play-sharp-fill
നടിയെ ആക്രമിച്ച കേസിലെ മുഖ്യ സാക്ഷികളുടെ വിസ്താരം ഇന്നും തുടരും; കുഞ്ചാക്കോ ബോബൻ, സംയുക്താ വർമ്മ, ഗീതു മോഹൻ ദാസ് എന്നിവർ ഇന്ന് കോടതിയിൽ

നടിയെ ആക്രമിച്ച കേസിലെ മുഖ്യ സാക്ഷികളുടെ വിസ്താരം ഇന്നും തുടരും; കുഞ്ചാക്കോ ബോബൻ, സംയുക്താ വർമ്മ, ഗീതു മോഹൻ ദാസ് എന്നിവർ ഇന്ന് കോടതിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ സാക്ഷികളുടെ വിസ്താരം ഇന്നും തുടരും. കുഞ്ചാക്കോ ബോബൻ, സംയുക്താ വർമ്മ, ഗീതു മോഹൻ ദാസ് എന്നിവരുടെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കുന്നത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയുള്ള ബെഞ്ചിനു മുന്നിലാണ് വിസ്താരം.


കൂടാതെ നടിയെ ആക്രമിച്ച കേസി ലെ എട്ടാം പ്രതിയായ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ അഭിഭാഷകർക്ക് സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനും കഴിയുമെന്നുമാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ ഗായിക റിമി ടോമി, സംവിധായകൻ ശ്രീകുമാർ എന്നിവരെ വിസ്തരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ നടി മഞ്ജു വാരിയരുടെ മൊഴി ഇന്നലെ കോടതി രേഖപ്പെടുത്തിയിരുന്നു. ആറുമണിക്കൂർ നീണ്ടതായിരുന്നു മൊഴി രേഖപ്പെടുത്തലും, ക്രോസ് വിസ്താരവും. പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിൻറെ ഭാഗമായിട്ടാണ് സാക്ഷി മൊഴികൾ രേഖപ്പെടുത്തുന്നത്.

 

 

അഞ്ചു വർഷം മുൻപ് ദിലീപിൻറെയും മഞ്ജു വാര്യരുടേയും വിവാഹ മോചന കേസ് പരിഗണിച്ച അതേ കോടതി സമുച്ചയത്തിലാണ് മഞ്ജു ഇന്നലെ വീണ്ടും എത്തിയത്. അന്ന് കുടുംബ കോടതിയായി പ്രവർത്തിച്ച ആ കോടതി മുറി പിന്നീട് സിബിഐ പ്രത്യേക കോടതിയാക്കി മാറ്റുകയായിരുന്നു.