play-sharp-fill
കൊറോണ വൈറസിന്റെ  മറവിൽ കുപ്പിയും പേനയും കൊണ്ട് കഞ്ചാവ് വിദ്യ ; ആധുനിക സാങ്കേതികവിദ്യയിൽ കഞ്ചാവ് വലിയും കച്ചവടവും ആഘോഷമാക്കിയ യുവാവ് എരുമേലിയിൽ എക്സൈസ് പിടിയിൽ

കൊറോണ വൈറസിന്റെ മറവിൽ കുപ്പിയും പേനയും കൊണ്ട് കഞ്ചാവ് വിദ്യ ; ആധുനിക സാങ്കേതികവിദ്യയിൽ കഞ്ചാവ് വലിയും കച്ചവടവും ആഘോഷമാക്കിയ യുവാവ് എരുമേലിയിൽ എക്സൈസ് പിടിയിൽ

സ്വന്തം ലേഖകൻ

എരുമേലി : കൊറോണയുടെ മറവിൽ പിടിക്കപ്പെടില്ലെന്ന ധാരണയിൽ കുപ്പിയും പേനയും ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയിൽ കഞ്ചാവ് വലിയും ,കച്ചവടവും   ആഘോഷമാക്കിയ യുവാവ് എക്‌സൈസ് പിടിയിൽ. എരുമേലിയിൽ കരിങ്കലുംമൂഴി കടവുങ്കൽ വീട്ടിൽ അലക്‌സാണ്ടറുടെ മകൻ സ്റ്റെബിൻ അലക്‌സാണ്ടർ (24) ആണ് പിടിയിലായത്.


കരിങ്കലും മുഴിയിലെ ആളൊഴിഞ്ഞ വീട്ടിൽ സുഹൃത്തുക്കളോടൊപ്പമിരിക്കെയാണ് സ്റ്റെബിൻ എക്‌സൈസ് പിടിയിലായത്, ഒപ്പമുണ്ടായിരുന്നവർ എക്‌സൈസിനെ കണ്ട് ഓടി രക്ഷപെട്ടു. കരിങ്കലും മുഴിയിലെ ആളൊഴിഞ്ഞ വീട്ടിൽ സ്ഥിരമായി ആൾക്കാർ വന്നു പോകുന്നത് എക്‌സൈസ് നിരീക്ഷിച്ചു വരികയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി, മുക്കൂട്ടുതറ ഭാഗത്ത് വ്യാപകമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന സംഘത്തിലുള്ളയാളാണ് സ്റ്റെബിനെന്ന് നാട്ടുകാർ പറയുന്നു., ഇയാൾ എരുമേലി ഭാഗത്തെ പ്രധാന കഞ്ചാവ് ഇടനിലക്കാരനാണെന്ന് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്,

സ്റ്റെബിനൊപ്പം ഉണ്ടായിരുന്നവർ മുൻ കഞ്ചാവ് കേസുകളിലെ പ്രതികളായവരാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പുകവലിക്കാനായി ഓൺലൈനിലൂടെ വ്യാപകമായി വാങ്ങുന്ന ബോങ് എന്ന ഉപകരണത്തിന്റെ നാടൻ പതിപ്പാണ് സ്റ്റെബിൻ നിർമിച്ചതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.