play-sharp-fill
എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തി ; എട്ടുമാസത്തോളം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി

എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തി ; എട്ടുമാസത്തോളം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി

തൊടുപുഴ: പത്താം ക്ലാസ് വിദ്യാർഥിനിയെ എട്ടുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിനെ അറസ്റ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തു വരുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

എട്ടുമാസത്തോളം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിനിടെ അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെവെച്ചും പീഡിപ്പിച്ചു. ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയാണ് പിതാവ് സ്വന്തം മകളെ പീഡിപ്പിച്ചത്.

വീട്ടിൽനിന്ന് മാറി താമസിക്കണമെന്ന് പെൺകുട്ടി നേരത്തെ അധ്യാപകരോട് പറഞ്ഞിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് പെൺകുട്ടിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തിരക്കാൻ അധ്യാപകർ തയ്യാറായില്ലെന്നും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group