പുൽവാമ ഭീകരാക്രമണം ,വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി സന്ദ‌ർശിച്ചു

സ്വന്തംലേഖകൻ കോട്ടയം : പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വി .വി വസന്തകുമാറിന്‍റെ കുടുംബത്തെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തി. 9മണിക്ക് വസന്തകുമാറിന്‍റെ തൃക്കൈപറ്റയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ഇ .പി ജയരാജനും ഉണ്ടായിരുന്നു.  വസന്തകുമാറിന്‍റെ കുടുംബവുമായി സംസാരിച്ച മുഖ്യമന്ത്രി എല്ലാ സഹായങ്ങളും പിന്തുണയും വാ​ഗ്‍ദാനം ചെയ്തു. വസന്തകുമാറിന്‍റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താൻ സ‌ർക്കാ‌‌ർ തീരുമാനിച്ചിരുന്നു. വയനാട് വെറ്റിനറി സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയായ ഷീനയ്ക്ക് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിൽ ജോലി നൽകാനായിരുന്നു തീരുമാനം. ഇതിൽ താൽപര്യമില്ലെങ്കിൽ എസ് .ഐ തസ്തികയിൽ ജോലി നൽകാമെന്ന് മുഖ്യമന്ത്രി […]

പുൽവാമ ഭീകരാക്രമണം; വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു

സ്വന്തം ലേഖകൻ വയനാട്: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വി വി വസന്തകുമാറിൻറെ കുടുംബത്തെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തി. ഒമ്പത് മണിക്ക് വസന്തകുമാറിൻറെ തൃക്കൈപറ്റയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ഇ പി ജയരാജനും ഉണ്ടായിരുന്നു. വസന്തകുമാറിൻറെ കുടുംബവുമായി സംസാരിച്ച മുഖ്യമന്ത്രി എല്ലാ സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തു. വസന്തകുമാറിൻറെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. വയനാട് വെറ്റിനറി സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയായ ഷീനയ്ക്ക് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിൽ ജോലി നൽകാനായിരുന്നു തീരുമാനം. ഇതിൽ താൽപര്യമില്ലെങ്കിൽ […]

ടിക് ടോക് അതിരു കടന്നു ,കടലുണ്ടി പുഴയിൽ ചാടിയ വിദ്യാർത്ഥികൾ രക്ഷപെട്ടത് മത്സ്യതൊഴിലാളികളുടെ കാരുണ്യത്തിൽ

സ്വന്തംലേഖകൻ കോട്ടയം : നടുറോഡിൽ വാഹനഗതാഗതം സ്തംഭിപ്പിച്ചും നൃത്തം ചെയ്തും നിരവധി സാഹസികത കാട്ടിയും ടിക് ടോക് ലഹരിയിൽ വ്യത്യസ്തമായ പോസ്റ്റിടാനുള്ള മത്സരത്തിലാണ് യുവാക്കൾ ഇപ്പോൾ. എന്നാൽ ഇത്തരത്തിൽ സാഹസിക ടിക് ടോക് വീഡിയോ ചെയ്യുന്നതിനായി കടലുണ്ടി പുഴയിൽ ചാടിയ വിദ്യാർത്ഥികളെ മത്സ്യ തൊഴിലാളികളാണ് രക്ഷിച്ചത്. കടലുണ്ടിപുഴ കടലിനോട് ചേരുന്ന അഴിമുഖത്തെ പാലത്തിനു മുകളിൽ നിന്നാണ് ഇവർ ചാടിയതു.ആ സമയത്തു എടുത്ത ടിക് ടോക് വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പാലത്തിന്റെ കൈവരിയിൽ കയറി നിന്ന ശേഷം താഴേക്കു ചാടിയ വിദ്യാർത്ഥികൾ മുങ്ങി താഴുന്നത് […]

മക്കളെ ആയുധം താഴെ വയ്ക്കൂ; ഇല്ലെങ്കിൽ അമ്മമാർ കരയും: തീവ്രവാദികൾക്ക് അന്ത്യശാസനവുമായി സൈന്യം: ഇനി ഉന്മൂലനത്തിലേയ്ക്ക് കടന്ന് പട്ടാളം; പാക്കിസ്ഥാനികൾ രാജ്യം വിടാൻ നിർദേശം

സ്വന്തം ലേഖകൻ ന്യൂഡൽഹി: പുൽവാമയിൽ രാജ്യത്തിന്റെ വീരപുത്രന്മാരായ 40 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ അന്ത്യശാസനവുമായി സൈന്യം. തീവ്രവാദികളായ മക്കളോട് ആയുധം താഴെ വയ്ക്കാൻ അമ്മമാർ അഭ്യർത്ഥിക്കണമെന്നും ഇല്ലെങ്കിൽ തങ്ങൾ അവരെ കൊല്ലുമെന്നുമാണ് സൈന്യത്തിന്റെ ഭീഷണി. കാശ്മീരിൽ തമ്പടിച്ച് ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനു തന്ത്രം മെനഞ്ഞിരുന്ന ജെയ്‌ഷേ മുഹമ്മദ് തീവ്രവാദികളുടെ നേതൃത്വത്തെ പൂർണമായും ഇല്ലാതാക്കിയ ശേഷമാണ് സൈന്യം ഇപ്പോൾ ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ആക്രമണം നടന്ന് നൂറ് മണിക്കൂറിനകമാണ് ജെയ്‌ഷേ മുഹമ്മദിന്റെ കാശ്മീർ നേതൃത്വത്തെ സൈന്യം പൂർണമായും ഇല്ലായ്മ ചെയ്തിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ […]

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ പേര് ശരീരത്തിൽ ടാറ്റു ചെയ്ത് യുവാവ്

സ്വന്തംലേഖകൻ കോട്ടയം : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആർ.പി .എഫ് ജവാന്മാർക് രാജ്യം മുഴുവൻ ആദരമര്‍പ്പിക്കുമ്പോൾ, രാജസ്ഥാനില്‍ ബിക്കാനെറില്‍ ഗോപാല്‍ സഹരണ്‍ എന്ന യുവാവ് ജവാന്‍മാരുടെ പേരുകള്‍ തന്റെ ശരീരത്തില്‍ ടാറ്റൂ ചെയ്തുകൊണ്ടാണ് അവരുടെ ജീവത്യാഗത്തിനു മുന്നില്‍ പ്രണാമം അര്‍പ്പിച്ചത്. ശരീരത്തിൽ ടാറ്റു ചെയ്ത യുവാവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രക്തസാക്ഷികളുടെ പേരാണ് ഗോപാല്‍ തന്റെ ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. ബിക്കാനെറിലെ ഭഗത് സിങ് യൂത്ത് ബ്രിഗേഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ആളാണ് ഗോപാല്‍. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരുടെ പേര് ഒരിക്കലും […]

പുൽവാമ ഭീകരാക്രമണം: കൊല്ലപ്പെട്ട മലയാളി ജവാൻ വി.വി.വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം; ഭാര്യയ്ക്ക് വെറ്റിനറി സർവകലാശാലയിൽ സ്ഥിര നിയമനം; കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂർണമായി സർക്കാർ വഹിക്കുന്നതോടൊപ്പം പുതിയ വീടും സർക്കാർ നിർമ്മിച്ചു നൽകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കശ്മീരിലെ പുൽവാമയിൽ ഭീകരരുടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻ വി.വി.വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ജോലിയും നൽകാൻ മന്ത്രിസഭായോഗ തീരുമാനം. ജവാന്മാർക്കു നേരെയുണ്ടായ അത്യന്തം ഹീനമായ ഭീകരാക്രമണത്തെ മന്ത്രിസഭായോഗം അപലപിച്ചു. വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യോഗം പങ്കുചേർന്നു. ഭീകരപ്രവർത്തനങ്ങളെ കരുത്തോടെ നേരിടുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും ഒറ്റക്കെട്ടായി നിൽക്കണമെന്ന് യോഗം ജനങ്ങളോട് അഭ്യർത്ഥിച്ചു. ആക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് സ്വദേശി വി.വി. വസന്തകുമാറിന്റെ കുടുംബത്തെ സഹായിക്കാൻ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു. വസന്തകുമാറിന്റെ ഭാര്യയ്ക്ക് […]

100 അല്ല 112; പൊലീസിന്റെ അടിയന്തര സേവനത്തിന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊലീസിന്റെ അടിയന്തര സഹായങ്ങൾ ലഭിക്കാൻ വിളിക്കുന്ന 100 എന്ന നമ്പർ മാറുന്നു. 112 എന്നുള്ളതാണ് പുതിയ നമ്പർ. രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. പൊലീസ്, ഫയർഫോഴ്‌സ്, ആംബുലൻസ് എന്നീ സേവനങ്ങൾക്കെല്ലാം ഇനി 112 ലേക്ക് വിളിച്ചാൽ മതി. 100ൽ വിളിക്കുമ്‌ബോൾ ഓരോ ജില്ലകളിലേയും കൺട്രോൾ റൂമിലേക്കാണ് വിളിപോകുന്നത്. ഈ മാസം 19 മുതൽ എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേക്കാവും വിളിയെത്തുക. ഒരേ സമയം […]

ബാങ്ക് അക്കൗണ്ടിന് ആധാർ കാർഡ്‌ ; വിശദീകരണം തേടി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ബാങ്കുകളിൽ അക്കൗണ്ട് തുറക്കുന്നതിനു ആധാർ കാർഡ് നിർബന്ധമാക്കരുതെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരടക്കമുള്ള എതിർകക്ഷികളുടെ വിശദീകരണം തേടി. അക്കൗണ്ട് തുറക്കുന്നതിനു ആധാർ നിർബന്ധമാക്കുന്നതു ഇക്കാര്യത്തിലുള്ള സുപ്രീം കോടതി വിധിക്കു വിരുദ്ധമാണെന്നുകാണിച്ച് യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതിയംഗം ചേരാനെല്ലൂർ സ്വദേശി വി.കെ. റഫീഖ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

പെരിയ ഇരട്ടക്കൊലപാതകത്തിൽ പിടിയിലായ പീതാംബരനെ സിപിഎം പുറത്താക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ആസൂത്രണം ചെയ്ത ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരനെ സിപിഎം പുറത്താക്കി. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഒളിവിലായിരുന്ന പീതാംബരനെ തിങ്കളാഴ്ച അർദ്ധരാത്രിയിലാണ് പോലീസ് പിടികൂടിയത്. കൊലപാതകം ആസൂത്രണം ചെയ്തത് പീതാംബരനാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

പെരിയാറിൽ യുവതിയെ കെട്ടിതാഴ്ത്തിയ സംഭവം; വെളുത്ത പോളോകാറിനെ കേന്ദ്രികരിച്ച്

സ്വന്തം ലേഖകൻ കൊച്ചി : പെരിയാറിൽ യുവതിയെ പുതപ്പിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം മുന്നോട്ടു നീക്കാനാകാതെ പൊലീസ്. മരിച്ച യുവതിയെ കണ്ടെത്താനോ പ്രതികളെക്കുറിച്ചോ പുതിയ സൂചനകളിലേക്കു നയിക്കുന്ന വിവരങ്ങളോ പൊലീസിനു ലഭിച്ചിട്ടില്ലെന്നതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. കേരളത്തിനു പുറത്തുള്ള ആയിരക്കണക്കിന് കാണാതാകൽ കേസുകളുമായി പൊലീസ് മൃതദേഹത്തിൽ നിന്നു ലഭിച്ച വിവരങ്ങൾ താരതമ്യപ്പെടുത്തിയിരുന്നു. എന്നാൽ കാര്യമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മരിച്ചതാരാണെന്ന വിവരം ലഭിച്ചാൽ മാത്രമേ അന്വേഷണം ഇനി മുന്നോട്ടു നീങ്ങൂ എന്നതാണ് നിലവിലുള്ള സാഹചര്യം. അതേസമയം മൃതദേഹം പുഴയിൽ ഒഴുക്കുന്നതിന് പുതപ്പു വാങ്ങിയ രണ്ടു […]