ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തിൽ മരിച്ചെന്ന് വ്യാജ വാർത്ത; പരാതി കൊടുക്കുമെന്ന് താരം
സ്വന്തം ലേഖകൻ
ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തിൽ മരിച്ചെന്ന് സോഷ്യൽമീഡിയയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചു. താരം കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങളടക്കം കാണിച്ചാണ് യൂട്യൂബ് ചാനലുകളിലടക്കം വ്യാജ വാർത്താ പ്രചരണം നടക്കുന്നത്.
അതേസമയം, വാർത്തകൾക്കെതിരെ സുരേഷ് റെയ്ന രംഗത്തെത്തിയിട്ടുണ്ട്. വ്യാജപ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും ദൈവസഹായത്താൽ താൻ പൂർണ്ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും റെയ്ന ട്വീറ്റ് ചെയ്തു. ഇത്തരം വാർത്തകൾ തന്നെയും തന്റെ കുടുംബത്തെയും വേദനിപ്പിച്ചുവെന്നും നിയമനടപടി ഉണ്ടാവുമെന്നും റെയ്ന പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ന്യൂസിലാൻഡ് താരം നഥാൻ മക്കല്ലം മരിച്ചെന്നും സോഷ്യൽമീഡിയയിൽ വാർത്തയുണ്ടായിരുന്നു.
Third Eye News Live
0