞ ദിവസം കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് വൃദ്ധന്റെ കണ്ണിൽ നിന്നും മൂന്നര സെന്റീ മീറ്റര്‍ വലുപ്പമുള്ള മരക്കൊമ്പിന്‍ കഷണം പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണിൽ മരക്കമ്പ് തറച്ചുകയറിയതാണെന്നറിയാതെയാണ് വയനാട് പുല്‍പള്ളി സ്വദേശിയാണ് വേദന സഹിച്ച്‌ ആശുപത്രികള്‍ കയറിയിറങ്ങിയത്.

ഡിസംബറില്‍ ഇയാള്‍ മരച്ചില്ലയിലേക്കു വീണിരുന്നു. കണ്ണിനു താഴെ മരക്കൊമ്പ് കുത്തി മുറിഞ്ഞെങ്കിലും മരക്കഷണം ഉള്ളില്‍ കയറിയ കാര്യം ഇയാള്‍ അറിഞ്ഞില്ല. കാന്‍സറാണെന്ന സംശയ പ്രകാരം ആശുപത്രികളിൽ നിന്നും ബയോപ്‌സി ടെസ്റ്റിനു പോലും നിര്‍ദേശിക്കുകയുണ്ടായി.

ഒടുവിലാണ് കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയ്ക്കായി ചീഫ് സര്‍ജന്‍ ഡോ. ലൈലാ മോഹന്‍ രോഗിയെ സ്‌കാനിങ്ങിനു വിധേയനാക്കുകയായിരുന്നു. അനീസ്‌തെറ്റിസ്റ്റ് ഡോ. ദ്വിദീപ് ചന്ദ്രനും പങ്കെടുത്തു. രോഗിക്കു കാഴ്ചയ്ക്ക് തകരാറൊന്നും സംഭവിച്ചില്ലെന്നും ഇത്തരത്തില്‍ ഒരു സംഭവം ആദ്യമായാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പല ആശുപത്രികളില്‍ നിന്നും കാന്‍സറാണെന്നു പറഞ്ഞ് ഇദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു

Tags :