പൊതുജനത്തെ വഴിയാധാരമാക്കി നഗരസഭാ സെക്രട്ടറി ;ഉപരോധവുമായി കൗൺസിലർമാർ

സ്വന്തംലേഖകൻ ഏറ്റുമാനൂർ : ആന്തൂർ വിവാദം കെട്ടടങ്ങുന്നതിന് മുമ്പ് പുതിയ വിവാദവുമായി ഏറ്റൂമാനൂർ നഗരസഭ. ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തേണ്ട സർട്ടിഫിക്കറ്റിനായി എത്തുന്ന പൊതു ജനത്തെ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ അപമാനിക്കുന്നതായി ആരോപിച്ച് ഏറ്റുമാനൂർ നഗരസഭാ സെക്രട്ടറിയെ ഭരണ പ്രതിപക്ഷ ഭേതമന്യേ കൗൺസിലർമാർ തടഞ്ഞുവെച്ചു. വിവാഹ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനെത്തിയ ദമ്പതികളെ അപമാനിച്ചതിന് പിന്നാലെ അത് ചോദ്യം ചെയ്ത നഗരസഭയിലെ മുതിർന്ന അംഗം കൂടിയായ സ്കറിയ നടു മാലിയോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടതും സംഘർഷത്തിനിടയാക്കി. തുടർന്ന് കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു.നഗരസഭയിൽ എത്തുന്ന പൊതു ജനങ്ങൾക്ക് സേവനങ്ങൾ സമയബന്ധിതമായി […]

സാധാരണക്കാരുടെ കണ്ണ് നനച്ച് സ്വർണ വില റെക്കോർഡിലേക്ക് ; പവന് 25680

സ്വന്തംലേഖകൻ തിരുവനന്തപുരം: രാജ്യാന്തര മാർക്കറ്റിൽ കുതിച്ചുയരുന്ന വിലയ്ക്കൊപ്പം കേരളത്തിൽ ചൊവ്വാഴ്ച സ്വർണവില സര്‍വകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ്  കൂട്ടിയത്. ഗ്രാമിന് 3210 രൂപയും പവന് 25,680 രൂപയുമാണ് നിലവിലെ വില.  തിങ്കളാഴ്ച ഗ്രാമിന് 3,175 രൂപയും പവന് 25,400 രൂപയുമായിരുന്നു സ്വര്‍ണനിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,427.35 ഡോളറാണ് ഇന്നത്തെ നിരക്ക്.യുഎസ്- ചൈന വ്യാപാരയുദ്ധം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കാനിടയുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്ന് അമേരിക്കയുടെ […]

വിവാഹ ധനസഹായം ഒരു ലക്ഷം രൂപയായി വർധിപ്പിച്ചു സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവ്

സ്വന്തംലേഖകൻ തിരുവനന്തപുരം :ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരുടെ പെൺമക്കൾക്കും വിവാഹ ധനസഹായ തുക ലഭിക്കുന്നതിനുള്ള വരുമാന പരിധി 36,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.ഈ വർഷം ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യം ലഭിക്കുന്നതാണ്. വരുമാന പരിധി വർധിപ്പിച്ചതിലൂടെ പാവപ്പെട്ട നിരവധി പേർക്ക് സഹായം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരുടെ പെൺമക്കൾക്കുമുള്ള വിവാഹ ധനസഹായ തുക 10,000 രൂപയിൽ നിന്നും […]

അഗ്രോ നഴ്‌സറിയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന ; രണ്ട് കോടി വില വരുന്ന ഒരു ലോഡ് ഉൽപന്നങ്ങൾ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ കൊല്ലം : ഓച്ചിറയിൽ രണ്ട്  കോടിയിൽപരം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. വവ്വാക്കാവ് കരിശേരിൽ നഴ്സറി ആൻഡ് അഗ്രോബസാർ എന്ന സ്ഥാപനത്തിൽ നിന്നാണ് ഒരു ലോഡ് പുകയില ഉൽപന്നങ്ങൾ കരുനാഗപ്പള്ളി എസിപി വിദ്യാധരൻ, ഓച്ചിറ സിഐ ആർ.പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ പിടിച്ചത്.അഗ്രോ നഴ്സറിയുടെ മറവിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ സംഭരിച്ച് വിതരണം ചെയ്തിരുന്നത്. ബംഗാൾ സ്വദേശി ഷിയാസുദ്ധീനെ ഓച്ചിറ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥാപനത്തിന്റെ ഉടമ ഉൾപ്പടെയുള്ളവർ ഒളിവിലാണ്. വൻ സംഘം തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന1ുണ്ടെന്നാണ് […]

മത്സ്യങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക; രാസ വസ്തുക്കൾ കലർത്തിയ 1500 കിലോ പഴകിയ മത്സ്യങ്ങൾ പിടികൂടി

സ്വന്തം ലേഖകൻ കായംകുളം: ആന്ധ്രയിൽ നിന്ന് കായംകുളത്തേക്ക് കൊണ്ടു വന്ന 1500 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. മൊത്ത വ്യാപാരികൾക്കായി കൊണ്ടു വന്ന മീനാണ് പിടിച്ചെടുത്തത്. റോഡരികിൽ നിർത്തിയിട്ട ലോറിയിൽ നിന്ന് രൂക്ഷ ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.ഇതേ തുടർന്ന് അധികൃതർ വന്ന് പരിശോധന നടത്തിയപ്പോഴാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ മത്സ്യത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ സാംപിളുകൾ ശേഖരിച്ചു. അതേസമയം കൊല്ലക്കടവിൽ നടത്തിയ പരിശോധനയിൽ 150 കിലോ പഴകിയ മത്തിയാണ് […]

ജയിൽ ഉദ്യോഗസ്ഥർക്ക് സന്തോഷവാർത്ത ‘ഒരു ഫോണിന്’ ഋഷിരാജ് സിങിന്റെ വക 2500 രൂപ!

സ്വന്തം ലേഖകൻ ആലപ്പുഴ: തടവുകാരിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ്. 2500 രൂപ വീതമാണ് ഉദ്യോഗസ്ഥർക്ക് സമ്മാനമായി നൽകുക.തടവുകാരുടെ മൊബൈൽ ഫോൺ ഉപയോഗം പൂർണമായി ഇല്ലാതാക്കാനും ജയിൽ ഉദ്യോഗസ്ഥരുടെ തുടർ പ്രവർത്തനങ്ങൾക്ക് ശക്തി പകരാനുമാണ് ഇത്തരത്തിൽ ഒരു പ്രഖ്യാപനം നടത്തിയത്. ഒരു തടവുകാരനിൽ നിന്നും രണ്ടു തവണ ഫോൺ പിടിച്ചാൽ ജയിൽ സൂപ്രണ്ടിനെതിരെ നടപടിയെടുക്കാനും നിർദ്ദേശമുണ്ട്. പിടിക്കുന്ന മൊബൈലുകളുടെ എണ്ണമനുസരിച്ച് ജയിൽ ഉദ്യോഗസ്ഥർക്കുള്ള പാരിതോഷികവും വർദ്ധിക്കും.തടവുകാരെ സന്ദർശിക്കാൻ വരുന്നവർക്ക് യാതൊരു തരത്തിലുള്ള ഇളവും നൽകരുതെന്നും […]

‘സത്യം ചെരിപ്പിട്ടു വരുമ്പോഴേയ്ക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും’; പ്രതികരണവുമായി ബിനീഷ് കോടിയേരി

സ്വന്തംലേഖകൻ കോട്ടയം : ബിനോയ് കോടിയേരിക്കെതിരായ യുവതി നല്‍കിയ ലൈംഗിക പീഡനാരോപണ കേസ് വിവാദമായി തുടരുന്നതിനിടെ ഫെയ്സ്ബുക്ക് കുറിപ്പുമായി സഹോദരന്‍ ബിനീഷ് കോടിയേരി. നിലവിലെ സംഭവങ്ങളോടുള്ള പ്രതികരണമായാണ് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.‘സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും’ എന്നാണ് ബിനീഷിന്റെ കുറിപ്പ്. ആരോപണത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു.വാര്‍ത്ത വന്നപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നു താന്‍ പറഞ്ഞുവെന്നതു മാധ്യമങ്ങള്‍ തെറ്റായി നല്‍കുന്ന കാര്യമാണ്. കേസ് വന്നപ്പോഴാണ് അറിഞ്ഞത് എന്നാണു നേരത്തെ പറഞ്ഞത്. കേസിനെ കുറിച്ച് ആദ്യം മനസിലാക്കിയതു […]

സ്പീഡ് പോസ്റ്റിന് സൂപ്പർ ഫാസ്റ്റിന്റെ വേഗതയുണ്ടെന്ന് പോസ്റ്റ് ഓഫീസുകാർ ;ഇന്റർവ്യൂ 20 ന്, കത്ത് കിട്ടിയത് 24 ന്

സ്വന്തം ലേഖകൻ തേഞ്ഞിപ്പാലം: തപാൽ വകുപ്പിന്റെ നിരുത്തരവാദിത്വം മൂലം യുവതിയ്ക്ക് നഷ്ടമായത് ചെന്നൈയിലെ ഡോ. അംബേദ്കർ ലോ യൂണിവേഴ്സിറ്റിയിലെ അധ്യാപക ജോലി. കാലിക്കറ്റ് സർവകലാശാല സെക്ഷൻ ഓഫീസർ പി. അബ്ദുറഹിമാന്റെ മകൾ ഫാത്തിമ ഫർഹത്തിനാണ് ഈ ദുരനുഭവം.ഇന്നലെയാണ് 20ന് അഭിമുഖത്തിന് എത്താനുള്ള കാർഡ് ലഭിച്ചത്. ഫാത്തിമയുടെ പള്ളിക്കൽ കണ്ണന്തൊടി വീട്ടിലെ വിലാസത്തിലാണ് കത്ത് എത്തിയത്.15ന് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്പീഡ് പോസ്റ്റിൽ അയച്ചതാണെന്ന് തപാൽ മുദ്രയിൽ നിന്ന് വ്യക്തമാണ്. കത്ത് 21ന് മലപ്പുറത്ത് എത്തിയെങ്കിലും പള്ളിക്കലെത്താൻ വീണ്ടും 3 ദിവസം കൂടിയെടുത്തു. അര ലക്ഷം രൂപ […]

നിപ മനുഷ്യനിലേക്ക് പടരാൻ കാരണം കാവുകളും ആവാസവ്യവസ്ഥകളും ഇല്ലാതാക്കിയത് ;പഠനവിധേയമാക്കണമെന്ന് വിദഗ്ധര്‍

സ്വന്തം ലേഖകൻ കൊച്ചി: കാവുപോലെയുള്ള ആവാസവ്യവസ്ഥകളുടെ നാശം വവ്വാൽ അടക്കമുള്ള ജീവികളുടെ ജനിതകഘടനയിലുണ്ടാക്കിയ മാറ്റം നിപ വൈറസ് മനുഷ്യരിലേക്കു വ്യാപിക്കാനിടയാക്കിയോ എന്നു പഠനവിധേയമാക്കണമെന്നു വിദഗ്ധർ. പ്രകൃതിയിലെ മാറ്റങ്ങൾ വൈറസുകളുടെ ഘടനയിലുണ്ടാക്കുന്ന പരിണാമം സംബന്ധിച്ച് വിശദപഠനങ്ങൾ നടത്തിയാലേ ഇത്തരം വൈറസുകൾ മനുഷ്യനിൽ അപകടകാരിയായതിന്റെ കാരണം കണ്ടെത്താനാവു എന്നും പക്ഷിശാസ്ത്രജ്ഞനായ ഡോ. ആർ. സുഗതൻ പറഞ്ഞു.നിപ വൈറസിന് അനേകം രൂപഭേദങ്ങളുണ്ട്. മനുഷ്യരിലേക്കു പകരുന്നതും പകരാത്തതുമായ ഘട്ടങ്ങളുണ്ട്. ഏതു ഘട്ടത്തിലാണ് രോഗാണു ഈ വ്യക്തിയിലേക്കു പകർന്നതെന്ന അന്വേഷണമാണു വേണ്ടത്. കാവ് പോലെയുള്ള വിസ്തൃതമായ ആവാസവ്യവസ്ഥ നശിക്കുമ്പോൾ വവ്വാലുകൾ കൂട്ടത്തോടെ […]

ബസ് സ്‌റ്റോപ്പില്‍ ജില്ലാകളക്ടറുടെ മിന്നല്‍ പരിശോധന; ബസ് കേറാന്‍ നില്‍ക്കുന്ന കുട്ടികളെ കാണുമ്പോള്‍ ദയവായി ഒരു നിമിഷം നിങ്ങളുടെ വീട്ടില്‍ ഉള്ള കുട്ടിയുടെ മുഖം ഓർക്കണമെന്നും അഭ്യർത്ഥന

സ്വന്തംലേഖകൻ എറണാകുളം:വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസ്സുകളെ പിടികൂടാന്‍ ബസ് സ്റ്റോപ്പില്‍ നേരിട്ട് പരിശോധന നടത്തി കളക്ടര്‍. തിങ്കളാഴ്ച വൈകിട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ബസ് സ്റ്റോപ്പിലായിരുന്നു കളക്ടറുടെ മുന്നറിയിപ്പില്ലാതെയുള്ള സന്ദര്‍ശനം. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് പരിശോധനയ്ക്കായി രംഗത്തിറങ്ങിയത്.തൊട്ടടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയത്. ബസ് സ്റ്റോപ്പില്‍ കളക്ടര്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളും യാത്രക്കാരും ഒരു പോലെ അമ്പരന്നു. ബസ് ജീവനക്കാരും ഞെട്ടി. കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.. ”ചുമതല ഏറ്റ ദിവസം […]