play-sharp-fill
ഡോക്ടറെയും ഭാര്യയെയും ഫ്‌ളാറ്റിൽ പൂട്ടിയിട്ടു: വാതിലിൽ കൊറോണ എന്ന് എഴുതിയും വച്ചു; അസോസിയേഷൻ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു

ഡോക്ടറെയും ഭാര്യയെയും ഫ്‌ളാറ്റിൽ പൂട്ടിയിട്ടു: വാതിലിൽ കൊറോണ എന്ന് എഴുതിയും വച്ചു; അസോസിയേഷൻ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

തൃശൂർ: തൃശൂർ മുണ്ടുപാലത്ത് കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് ഡോക്ടറെയും ഭാര്യയെയും മുറിക്കുള്ളിൽ പൂട്ടിയിട്ടു. മുണ്ടപാലത്തെ ഫ്‌ളാറ്റ് ഭാരവാഹികൾ ഡോക്ടറെയും ഭാര്യയെയും മുറിക്കകത്തിട്ട് പൂട്ടുകയായിരുന്നു. ഇതിനെ തുടർന്ന ഫ്‌ളാറ്റ് അസോസിയേഷൻ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു.


മുറിക്കകത്ത് പൂട്ടിയിട്ട വിവരം ഡോക്ടറും ഭാര്യയും പൊലീസിനെ അറിയിക്കുകയായിരുന്നു. സൗദിയിലുള്ള ഡോക്ടറായ മകനെ സന്ദർശിച്ച് കഴിഞ്ഞ ദിവസമാണ് ഡോക്ടറും ഭാര്യയും തൃശൂരിൽ മടങ്ങിയെത്തിയത്. കോവിഡ് ബാധിക്കാത്ത ഡോക്ടറുടെ മുറിക്കുമുന്നിൽ കൊറോണ എന്നെഴുതിവെക്കുകയും ചെയ്തിരുന്നു. ഫ്‌ളാറ്റ് അസോസിയേഷന്റെ നടപടിയ്ക്കെതിരെ ചില ഫ്ളാറ്റ് നിവാസികളുടെ പ്രതിഷേധവും ഉയർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group