play-sharp-fill
മി ലോഡ്, യുവർ ലോഡ്ഷിപ്പ് തുടങ്ങിയ അഭിസംബോധന വേണ്ട : അഭിഭാഷകരോട് ജസ്റ്റിസ് എസ്.മുരളീധർ

മി ലോഡ്, യുവർ ലോഡ്ഷിപ്പ് തുടങ്ങിയ അഭിസംബോധന വേണ്ട : അഭിഭാഷകരോട് ജസ്റ്റിസ് എസ്.മുരളീധർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മി ലോഡ്, യുവർ ലോഡ്ഷിപ് പോലുള്ള പദങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യരുതെന്ന് അഭിഭാഷകരോട് ജസ്റ്റിസ് എസ്. മുരളീധർ അറിയിച്ചു. തിങ്കളാഴ്ച പഞ്ചാബ് ഹരിയാന ഹൈകോടതി ബാർ കൗൺസിൽ അംഗങ്ങൾക്ക് നൽകിയ കുറിപ്പിലാണ് എസ്.മുരളീധർ ഇക്കാര്യം ആവശ്യപ്പെട്ടത്.


പൗരത്വ ഭേദഗതി നിയമത്തെ തുടർന്ന് ഉണ്ടായ ഡൽഹി കലാപത്തിന് വഴിമരുന്നിട്ട ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രസംഗത്തിനെതിരെ കേസെടുക്കാത്തതിന് മുരളീധർ അധ്യക്ഷനായ ബെഞ്ച് ഡൽഹി പൊലീസിനെ നിശിതമായി വിമർശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയാണ് ഡൽഹി ഹൈക്കോടതിയിൽനിന്ന് പഞ്ചാബ് ഹരിയാന ഹൈകോടതിയിലേക്ക് ഇദ്ദേഹത്തെ സ്ഥലംമാറ്റിയത്. ഫെബ്രുവരി 26ന് അർധരാത്രി കേന്ദ്രസർക്കാർ ഇറക്കിയ ജസ്റ്റിസിന്റെ സ്ഥലമാറ്റ ഉത്തരവ് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരുന്നത്.