മൂന്നാറിൽ 31 വരെ വിനോദ സഞ്ചാരത്തിന് നിരോധനം ; ആവശ്യമെങ്കിൽ വാഹനങ്ങളിൽ എത്തുന്നവരെ പുറത്തിറക്കി പരിശോധിക്കാനും നിർദ്ദേശം

മൂന്നാറിൽ 31 വരെ വിനോദ സഞ്ചാരത്തിന് നിരോധനം ; ആവശ്യമെങ്കിൽ വാഹനങ്ങളിൽ എത്തുന്നവരെ പുറത്തിറക്കി പരിശോധിക്കാനും നിർദ്ദേശം

സ്വന്തം ലേഖകൻ

ഇടുക്കി: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മൂന്നാറിൽ മാർച്ച് 31 വരെ വിനോദ സഞ്ചാരത്തിന് നിരോധനം. മുൻകരുതൽ നടപടിയെന്ന നിലയിൽ മൂന്നാറിലെത്തുന്ന സഞ്ചാരികളെയെല്ലാം പരിശോധിക്കാൻ ജില്ലാ ഭരണകൂടം നിയോഗിച്ച നാല് സംഘങ്ങൾ രാവിലെ മുതൽ പ്രവർത്തനം തുടങ്ങും. ആവശ്യമെങ്കിൽ വാഹനങ്ങളിൽ എത്തുന്നവരെ പുറത്തിറക്കി പരിശോധിക്കും.

മൂന്നാറിൽ ഈ മാസം 31 വരെ വിനോദസഞ്ചാരത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.ഇതറിയാതെ എത്തുന്നവരെ അധികൃതർ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തിങ്കളാഴ്ച മുതൽ തിരിച്ചയ്ക്കും. മൂന്നാറിലെത്തുന്നവർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ് പുതുതായി നിയോഗിച്ച നാല് സംഘങ്ങളുടെ കർത്തവ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെർമൽ സ്‌കാനർ അടക്കമുള്ളവയായിട്ടായിരിക്കും സംഘത്തിന്റെ പ്രവർത്തനം പുരോഗമിക്കുക.
പനിയുള്ളവരെ കണ്ടെത്തിയാൽ ഉടൻ പരിശോധനയ്ക്ക് വിധേയരാക്കും. ചിന്നാർ, കമ്പംമെട്ട്, കുമളി ചെക്‌പോസ്റ്റുകളിലും തിങ്കളാഴ്ച മുതൽ പരിശോധന കർശനമാക്കും. എന്നാൽ അതിർത്തി ചെക്‌പോസ്റ്റുകളിലെ പരിശോധനയ്ക്ക് തെർമൽ സ്‌കാനറുകളുടെ കുറവുണ്ട്.