play-sharp-fill
ഇറ്റലിക്കാരൻ അന്തിയുറങ്ങിയത് പള്ളി സെമിത്തേരിയിൽ : വിവരമറിഞ്ഞു പൊലീസ് ഇയാളെ തേടിയെത്തിയെങ്കിലും കണ്ടെത്തനായില്ല ; കോട്ടയത്തേക്ക് പുറപ്പെടുന്ന ബസിലാണ് ഇയാൾ കയറിയതെന്നു നാട്ടുകാർ

ഇറ്റലിക്കാരൻ അന്തിയുറങ്ങിയത് പള്ളി സെമിത്തേരിയിൽ : വിവരമറിഞ്ഞു പൊലീസ് ഇയാളെ തേടിയെത്തിയെങ്കിലും കണ്ടെത്തനായില്ല ; കോട്ടയത്തേക്ക് പുറപ്പെടുന്ന ബസിലാണ് ഇയാൾ കയറിയതെന്നു നാട്ടുകാർ

സ്വന്തം ലേഖകൻ

തൊടുപുഴ: വാഗമണ്ണിലെത്തിയ ഇറ്റലിക്കാരനായ വിനോദസഞ്ചാരി അന്തിയുറങ്ങിയത് പള്ളി സെമിത്തേരിയിൽ. ശനിയാഴ്ച രാത്രി വാഗമണ്ണിലെത്തിയ വിദേശ പൗരന് റിസോർട്ടുകളിലും ഹോട്ടലുകളിലും മുറി ലഭിക്കാത്തതിനെ തുടർന്ന് സെമിത്തേരിയിൽ കിടന്നുറങ്ങിയത്. വിവരമറിഞ്ഞു പൊലീസ് ഇയാളെ തേടിയെത്തിയെങ്കിലും കണ്ടെത്തനായില്ല.


 

ഞായറാഴ്ച രാവിലെ 6.30നു പള്ളിയിലേക്കു പോയവർ വാഗമൺ പുള്ളിക്കാനം റോഡിലെ ചർച്ച് ഓഫ് ക്രൈസ്റ്റിന്റെ സെമിത്തേരിയിൽ നിന്ന് ഇയാൾ ഇറങ്ങിവരുന്നതു കണ്ടു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പക്ഷേ പൊലീസ് എത്തുന്നതിനു തൊട്ടുമുൻപു വിദേശി ബസിൽ കയറി പോയിരുന്നു.എട്ടുമണിക്കു കോട്ടയത്തേക്ക് പുറപ്പെടുന്ന ബസിലാണ് ഇയാൾ കയറിയതെന്നു നാട്ടുകാർ പറയുന്നു.അതേസമയം, ഫ്രഞ്ച് പൗരനായ മറ്റൊരു വിദേശിയെ വാഗമണ്ണിൽ നിന്നു നിരീക്ഷണത്തിനു ഇടുക്കി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. കൊറോണ ഭീതിയെ തുടർന്ന് വാഗമണ്ണിലെ റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിട്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group