ആയുഷ് മേഖലയിലെ നൂതന ആശയങ്ങളുമായി സ്റ്റാർട്ടപ്പ് കോൺക്ലേവ്

ആയുഷ് മേഖലയിലെ നൂതന ആശയങ്ങളുമായി സ്റ്റാർട്ടപ്പ് കോൺക്ലേവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആയുഷ്് മേഖലയിലെ നൂതന ആശയങ്ങളുമായി സ്റ്റാർട്ടപ്പ് കോൺക്ലേവ് വരുന്നു. 15 മുതൽ കനകക്കുന്നിൽ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിനോട് അനുബന്ധിച്ചാണ് സ്റ്റാർട്ടപ്പ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. 18 ന് രാവിലെ 9 മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയേഴ്സ് ഹാളിൽ നടക്കുന്ന കോൺക്ലേവ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജീവ് സദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. വിദഗ്ദ്ധരും പുതുസംരംഭകരും പങ്കെടുക്കുന്ന ചടങ്ങിൽ കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയുഷ് മേഖലയിലെ പുതിയ സംരംഭകരെ പരിചയപ്പെടുത്തുന്നതോടൊപ്പം നൂതന ആശയങ്ങൾക്ക് വേണ്ട സാങ്കേതിക സഹായവും മാർഗ്ഗ നിർദ്ദേശങ്ങളും വിദഗ്ദ്ധരിൽ നിന്ന് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. സ്റ്റാർട്ടപ്പ് കോൺക്ലേവിൽ വിജയം കൈവരിച്ച സംരംഭകർ അനുഭവങ്ങൾ പങ്കുവെക്കുകയും പുതു സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. കൂടാതെ, ഈ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ട നിർദ്ദേശങ്ങളും കോൺക്ലേവ് ചർച്ച ചെയ്യും.
തൊഴിൽ അന്വേഷകർക്ക് നൂതന ആശയങ്ങൾ നൽകുവാനും പുതിയ സാധ്യതകൾ മനസ്സിലാക്കുവാനും
അതിനാവശ്യമായ ഭൗതീക സാഹചര്യങ്ങൾ കണ്ടെത്തുന്നതിനും സ്റ്റാർട്ട് അപ് കൊൺക്ലേവ് വഴിയൊരുക്കും.