തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ വിവാദം: മേയ് 11 മുതൽ ഉത്സവത്തിന് ഇനി ആനകളെ എഴുന്നെള്ളിക്കാൻ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടനകൾ; ഇക്കുറി ആനയില്ലാതെ തൃശൂർ പൂരം..!

തേർഡ് ഐ ബ്യൂറോ തൃശൂർ: തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് വിട്ടു നൽകാനാവില്ലന്ന നിലപാടിൽ പ്രതിഷേധിച്ച് മേയ് 11 മുതൽ സംസ്ഥാനത്തെ ഒരു ഉത്സവങ്ങളിലും ആനകളെ വിട്ടു നൽകാനാവില്ലെന്ന് എലിഫന്റെ ഓണേഴ്‌സ് ഫെഡറേഷൻ പ്രഖ്യാപിച്ചു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന കൊമ്പനെ തൃശൂരിൽ എഴുന്നെള്ളിക്കാൻ അനുവദിക്കില്ലെന്നും, ആനയ്ക്ക് വിലക്ക് തുടരുന്നതിൽ പ്രതിഷേധിച്ചുമാണ് ആന ഉടമകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ 13 ന് നടക്കുന്ന തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകും. സംസ്ഥാനത്തെ എല്ലാ ആനഉടമകളും അംഗങ്ങളായതാണ് എലിഫന്റെ ഓണേഴ്‌സ് ഫെഡറേഷൻ. എന്നാൽ, സർക്കാരും, […]

ശബരിമല വിഷയത്തിൽ വിശ്വാസികളെ വഞ്ചിച്ച് ആർഎസ്എസും: സ്ത്രീ പ്രവേശനം തിരഞ്ഞെടുപ്പ് അജണ്ട മാത്രം; തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ആർഎസ്എസ് നിലപാട് മാറ്റി; ശബരിമലയിൽ യുവതീ പ്രവേശനം ആകാം

തേർഡ് ഐ ബ്യൂറോ കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തിരഞ്ഞെടുപ്പിന് ശേഷം നിലപാട് മാറ്റിയ ആർഎസ്എസ് നേതൃത്വത്തിനെതിരെ ഹൈന്ദവ വിശ്വാസികൾ രംഗത്ത്. സ്ത്രീകൾക്ക് പ്രവശനമാകാമെന്ന് ആർഎസ്എസ് നേതാവ് ആർ.വി ബാബു ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനു പിന്നാലെ, തന്ത്രികുടുംബവും ആചാര്‌യന്മാരുമായി ചർച്ച ചെയ്ത് സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിൽ തെറ്റില്ലെന്ന നിലപാട് ഒരു വിഭാഗം സ്വീകരിച്ചതോടെയാണ് വിവാദം രൂക്ഷമായിരിക്കുന്നത്. യുവതി പ്രവേശനത്തിന് അനുകൂലമാണ് ആർഎസ്എസ് എന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു പരസ്യമായി പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് പല ഭാഗത്ത് നിന്നും കല്ലുകടികൾ പലതും […]

തന്റെ പേര് തിരിച്ചിട്ടാല്‍ മകന്റെ പേരായി; കുഞ്ചാക്കോ ബോബന്‍

സ്വന്തംലേഖകൻ കോട്ടയം : നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ഒടുവിൽ കഴിഞ്ഞ ഏപ്രില്‍ പതിനേഴിനാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. പുതിയ അതിഥിയുടെ വരവ് ആരാധകരും ആഘോഷമാക്കി. മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ച് താനൊരു അച്ഛനായെന്ന വാര്‍ത്ത കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. അന്നുമുതല്‍ കുഞ്ഞിന് എന്താണ് പേരിടുകയെന്നതായിരുന്നു പുതിയ ചര്‍ച്ച. കുഞ്ചാക്കോ ബോബന്‍ ഫാന്‍സ് കുഞ്ഞിന് പല പേരുകളും കണ്ടുപിടിക്കുകയും ചെയ്തു. അതിനിടെ സ്വന്തം പേര് തിരിച്ചിട്ട് കുഞ്ഞിനെ പേരിടുമോയെന്നും ചിലരൊക്കെ കമന്റ് ചെയ്തു. എന്തായാലും കഴിഞ്ഞ […]

ആർപ്പുവിളികളുമായി കാപ്പുകയം പാടശേഖരത്തിൽ നെല്ലുപുഴുക്ക്

സ്വന്തംലേഖകൻ കോട്ടയം : കാപ്പുകയം പാടശേഖരം നെല്ലുപുഴുക്ക് ഉത്സവമാക്കി നാട്ടുകാർ. എലിക്കുളം കാരക്കുളം കാപ്പുകയം പാടശേഖര സമിതി, ഹരിതകേരളം മിഷൻ, എലിക്കുളം ഗ്രാമ പഞ്ചായത്,കൃഷി ഭവൻ എന്നിവരുടെ നേതൃത്വത്തില്‍ വിതച്ച പന്ത്രണ്ട് ഏക്കറോളം വരുന്ന പാടശേഖരത്തിലെ നെല്ലു പുഴുക്കാണ് നാട്ടുകാർ ഉത്സവമാക്കി മാറ്റിയത്. എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാടിന്റെ നേതൃത്വത്തിലായിരുന്നു. നെല്ല് പുഴുക്ക് ഉത്സവം നടന്നത്. അസി. കൃഷി ഓഫീസർ എ.ജെ.അലക്സ് റോയ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ അൻഷാദ് ഇസ്മയിൽ, പാടശേഖര സമിതി പ്രസിഡന്റ് ജോസ് ടോം […]

തൃപൂരയിൽ ബിജെപി വക കള്ളവോട്ടും ബുത്ത് പിടുത്തവും: തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട്; 168 ബൂത്തിൽ റീപോളിംഗ് നടത്താൻ കമ്മിഷൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: നാൽപ്പതു വർഷത്തോളം നീണ്ട സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച് തൃപുരയിൽ ബിജെപി വ്യാപകമായി തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തൽ. ഇതേ തുടർന്ന് ഇവിടെ 168 മ്ണ്ഡലങ്ങളിൽ റീ പോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. പടിഞ്ഞാറൻ തൃപൂര ലോക്‌സഭാ മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ത്രിപുരയിൽ വ്യാപകമായി ബൂത്ത്പിടിത്തവും സംഘർഷവും ഉണ്ടായെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടമായ ഏപ്രിൽ 11-നായിരുന്നു പടിഞ്ഞാറൻ ത്രിപുരയിൽ വോട്ടെടുപ്പ് നടന്നത്. 168 ബൂത്തുകളിൽ നടന്ന വോട്ടെടുപ്പ് […]

മ​ല​യാ​ള സി​നി​മയിൽ സ്ത്രീ പുരുഷ വിവേചനമില്ലെന്നു മുകേഷ്

സ്വന്തംലേഖകൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​ള സി​​​നി​​​മ മേ​​​ഖ​​​ല​​​യി​​​ൽ സ്ത്രീ- ​​​പു​​​രു​​​ഷ വി​​​വേ​​​ച​​​നം ഇ​​​ല്ലെ​​​ന്ന ന​​​ട​​​ൻ ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തോ​​​ട് താ​​​ൻ യോ​​​ജി​​​ക്കു​​​ന്നു​​​വെ​​​ന്ന് ന​​​ട​​​നും എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ മു​​​കേ​​​ഷ്. മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ൽ സ്ത്രീ​​​ക്കും പു​​​രു​​​ഷ​​​നും തു​​​ല്യ​​​ത​​​യു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് കു​​​ട്ടി​​​ക​​​ളു​​​ടെ രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഡ​​​ബ്ല്യുബിസി രൂ​​​പീ​​​ക​​​രി​​​ച്ച​​​തി​​​ൽ തെ​​​റ്റി​​​ല്ല. ഏ​​​തു സം​​​ഘ​​​ട​​​ന രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തും ന​​​ല്ല​​​താ​​​ണ്; അ​​​തു​​​കൊ​​​ണ്ട് മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യ്ക്കും സി​​​നി​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും ഗു​​​ണം ല​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ. ദി​​​ലീ​​​പി​​​നെ​​​തി​​​രാ​​​യ കേ​​​സ് കോ​​​ട​​​തി​​​യി​​​ലാ​​​യ​​​തി​​​നാ​​​ൽ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യാ​​​നി​​​ല്ലെ​​​ന്നും മു​​​കേ​​​ഷ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു: 84.33 ശതമാനം വിജയം; സർക്കാർ സ്‌കൂളുകൾക്ക് മിന്നും വിജയം; പ്ലസ് വൺ ക്ലാസുകൾ ജൂൺ മുതൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം വിദ്യാർത്ഥികൾ തുടർ വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളാണ് ഇക്കുറി മിന്നും വിജയം നേടിയിരിക്കുന്നത്. വിജയശതമാനം കൂടുതൽ കോഴിക്കോട് ജില്ലയിലാണ.് 84.73 ശതമാനമാണ് കോഴിക്കോട് ജില്ലയിൽ വിജയം. ഏറ്റവും പിന്നിൽ പ്ത്തനംതിട്ട ജില്ലയിലാണ്. 78 ശതമാനമാണ് പത്തനംതിട്ട ജില്ലയിലെ വിജയ ശതമാനം. സംസ്ഥാനത്ത് പരീക്ഷ എഴുതിയതിൽ 3,11,375 പേർ ഉപരിപഠനത്തിന് അർഹത നേടി. ഓപ്പൺ സ്‌കൂൾ വഴി പരീക്ഷ എഴുതിയ 58,895 പേരിൽ 25,610 പേർ ഉപരിപഠനത്തിന് യോഗ്യത […]

തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ക്കില്ലെ​ന്നു ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ

സ്വന്തംലേഖകൻ തൃ​ശൂ​ർ: തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് തൃ​ശൂ​ര്‍ ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ. ആ​ന അ​ക്ര​മാ​സ​ക്ത​നാ​ണ് അ​തി​നാ​ല്‍ എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു​വ​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ‌മ​നു​ഷ്യ​രെ​യും ആ​ന​ക​ളെ​യും കൊ​ന്ന ആ​ന​യാ​ണ് രാ​മ​ച​ന്ദ്ര​ൻ. അ​തു​കൊ​ണ്ട് ആ​ള്‍​ത്തി​ര​ക്കു​ള്ള ഉ​ത്സ​വ​പ​റ​മ്പി​ല്‍ ആ​ന​യെ എ​ഴു​ന്നെ​ള്ളി​ക്കു​മ്പോ​ഴു​ള്ള അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം: പ്രക്ഷോഭം കോൺഗ്രസ് ഏറ്റെടുക്കുന്നു; മനുഷ്യാവകാശ കമ്മിഷന് പരാതിയുമായി കെ.എസ്.യു

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ക്യാ്മ്പസിൽ വിദ്യാർത്ഥിനി എസ്.എഫ്.ഐയുടെ മാനസിക പീഡനത്തെ തുടർന്ന് ആത്ഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. സംസ്ഥാന കേന്ദ്ര മനുഷ്യാവകാശ കമ്മിഷനുകൾക്ക് പരാതി നൽകിയ കെ.എസ്.യു സംസ്ഥാന കമ്മിറ്റി പ്രതിഷേധ സമരങ്ങൾ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അക്രമങ്ങളിലൂടെയും അടിച്ചമർത്തലുകളിലൂടെയും പണിതുയർത്തിയ ഫാസിസ്റ്റ് ചെങ്കോട്ടകൾ തകരുകതന്നെ ചെയ്യുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമത്തിനുപിന്നാലെ എസ്.എഫ്.ഐക്കെതിരിരായ പോരാട്ടം ശക്തിപെടുകയാണ്. ജനകീയ, വിദ്യാർത്ഥി പ്രസ്ഥാനങ്ങളും മറ്റ് മനുഷ്യാവകാശ സംഘടനകളും ഇതിനോടകം തന്നെ അവരുടെ പ്രതിഷേധങ്ങൾ ഉയർത്തികഴിഞ്ഞു. സി.പി.എം […]

ചെർപ്പുളശേരിയുടെ ഗജരാജ സൗന്ദര്യം ചെർപ്പുളശേരി പാർത്ഥന വിട: മൂന്നര പതിറ്റാണ്ട് നീണ്ട തലയെടുപ്പിന്റെ സൗന്ദര്യം അവസാനിച്ചു

സ്വന്തം ലേഖകൻ പാലക്കാട്: ചെർപ്പുളശേരിയുടെ ഗജരാജ സൗന്ദര്യമായിരുന്ന ഗജരാജൻ ചെർപ്പുളശേരി പാർത്ഥന് വിട. നടയ്ക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്ന കൊമ്പൻ കഴിഞ്ഞ ദിവസമാണ് ചരിഞ്ഞത്. 35 വയസായിരുന്നു കൊമ്പന്. രണ്ടായിരത്തിൽ അസ്സാം മഴക്കാടുകളിൽ നിന്നും പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസാണ് പാർത്ഥനെ ആദ്യം വാങ്ങുന്നത്. പ്രായത്തിൽ കവിഞ്ഞ വളർച്ചയും, നാടൻ ആനകളുടേതു പോലുള്ള വലിയ ചെവികളും, ഉയർന്ന വായുകുംഭവും, വ്യത്യസ്തമാർന്ന മുഖഭംഗിയും കരിങ്കറുപ്പും കണ്ട വില നൊക്കാതെ പോത്തൻ വർഗീസ് ആനക്കുട്ടിയെയുമായി നാട്ടിലേയ്ക്ക് ആനയുമായി വണ്ടി കയറി. നാട്ടിലെത്തും മുൻപ് തന്നെ ആനക്കുട്ടിയുടെ […]