എത്രമാത്രം ഇകഴ്ത്താന്‍ ശ്രമിച്ചാലും സത്യസന്ധവും സുതാര്യവും ആത്മാര്‍ത്ഥവുമായ അരനൂറ്റാണ്ടിലേറെക്കാലത്തെ പൊതു ജീവിതത്തിലൂടെ നേടിയെടുത്ത പൊതുജന അംഗീകരവും സ്നേഹവും കൂടുതല്‍ ജ്വലിക്കുകയേയുള്ളൂ ; ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന് എതിരെ നടത്തിയ അഭിപ്രായ പ്രകടനം : സുജയ പാര്‍വ്വതിക്ക് മറുപടിയുമായി എ.ഐ.വൈ.എഫ് പ്രസിഡൻ്റ്
സ്വന്തം ലേഖകൻ റിപ്പോര്‍ട്ടര്‍ ചാനലിലെ അവതാരകയും മാധ്യമ പ്രവര്‍ത്തകയുമായ സുജയ പാര്‍വ്വതിക്ക് എതിരെ സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റെ സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ രംഗത്ത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരായ വിമര്‍ശനം ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന് എതിരെ സുജയ പാര്‍വ്വതി നടത്തിയ അഭിപ്രായ പ്രകടനമാണ് അരുണിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വ്വതിക്ക് ( റിപ്പോര്‍ട്ടര്‍ ടിവി) ഒരു തുറന്ന കത്ത്. സഖാവ് പന്ന്യന്‍ രവീന്ദ്രന് -കമ്മ്യൂണിസ്റ്റ് – ഇടതു […]