അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന സംഭവം: മകൻ അറസ്റ്റിൽ; കോടാലിയും പിടിച്ചെടുത്തു
ക്രൈം ഡെസ്ക്
ചിങ്ങവനം: ചാന്നാനിക്കാട് അച്ഛനെ വെട്ടിക്കൊന്ന സംഭവത്തിൽ മകൻ അറസ്റ്റിൽ. ചിങ്ങവനം ചാന്നാനിക്കാട് ദുർഗക്ഷേത്രത്തിനുസമീപം ഇടയാടിക്കരോട്ട് ശിവരാമനാചാരിയെയാണ് (81) വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ മകൻ വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പാക്കിൽ ചിറക്കരോട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മകൻ രാജേഷിനെ (ദാസ്-51) ചിങ്ങവനം എസ്‌ഐ അനൂപ് സി നായർ അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതകം നടന്ന വീടിന്റെ പിന്നിൽ
നിന്നും കോടാലി പിടിച്ചെടുത്തു. ഇരിക്കുകയായിരുന്ന ശിവരാമനെ പിന്നിലൂടെ എത്തിയ മകന്‍ രാജേഷ് കോടാലി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തലയുടെ പിന്‍ഭാഗം പിളര്‍ന്ന് വീട്ടിലേക്ക് ഒാടികയറാൻ ശ്രമിച്ചെങ്കിലും രക്തംവാർന്ന് സംഭവസ്ഥലത്ത് ശിവരാമന്‍ മരിച്ചു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും മകൻ സംഭവസ്ഥലത്തുനിന്നും രക്ഷപെട്ടിരുന്നു.
ഇതേത്തുടർന്ന് നടത്തിയ പരിശോധയിൽ സമീപത്തെ വീട്ടിൽനിന്നും ദാസിനെ പൊലീസ് പിടികൂടുകയായിരുന്നു. രാജേഷും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പാക്കിൽ ചിറക്കരോട്ട് വാടകവീട്ടിലാണ് താമസിക്കുന്നത്. ശിവരാമനും ഭാര്യ സാവിത്രിയും മകൾ ബിന്ദുവുമാണ് ചാന്നാനിക്കാട് വീട്ടിൽ താമസിക്കുന്നത്. പ്രതിയുമായി വെള്ളിയാഴ്ച പൊലീസ് നടത്തിയ തെളിവെടുപ്പിൽ വീട്ടിെൻറ പിന്നിൽ ഉപേക്ഷിച്ച േകാടാലിയും കെണ്ടത്തി. ചിങ്ങവനം പൊലീസിെൻറ നേതൃത്വത്തിൽ മൃതദേഹം ഇൻക്വിസ്റ്റ് നടപടി പൂർത്തിയാക്കി മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി വൈകീട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ശിവരാമെൻറ മറ്റൊരു മകൾ അമ്പിളി. മരുമക്കൾ: സുരേന്ദ്രൻ (നീണ്ടൂർ), സിന്ധു.