‘നേരറിയാന്‍ സി ബി ഐ’ ; ഷുക്കൂര്‍ വധക്കേസ് നാള്‍ വഴികളിലൂടെ

സ്വന്തം ലേഖകൻ 27 25000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതയുള്ള രണ്ട് ആൾ ജാമ്യവും എന്ന ഉപാധിയിൽ പി.ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

സി.ബി.ഐ ഡയറക്ടറെ ഒരു ദിവസത്തെ തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും സുപ്രീം കോടതി ശിക്ഷിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോടതി നിർദേശം മറികടന്ന് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ സിബിഐ ഉന്നത ഉദ്യോഗസ്ഥനും മുൻ ഇടക്കാല ഡയറക്ടറുമായ എം.നാഗേശ്വർ റാ വുവിനെ ഒരു ദിവസം തടവിനു ശിക്ഷിച്ച് സുപ്രീം കോടതി. റാവുവിന്റെ നടപടി കോടതിയ ലക്ഷ്യമാണെന്ന് കണ്ടെത്തിയ കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. സിബിഐ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എസ്. ഭസു റാമും കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇദ്ദേഹത്തിനും ഒരു ലക്ഷം രൂപയും ഒരു ദിവസത്തെ തടവുമാണ് ശിക്ഷിച്ചത്. കോടതി പിരിയും വരെ ഇരുവരും പുറത്തുപോകരുതെന്നായിരുന്നു ശിക്ഷ. ഇതൊരു […]

രൂക്ഷമായ ഭാഷയിൽ ബിഗ് ബജറ്റ് സിനിമകളെ വിമർശിച്ച് അടൂർഗോപാലകൃഷ്ണൻ

സ്വന്തം ലേഖകൻ ചങ്ങനാശേരി: ആയിരം കോടിയുടെ സിനിമകളൊന്നും ഇവിടെ ആവശ്യമില്ലെന്ന് അടൂർ ഗോപാല കൃഷ്ണൻ. ബിഗ് ബജറ്റ് സിനിമകളെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് സംവിധായകൻ. ആയിരം കോടിയുടെ സിനിമകൾ ആവശ്യമില്ലെന്നും അത്തരം സിനിമകൾ നിരോധിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പ്രമുഖ കേളേജിൽ നടന്ന പ്രഭാഷണത്തിനിടെയാണ് വാണിജ്യ സിനിമകളെ അടൂർ വിമർശിച്ചത്. ‘സിനിമ എത്രമാത്രം യാഥാർഥ്യത്തിൽ നിന്ന് അകന്നിരിക്കുമോ അത്രയും സാമ്ബത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി. ചിലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മിൽ ഒരു ബന്ധവുമില്ലെന്നും അടൂർ പറഞ്ഞു. സിനിമയിലെ സെൻസർഷിപ്പിനെതിരേയും അദ്ദേഹം സംസാരിച്ചു. […]

ആയുഷ് മേഖലയിലെ നൂതന ആശയങ്ങളുമായി സ്റ്റാർട്ടപ്പ് കോൺക്ലേവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആയുഷ്് മേഖലയിലെ നൂതന ആശയങ്ങളുമായി സ്റ്റാർട്ടപ്പ് കോൺക്ലേവ് വരുന്നു. 15 മുതൽ കനകക്കുന്നിൽ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിനോട് അനുബന്ധിച്ചാണ് സ്റ്റാർട്ടപ്പ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. 18 ന് രാവിലെ 9 മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയേഴ്സ് ഹാളിൽ നടക്കുന്ന കോൺക്ലേവ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജീവ് സദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. വിദഗ്ദ്ധരും പുതുസംരംഭകരും പങ്കെടുക്കുന്ന ചടങ്ങിൽ കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. ആയുഷ് മേഖലയിലെ […]

ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വാഹനാപകടത്തിൽ മരിച്ചെന്ന് വ്യാജ വാർത്ത; പരാതി കൊടുക്കുമെന്ന് താരം

സ്വന്തം ലേഖകൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തിൽ മരിച്ചെന്ന് സോഷ്യൽമീഡിയയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചു. താരം കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങളടക്കം കാണിച്ചാണ് യൂട്യൂബ് ചാനലുകളിലടക്കം വ്യാജ വാർത്താ പ്രചരണം നടക്കുന്നത്. അതേസമയം, വാർത്തകൾക്കെതിരെ സുരേഷ് റെയ്ന രംഗത്തെത്തിയിട്ടുണ്ട്. വ്യാജപ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും ദൈവസഹായത്താൽ താൻ പൂർണ്ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും റെയ്ന ട്വീറ്റ് ചെയ്തു. ഇത്തരം വാർത്തകൾ തന്നെയും തന്റെ കുടുംബത്തെയും വേദനിപ്പിച്ചുവെന്നും നിയമനടപടി ഉണ്ടാവുമെന്നും റെയ്ന പറയുന്നു. നേരത്തെ ന്യൂസിലാൻഡ് താരം നഥാൻ മക്കല്ലം മരിച്ചെന്നും സോഷ്യൽമീഡിയയിൽ വാർത്തയുണ്ടായിരുന്നു.

വിവാഹ ദിവസം സ്ത്രീകൾ സ്റ്റേജിൽ കയറി ഫോട്ടോ എടുത്തതിന് മഹല്ല് കമ്മറ്റി ഊര് വിലക്കി; യുവാവ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി

സ്വന്തം ലേഖകൻ പാലക്കാട്: വിവാഹ ദിവസം സ്ത്രീകൾ സ്റ്റേജിൽ കയറി ഫോട്ടോയെടുത്തെന്നും പെൺകുട്ടികൾ മൈക്കിലൂടെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടി തന്നെ മഹല്ല് കമ്മിറ്റി ഊര് വിലക്കേർപ്പെടുത്തിയെന്ന പരാതിയുമായി ഡാനിഷ് റിയാസ് എന്ന യുവാവ്. ഇനി മേലിൽ മഹല്ലിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹകരണവും ഉണ്ടാകില്ലെന്നും കുടുംബത്തിൽ നടക്കുന്ന ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും മഹല്ല് കമ്മിറ്റി അറിയിച്ചതായി ഡാനിഷ് പറഞ്ഞു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും മണ്ഡലം എം.എൽ.എ ബൽറാമിന്റെയും അറിവിലേക്കായി എന്ന ആമുഖത്തോടെ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഡാനിഷ് ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിൻറെ […]

സി.കൃഷ്ണൻനായർ മാധ്യമ അവാർഡ് വി പി നിസാറിന്

സ്വന്തം ലേഖകൻ കാസർകോട്: സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനുമായിരുന്ന സി. കൃഷ്ണൻനായരുടെ പേരിലുള്ള മാധ്യമ അവാർഡ് മംഗളം മലപ്പുറം ജില്ലാ ലേഖകൻ വി.പി നിസാറിന്. കേരളത്തിലെ ട്രാൻസ്ജെൻഡർ വിഭാഗത്തെ കുറിച്ച് 2018 ജൂൺ 29,30, ജൂലൈ-രണ്ട്,മൂന്ന്, നാല്, അഞ്ച്, ആറ് ദിവസങ്ങളിൽ ഏഴുലക്കങ്ങളിലായി മംഗളം ദിനപത്രത്തിൽ പ്രസിദ്ദീകരിച്ച വ്യത്യസ്തരല്ല, ഇവർ വ്യക്തിമുള്ളവർ എന്ന വാർത്താപരമ്പരക്കാണ് അവാർഡ് ലഭിച്ചത്. അവഹേളനകളും പ്രയാസങ്ങളും നേരിട്ട് ജീവിതത്തിൽ വിജയം കൈവരിച്ച കേരളത്തിലെ ട്രാൻസ്ജെൻഡറുകളെ കുറിച്ചുള്ളതായിരുന്നു പരമ്ബര. 2012ൽ മംഗളം ദിനപത്രത്തിൽ ലേഖകനായി പത്രപ്രവർത്തന രംഗത്തെത്തിയ […]

കോൺഗ്രസിന് കനത്ത തിരിച്ചടി; കോഴിക്കോട് എം പി എം കെ രാഘവനെതിരെ അഴിമതി കേസ്

സ്വന്തം ലേഖകൻ കണ്ണൂർ: കോൺഗ്രസ് നേതാവും കോഴിക്കോട് എംപിയുമായ എം.കെ രാഘവനെതിരെ പൊലീസ് കേസെടുത്തു. കേരള സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റിവ് സൊസൈറ്റിയില് അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. 2009 മുതല് എംപിയായ രാഘവന് ഇത്തവണയും കോഴിക്കോട് നിന്നു തന്നെ മത്സരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ അഴിമതി കേസില് അന്വേഷണം വരുന്നത്. 2002 മുതൽ 2014 വരെ രാഘവൻ, കേരള സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റിവ് സൊസൈറ്റിയുടെ ചെയർമാൻ ആയിരുന്നു. ഇക്കാലയളവിൽ സ്ഥാപനത്തിൽ ക്രമക്കേട് നടന്നുവെന്ന ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിർദേശ പ്രകാരമുള്ള […]

ഷുക്കൂർ വധക്കേസ്; സി പി എം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജിനെതിരായ മൂന്നാമത്തെ കൊലക്കേസ്

സ്വന്തം ലേഖകൻ കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസാണിത്. 1994-ൽ ആർഎസ്എസ് കൂത്തുപറ താലൂക്ക് സഹകാര്യവാഹായിരുന്ന പി.പി. മോഹനനെ കൊലപ്പെടുത്തിയ കേസാണ് ഒന്ന്. ആർഎസ്എസ് ജില്ലാ ശാരീരിക് പ്രമുഖായിരുന്ന കതിരൂർ മനോജ് വധക്കേസ് മറ്റൊന്ന്. പി. ജയരാജൻ പോലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ഇതുകൂടാതെ നിരവധി കൊലപാതകക്കേസുകളിൽ ജയരാജൻ ആരോപണത്തിന്റെ നിഴലിലായിരുന്നെങ്കിലും കേസുകൾ ചാർജ് ചെയ്യപ്പെട്ടിരുന്നില്ല.കേരളം ഏറെ ചർച്ച ചെയ്ത ഷുക്കൂർ വധക്കേസിൽ സിബിഐ നടത്തിയ പഴുതടച്ച അന്വേഷണമാണ് ജയരാജനെ കുടുക്കിയത്. സമാനതകളില്ലാത്ത […]