കേരളത്തിൽ വിദ്യാർത്ഥികളുടെ പഠനനിലവാരം ഇടിയുന്നു; ഹർത്താലും സമരങ്ങളും മൂലം പ്രവർത്തിദിവസങ്ങൾ നഷ്ടപ്പെടുന്നത് പ്രധാന കാരണം

സ്വന്തം ലേഖകൻ കോഴിക്കോട്: കേരളത്തിലെ പഠനനിലവാരം ഇടിഞ്ഞു കൊണ്ടിരിക്കുന്നു. ഹർത്താലും സമരങ്ങളും മൂലം പ്രവർത്തിദിവസങ്ങൾ നഷ്ടപ്പെടുന്നതാണ് പ്രധാന കാരണം. ഹർത്താലുകളും മറ്റു സമരങ്ങളും കാരണം വിദ്യാർത്ഥികൾക്ക് പഠനം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ വിദ്യാലയ കൂട്ടായ്മ രൂപീകരിച്ചു.ഹർത്താൽ ദിവസങ്ങളിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കാൻ സംരക്ഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കാണും. കോഴിക്കോട്ട് ചേർന്ന സി.ബി.എസ്.ഇ, അൺ എയ്ഡഡ്, എയ്ഡഡ് റെക്കഗ്നൈസ്ഡ് സ്‌കൂളുകാരുടെ സംയുക്ത കൺവെൻഷനാണ് ഈ തീരുമാനം എടുത്തത്. അഖിലേന്ത്യാ സിലബസിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. വിദ്യാഭ്യാസ നിലവാരത്തകർച്ചമൂലം യുവതലമുറയുടെ ഭാവിതന്നെ അപകടത്തിലാവും. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന […]

ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ബിന്ദുവും കനകദുർഗയും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ ശുദ്ധികലശം നടത്തിയ തന്ത്രിയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി ദർശനം നടത്തിയ ബിന്ദുവും കനക ദുർഗയും. നേരത്തെ ബിന്ദുവും കനകദുർഗയും ദർശനം നടത്തിയതിന് പിന്നാലെ തന്ത്രി ഒരു മണിക്കൂർ നടയടച്ച് ശുദ്ധികലശം നടത്തിയിരുന്നു. ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദുവും കനക ദുർഗയും അറിയിച്ചു. ഇതിനായി സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ഇരുവരും വ്യക്തമാക്കി. ശുദ്ധികലശം സ്ത്രീകൾക്കും ദലിതുകൾക്കുമെതിരായ വിവേചനമാണ്. താൻ ദലിതയായതിനാലാണ് ശുദ്ധികലശം നടത്തിയതെന്ന് ബിന്ദു ആരോപിച്ചു. കെ.പി ശശികല ശബരിമലയിലെത്തിയപ്പോൾ ഇതുണ്ടായില്ല. ഇനിയും ശബരിമല ദർശനം നടത്തുമെന്നും ഇരുവരും […]

യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ തലപ്പാടി വീടിനുള്ളിൽ മരിച്ച നിലയിൽ: മുപ്പത്കാരനായ നേതാവിന്റെ മരണത്തിൽ ഞെട്ടി നാട്

സ്വന്തം ലേഖകൻ കോട്ടയം: യൂത്ത് കോൺഗ്രസ് നേതാവും മണർകാട് സ്വദേശിയുമായ മുപ്പതുകാരൻ ഹൃദയാഘാതത്തെ തുടർന്ന് വീടിനുള്ളിൽ മരിച്ചു കിടന്നു. മണർകാട് തലപ്പാടി കൊച്ചുപുരയ്ക്കൽ ജോബിനാ(ജോബിൻ തലപ്പാടി – 30) ണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ വീടിനുള്ളിലാണ് ജോബിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി അഗസ്റ്റിൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, മുൻപ് കെ.എസ്.യു […]

ശബരിമല ദർശനത്തിന് തയാറായി എറണാകുളത്ത് പത്രസമ്മേളനം നടത്തിയ യുവതിയുടെ വീടിനുനേരേ ആക്രമണം

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല ദർശനത്തിന് തയാറാണെന്നറിയിച്ച യുവതികൾക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണം. പുലർച്ചെ രണ്ടരയോടെയാണ് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനം നടത്തിയ അപർണാ ശിവകാമിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയവർ വീടിന് നേരെ കല്ലെറിയുകയായിരുന്നു. ഫേസ്ബുക്കിൽ അപർണയിട്ട കുറിപ്പിലാണ് ആകമ്രണത്തെ കുറിച്ച് പറയുന്നത്. ‘മുറ്റത്ത് പാർക്ക് ചെയ്തിരുന്ന അയൽവാസികളുടെ വണ്ടികളൊക്കെ സേഫ് ആണ്. 3 വലിയ കരിങ്കൽക്കഷ്ണങ്ങൾ മുറ്റത്ത് കിടക്കുന്നുണ്ട്. മുറിയിലേയ്ക്ക് കല്ലുകളൊന്നും വീണിട്ടില്ല. ചില്ല് മുറിയിലാകെ ചിതറിത്തെറിച്ചിട്ടുണ്ട്. വഴിയിൽ നിന്ന് ബൈക്ക് സ്റ്റാർട്ട് ആക്കി പോകുന്ന ശബ്ദം […]

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനേയും ഭാര്യയേയും ഹർത്താൽ അനുകൂലികൾ തല്ലിച്ചതച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും ഭാര്യയേയും ഹർത്താൽ അനുകൂലികൾ മർദ്ദിച്ചു. പി. മോഹനന്റെ മകൻ ജൂലിയസ് നികിതാസ്, ഏഷ്യാനെറ്റ് ന്യൂസിൽ മാധ്യമപ്രവർത്തകയായ ഭാര്യ സാനിയോ മനോമി എന്നിവർക്കാണ് മർദ്ദനമേറ്റത്. കുറ്റ്യാടി അമ്പലക്കുളങ്ങരയിൽ വച്ച് ഉച്ചയ്ക്ക് 12.30നാണ് മർദ്ദനമേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞ് മർദ്ദിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങി വരുന്നവഴിയായിരുന്നു ആക്രമണം. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴി വീണ്ടും കാർ തടഞ്ഞ് ആക്രമിച്ചു. ജൂലിയസിനും സാനിയോയ്ക്കും […]

നാട്ടുകാരെ വിറപ്പിച്ച അണലിയെ വാവ സുരേഷ് ഭരണിയിലാക്കി

സ്വന്തം ലേഖകൻ ഹരിപ്പാട്: നാട്ടുകാരെ വിറപ്പിച്ച അണലിയെ വീട്ടുവളപ്പിൽ നിന്ന് വാവ സുരേഷ്‌ പിടികൂടി. കരുവാറ്റ തെക്ക് സജൻ നിവാസിൽ പ്രസന്നന്റെ വീട്ടു വളപ്പിൽ നിന്ന് നാലടി നീളമുള്ള കൂറ്റൻ അണലിയെ ആണ് വാവാ സുരേഷ് പിടികൂടിയത്. വീട്ടുവളപ്പിലെ തെങ്ങിൻ ചുവട്ടിൽ ഓല എടുക്കുവാനായി ചെന്നപ്പപ്പോൾ പാമ്പിനെ കണ്ട് ഭയന്ന വീട്ടമ്മ അറിയിച്ചതോടെ അയൽക്കാർ ഓടിയെത്തി.തുടർന്ന് അയൽക്കാർ കൂടി വലയിട്ടു മൂടിയതിന് ശേഷം വാവ സുരേഷിനെ അറിയിച്ചു. രണ്ടു മണിക്കൂറുകൾക്ക് ശേഷം സുരേഷ് എത്തി പാമ്പിനെ പിടിച്ചു ഭരണിയിലാക്കുകയായിരുന്നു. പതിനഞ്ച് വയസ് പ്രായമുള്ള ആൺ […]

നടൻ ക്യാപ്റ്റൻ രാജു അരങ്ങൊഴിഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി: പരുക്കൻ വില്ലൻ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയിൽ ഇടം നേടിയ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ രാജു പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തെത്തിയത്. 1981ൽ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, […]

എംസി റോഡിൽ നാട്ടകത്ത് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്; പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ നാട്ടകം: എം.സി റോഡിൽ നാട്ടകം അകവളലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഇടുക്കി തൊടുപുഴ സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നു തൃശൂർ പൊന്നാനി റൂട്ടിൽ സഞ്ചരിക്കുകകയായിരുന്ന സൂപ്പർ ഫാസ്റ്റും സ്വിഫ്റ്റ് കാറുമാണ് ഇടിച്ചത്. നിയന്ത്രണം നഷ്ടമായ കാർ റോഡിന്റെ എതിർദിശയിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു. കെഎസ്ആർടിസിബസിന്റെ ഡ്രൈവറുടെ ക്യാബിനു സമീപത്തേയ്ക്കാണ് കാർ പാഞ്ഞു കയറിയത്. അപകടത്തിൽപ്പെട്ട കാറിൽ ഡ്രൈവർ അടക്കം നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇടുക്കിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കു യാത്ര […]

അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന സംഭവം: മകൻ അറസ്റ്റിൽ; കോടാലിയും പിടിച്ചെടുത്തു

ക്രൈം ഡെസ്ക് ചിങ്ങവനം: ചാന്നാനിക്കാട് അച്ഛനെ വെട്ടിക്കൊന്ന സംഭവത്തിൽ മകൻ അറസ്റ്റിൽ. ചിങ്ങവനം ചാന്നാനിക്കാട് ദുർഗക്ഷേത്രത്തിനുസമീപം ഇടയാടിക്കരോട്ട് ശിവരാമനാചാരിയെയാണ് (81) വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ മകൻ വെട്ടിക്കൊലപ്പെടുത്തിയത്. ​ സംഭവവുമായി ബന്ധപ്പെട്ട് പാക്കിൽ ചിറക്കരോട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മകൻ രാജേഷിനെ (ദാസ്​-51) ചിങ്ങവനം എസ്‌ഐ അനൂപ് സി നായർ അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന വീടിന്റെ പിന്നിൽ നിന്നും കോടാലി പിടിച്ചെടുത്തു. ഇരിക്കുകയായിരുന്ന ശിവരാമനെ പിന്നിലൂടെ എത്തിയ മകന്‍ രാജേഷ് കോടാലി ഉപയോഗിച്ച്​ വെട്ടുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. തലയുടെ പിന്‍ഭാഗം പിളര്‍ന്ന്​ […]

കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം: കുറ്റം സമ്മതിച്ച് വൈദികൻ

സ്വന്തം ലേഖകൻ തിരുവല്ല: കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വൈദികൻ കുറ്റം സമ്മതിച്ചു. കേസിൽ മൂന്നാം പ്രതിയായ ഫാ. ജോൺസൺ വി. മാത്യൂവാണ് അന്വേഷണ സംഘത്തിന് മുൻപാകെ കുറ്റസമ്മതം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവല്ലയിൽ നിന്നാണ് ഫാ. ജോൺസൺ മാത്യൂവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനാണ് വൈദികനെതിരെ കേസ് ചുമത്തിയിരിക്കുന്നത്. ഫാ. ജോൺസൺ ഫോണിലൂടെ അശ്ലീല ചുവയുള്ള സംഭാഷണം നടത്തിയെന്നും ശരീരത്തിൽ സ്പർശിച്ചുവെന്നും യുവതി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബലാത്സംഗ കുറ്റത്തിൽനിന്നും ഫാ. […]