play-sharp-fill

മി ലോഡ്, യുവർ ലോഡ്ഷിപ്പ് തുടങ്ങിയ അഭിസംബോധന വേണ്ട : അഭിഭാഷകരോട് ജസ്റ്റിസ് എസ്.മുരളീധർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: മി ലോഡ്, യുവർ ലോഡ്ഷിപ് പോലുള്ള പദങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യരുതെന്ന് അഭിഭാഷകരോട് ജസ്റ്റിസ് എസ്. മുരളീധർ അറിയിച്ചു. തിങ്കളാഴ്ച പഞ്ചാബ് ഹരിയാന ഹൈകോടതി ബാർ കൗൺസിൽ അംഗങ്ങൾക്ക് നൽകിയ കുറിപ്പിലാണ് എസ്.മുരളീധർ ഇക്കാര്യം ആവശ്യപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തെ തുടർന്ന് ഉണ്ടായ ഡൽഹി കലാപത്തിന് വഴിമരുന്നിട്ട ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രസംഗത്തിനെതിരെ കേസെടുക്കാത്തതിന് മുരളീധർ അധ്യക്ഷനായ ബെഞ്ച് ഡൽഹി പൊലീസിനെ നിശിതമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി ഹൈക്കോടതിയിൽനിന്ന് പഞ്ചാബ് ഹരിയാന ഹൈകോടതിയിലേക്ക് ഇദ്ദേഹത്തെ സ്ഥലംമാറ്റിയത്. ഫെബ്രുവരി 26ന് അർധരാത്രി […]

സ്വകാര്യ ബസുകൾക്ക് വാഹന നികുതി അടയ്ക്കാൻ സാവകാശം അനുവദിച്ച് സർക്കാർ : മോട്ടോർ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്ത് അടുത്ത ദിവസം തന്നെ ഉത്തരവ് ഇറക്കുമെന്ന് ഗതാഗതമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വരുമാനം കുറഞ്ഞ സ്വകാര്യ ബസുകൾക്ക് വാഹന നികുതി അടയ്ക്കാൻ സാവകാശം അനുവദിച്ച് സർക്കാർ ഉത്തരവ്. നികുതി അടയ്ക്കാൻ ഒരു മാസത്തെ സാവകാശമാണ് സർക്കാർ അനുവദിച്ചത്.ഇതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്ത് അടുത്ത ദിവസം തന്നെ ഉത്തരവ് ഇറക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

മൂന്നാറിൽ 31 വരെ വിനോദ സഞ്ചാരത്തിന് നിരോധനം ; ആവശ്യമെങ്കിൽ വാഹനങ്ങളിൽ എത്തുന്നവരെ പുറത്തിറക്കി പരിശോധിക്കാനും നിർദ്ദേശം

സ്വന്തം ലേഖകൻ ഇടുക്കി: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മൂന്നാറിൽ മാർച്ച് 31 വരെ വിനോദ സഞ്ചാരത്തിന് നിരോധനം. മുൻകരുതൽ നടപടിയെന്ന നിലയിൽ മൂന്നാറിലെത്തുന്ന സഞ്ചാരികളെയെല്ലാം പരിശോധിക്കാൻ ജില്ലാ ഭരണകൂടം നിയോഗിച്ച നാല് സംഘങ്ങൾ രാവിലെ മുതൽ പ്രവർത്തനം തുടങ്ങും. ആവശ്യമെങ്കിൽ വാഹനങ്ങളിൽ എത്തുന്നവരെ പുറത്തിറക്കി പരിശോധിക്കും. മൂന്നാറിൽ ഈ മാസം 31 വരെ വിനോദസഞ്ചാരത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.ഇതറിയാതെ എത്തുന്നവരെ അധികൃതർ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തിങ്കളാഴ്ച മുതൽ തിരിച്ചയ്ക്കും. മൂന്നാറിലെത്തുന്നവർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ് പുതുതായി നിയോഗിച്ച നാല് സംഘങ്ങളുടെ കർത്തവ്യം. തെർമൽ […]

അങ്ങോട്ട് മാറി നിൽക്കണം മനുഷ്യരെ, കോവിഡ് 19 ഒരു കളിതമാശയല്ല; അണ്ണനെ ഉയിർ എന്ന് വിളിക്കണേൽ ശകലമെങ്കിലും ഉയിര് ബാക്കി വേണമല്ലോ : രജിത് കുമാറിനെ എയർപോർട്ടിൽ സ്വീകരിക്കാൻ പോയവരെ പരിഹസിച്ച് ഡോ.ഷിംന അസീസ്

സ്വന്തം ലേഖകൻ കൊച്ചി : ലോകം മുഴുവനും കൊറോണ വൈറസിന്റെ ഭീതിയിൽ ജാഗ്രതയോടെ പ്രവർത്തിക്കുമ്പോൾ പ്രമുഖ ടി.വി ചാനലിലെ ബിഗ്‌ബോസ് ഷോയിൽ നിന്നും പുറത്തായ രജിത് കുമാറിന് നെടുമ്പാശേരിയിൽ വൻ സ്വീകരണം ഒരുക്കിയതിന് വൻ പ്രതിഷേധമാണ് ഉയർന്ന് വന്നത്. അതേസമയം സംഭവത്തിൽ നെടുമ്പാശേരി എയർപോർട്ടിൽ തടിച്ചു കൂടിയ 75 പേർക്കെതിരെ നിയമലംഘനത്തിന് കേസെടുത്തിട്ടുണ്ട്. സ്വീകരണമൊരുക്കിയവർക്കെതിരെ പരിഹസിച്ച് ഡോ.ഷിംന അസീസും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് വന്നിരിക്കുകയാണ്. കോവിഡ് -19 കളിതമാശയല്ല,അണ്ണനെ ഉയിർ എന്ന് വിളിക്കണേൽ ശകലമെങ്കിലും ഉയിര് ബാക്കി വേണമല്ലോയെന്നും ഡോ.ഷിംന അസീസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. […]

ഡോക്ടറെയും ഭാര്യയെയും ഫ്‌ളാറ്റിൽ പൂട്ടിയിട്ടു: വാതിലിൽ കൊറോണ എന്ന് എഴുതിയും വച്ചു; അസോസിയേഷൻ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ മുണ്ടുപാലത്ത് കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് ഡോക്ടറെയും ഭാര്യയെയും മുറിക്കുള്ളിൽ പൂട്ടിയിട്ടു. മുണ്ടപാലത്തെ ഫ്‌ളാറ്റ് ഭാരവാഹികൾ ഡോക്ടറെയും ഭാര്യയെയും മുറിക്കകത്തിട്ട് പൂട്ടുകയായിരുന്നു. ഇതിനെ തുടർന്ന ഫ്‌ളാറ്റ് അസോസിയേഷൻ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുറിക്കകത്ത് പൂട്ടിയിട്ട വിവരം ഡോക്ടറും ഭാര്യയും പൊലീസിനെ അറിയിക്കുകയായിരുന്നു. സൗദിയിലുള്ള ഡോക്ടറായ മകനെ സന്ദർശിച്ച് കഴിഞ്ഞ ദിവസമാണ് ഡോക്ടറും ഭാര്യയും തൃശൂരിൽ മടങ്ങിയെത്തിയത്. കോവിഡ് ബാധിക്കാത്ത ഡോക്ടറുടെ മുറിക്കുമുന്നിൽ കൊറോണ എന്നെഴുതിവെക്കുകയും ചെയ്തിരുന്നു. ഫ്‌ളാറ്റ് അസോസിയേഷന്റെ നടപടിയ്ക്കെതിരെ ചില ഫ്ളാറ്റ് നിവാസികളുടെ പ്രതിഷേധവും ഉയർത്തി.

എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തി ; എട്ടുമാസത്തോളം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി

  തൊടുപുഴ: പത്താം ക്ലാസ് വിദ്യാർഥിനിയെ എട്ടുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിനെ അറസ്റ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തു വരുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.   എട്ടുമാസത്തോളം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിനിടെ അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെവെച്ചും പീഡിപ്പിച്ചു. ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയാണ് പിതാവ് സ്വന്തം മകളെ പീഡിപ്പിച്ചത്.   വീട്ടിൽനിന്ന് മാറി താമസിക്കണമെന്ന് പെൺകുട്ടി നേരത്തെ അധ്യാപകരോട് പറഞ്ഞിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് പെൺകുട്ടിയിൽ നിന്ന് […]

ഇറ്റലിക്കാരൻ അന്തിയുറങ്ങിയത് പള്ളി സെമിത്തേരിയിൽ : വിവരമറിഞ്ഞു പൊലീസ് ഇയാളെ തേടിയെത്തിയെങ്കിലും കണ്ടെത്തനായില്ല ; കോട്ടയത്തേക്ക് പുറപ്പെടുന്ന ബസിലാണ് ഇയാൾ കയറിയതെന്നു നാട്ടുകാർ

സ്വന്തം ലേഖകൻ തൊടുപുഴ: വാഗമണ്ണിലെത്തിയ ഇറ്റലിക്കാരനായ വിനോദസഞ്ചാരി അന്തിയുറങ്ങിയത് പള്ളി സെമിത്തേരിയിൽ. ശനിയാഴ്ച രാത്രി വാഗമണ്ണിലെത്തിയ വിദേശ പൗരന് റിസോർട്ടുകളിലും ഹോട്ടലുകളിലും മുറി ലഭിക്കാത്തതിനെ തുടർന്ന് സെമിത്തേരിയിൽ കിടന്നുറങ്ങിയത്. വിവരമറിഞ്ഞു പൊലീസ് ഇയാളെ തേടിയെത്തിയെങ്കിലും കണ്ടെത്തനായില്ല.   ഞായറാഴ്ച രാവിലെ 6.30നു പള്ളിയിലേക്കു പോയവർ വാഗമൺ പുള്ളിക്കാനം റോഡിലെ ചർച്ച് ഓഫ് ക്രൈസ്റ്റിന്റെ സെമിത്തേരിയിൽ നിന്ന് ഇയാൾ ഇറങ്ങിവരുന്നതു കണ്ടു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പക്ഷേ പൊലീസ് എത്തുന്നതിനു തൊട്ടുമുൻപു വിദേശി ബസിൽ കയറി പോയിരുന്നു.എട്ടുമണിക്കു കോട്ടയത്തേക്ക് പുറപ്പെടുന്ന ബസിലാണ് ഇയാൾ കയറിയതെന്നു നാട്ടുകാർ […]

കൊറോണ വൈറസിന്റെ മറവിൽ കുപ്പിയും പേനയും കൊണ്ട് കഞ്ചാവ് വിദ്യ ; ആധുനിക സാങ്കേതികവിദ്യയിൽ കഞ്ചാവ് വലിയും കച്ചവടവും ആഘോഷമാക്കിയ യുവാവ് എരുമേലിയിൽ എക്സൈസ് പിടിയിൽ

സ്വന്തം ലേഖകൻ എരുമേലി : കൊറോണയുടെ മറവിൽ പിടിക്കപ്പെടില്ലെന്ന ധാരണയിൽ കുപ്പിയും പേനയും ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയിൽ കഞ്ചാവ് വലിയും ,കച്ചവടവും   ആഘോഷമാക്കിയ യുവാവ് എക്‌സൈസ് പിടിയിൽ. എരുമേലിയിൽ കരിങ്കലുംമൂഴി കടവുങ്കൽ വീട്ടിൽ അലക്‌സാണ്ടറുടെ മകൻ സ്റ്റെബിൻ അലക്‌സാണ്ടർ (24) ആണ് പിടിയിലായത്. കരിങ്കലും മുഴിയിലെ ആളൊഴിഞ്ഞ വീട്ടിൽ സുഹൃത്തുക്കളോടൊപ്പമിരിക്കെയാണ് സ്റ്റെബിൻ എക്‌സൈസ് പിടിയിലായത്, ഒപ്പമുണ്ടായിരുന്നവർ എക്‌സൈസിനെ കണ്ട് ഓടി രക്ഷപെട്ടു. കരിങ്കലും മുഴിയിലെ ആളൊഴിഞ്ഞ വീട്ടിൽ സ്ഥിരമായി ആൾക്കാർ വന്നു പോകുന്നത് എക്‌സൈസ് നിരീക്ഷിച്ചു വരികയായിരുന്നു എരുമേലി, മുക്കൂട്ടുതറ ഭാഗത്ത് വ്യാപകമായി സ്‌കൂൾ […]

വാളയാറിൽ ദലിത് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം: പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖകൻ കൊച്ചി: വാളയാറിൽ ദലിത് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം. പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്.സർക്കാരിന്റെയും പെൺകുട്ടികളുടെ മാതാവിന്റെയും ഹരജി പരിഗണിച്ചാണ് ഹൈക്കോതിയുടെ ഉത്തരവ്. കേസിൽ പ്രതിയാക്കപ്പെട്ടിട്ടുള്ള ആറുപേരെയും അറസ്റ്റു ചെയ്തു. കീഴ്‌ക്കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്.ഇത്തരത്തിൽ ഹാജരാക്കുന്ന പ്രതികൾക്ക് കീഴ്ക്കോടതിയിൽ നിന്നും ജാമ്യം തേടാൻ കഴിയുമെന്നും ഹൈക്കോടതി വ്യക്തമാക്കി.   2017 ജനുവരി, മാർച്ച് മാസങ്ങളിലായിട്ടായിരുന്നു വാളയറിലെ സഹോദരിമാരായ ദലിത് പെൺകുട്ടികളെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പീന്നീട് പലപ്പോഴായി ആറു പ്രതികളെ പോലീസ് […]

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്നും തലയൂരാൻ ഫ്രാങ്കോയ്ക്കായില്ല: പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ വിചാരണ നേരിടണമെന്ന് കോടതി

എ.കെ ജനാർദനൻ കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ വിടുതൽ ഹർജി കോടതി തള്ളി. കേസിൽ ബിഷപ്പ് ഫ്രാങ്കോ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചു. കോടതി മുമ്പാകെ നൽകിയ ഹർജിയിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരയായ കന്യാസ്ത്രീയുടെ പരാതിയും മൊഴിയും വിശ്വാസീനമല്ലെന്നും ‘ബലാൽസംഗം ചെയ്തു എന്ന് ആരോപിക്കുന്ന തീയതികൾ കൃത്രിമമാണെന്നുമായിരുന്നു വിടുതൽ ഹർജിയിൽ ഫ്രാങ്കോയ്ക്കു വേണ്ടി പ്രതിഭാഗം ഉയർത്തിയിരുന്ന വാദം. ബലാൽസംഗം നടന്നു എന്നു പറയുന്ന തീയതിയ്ക്ക് […]