play-sharp-fill
ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഗവർണർ : കേരളത്തിലെയെന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളാണ് കെ.കെ ശൈലജ

ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഗവർണർ : കേരളത്തിലെയെന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളാണ് കെ.കെ ശൈലജ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളാണ് കെ.കെ ശൈലജയെന്നും ഗവർണർ അഭിപ്രായപ്പെട്ടു.


 

 

തനിക്ക് ലഭിക്കുന്ന ഉത്തരവാദിത്തങ്ങൾ കാര്യക്ഷമതയോടെയും അർപ്പണ മനോഭാവത്തോടെയുമാണ് മന്ത്രി നിർവഹിക്കുന്നതെന്നും അതിൽ തനിക്ക് അഭിമാനമുണ്ടെന്നും ഗവർണർ പറഞ്ഞു. മന്ത്രി കെ.കെ ശൈലജ ഇരുന്ന വേദിയിലാണ് ഗവർണർ ഇക്കാര്യങ്ങൾ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ദ്വിദിന പോഷക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ശിശുക്കൾക്ക് പോഷകാഹാരം പ്രദാനം ചെയ്യുന്ന കാര്യത്തിലും സൂക്ഷ പോഷണത്തിലും ആരോഗ്യ വകുപ്പ് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾ കേരളത്തെ ഏറ്റവും വികസിതമായ സമൂഹങ്ങൾക്ക് തുല്യമായ നിലയിൽ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

 

പോഷകക്കുറവ് പരിഹാര നടപടികൾ ആരോഗ്യവകുപ്പ് വനിതകളെയും കുട്ടികളെയും മുൻനിർത്തി വേണം നടത്താനെന്നും ഇങ്ങനെ ചെയ്യുന്നത് വഴി മികച്ച ആരോഗ്യവും പോഷണത്തിലൂടെ വളരുന്നതുമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയുമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. കേരളത്തിലെ ആരോഗ്യ വനിതാ വികസന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനും മന്ത്രി കെ.കെ.ശൈലജയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രശംസിച്ചു.