പൊതുജനത്തെ വഴിയാധാരമാക്കി നഗരസഭാ സെക്രട്ടറി ;ഉപരോധവുമായി കൗൺസിലർമാർ

പൊതുജനത്തെ വഴിയാധാരമാക്കി നഗരസഭാ സെക്രട്ടറി ;ഉപരോധവുമായി കൗൺസിലർമാർ

സ്വന്തംലേഖകൻ

ഏറ്റുമാനൂർ : ആന്തൂർ വിവാദം കെട്ടടങ്ങുന്നതിന് മുമ്പ് പുതിയ വിവാദവുമായി ഏറ്റൂമാനൂർ നഗരസഭ. ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തേണ്ട സർട്ടിഫിക്കറ്റിനായി എത്തുന്ന പൊതു ജനത്തെ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ അപമാനിക്കുന്നതായി ആരോപിച്ച് ഏറ്റുമാനൂർ നഗരസഭാ സെക്രട്ടറിയെ ഭരണ പ്രതിപക്ഷ ഭേതമന്യേ കൗൺസിലർമാർ തടഞ്ഞുവെച്ചു.
വിവാഹ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനെത്തിയ ദമ്പതികളെ അപമാനിച്ചതിന് പിന്നാലെ അത് ചോദ്യം ചെയ്ത നഗരസഭയിലെ മുതിർന്ന അംഗം കൂടിയായ സ്കറിയ നടു മാലിയോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടതും സംഘർഷത്തിനിടയാക്കി.
തുടർന്ന് കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു.നഗരസഭയിൽ എത്തുന്ന പൊതു ജനങ്ങൾക്ക് സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നില്ല എന്നു മാത്രമല്ല അവരെ അപമാനിക്കുന്ന അവസ്ഥ അംഗീകരിക്കാനാവില്ലന്ന് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എസ്‌ വിനോദ് പറഞ്ഞു.
നഗരസഭയിൽ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന നിരവധി കുടുംബങ്ങളുടെ താമസ സർട്ടിഫിക്കറ്റ് ,ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ,ഉടമസ്ഥാവകാശം മാറുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ നിസാര കാരണങ്ങൾ പറഞ്ഞ് തടഞ്ഞ് വെയ്ക്കുന്നതും നൽകാതിരിക്കുന്നതും നിത്യസംഭവം ആണന്നും സെക്രട്ടറിയും ,സൂപ്രണ്ടും നടപടി ബോധപൂർവ്വം വൈകിക്കുകയാണന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവും കൗൺസിലറുമായ റ്റോമി പുളിമാൻതുണ്ടം പറഞ്ഞു.
മാധ്യമങ്ങൾ നഗരസഭയിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും റിപ്പോർട്ട് ചെയ്തു എന്ന കാരണം പറഞ്ഞ് ജീവനക്കാർ കൂട്ട അവധി എടുത്തത് വിവാദമാകുകയും സെക്രട്ടറിക്കും ചില ജീവനക്കാർക്കും എതിരെ നടപടി എടുക്കാൻ തുനിഞ്ഞ കൗൺസിൽ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ ഒഴിവായതും ചർച്ചയായിരുന്നു.
നഗരസഭയിലെ അവസ്ഥ ബോധ്യപ്പെടുത്തുന്നതിനായ് റീജീയണൽ ജോയിന്റ് ഡയറക്ടർ ആഫീസിലെ നമ്പർ നൽകാൻ ആവശ്യപ്പെട്ടപ്പോൾ നമ്പർ ലഭ്യമല്ല എന്ന് നഗരസഭ സൂപ്രണ്ട് പറഞ്ഞതും സംഘർഷത്തിനിടയാക്കി.
മാർച്ച് മാസം പണി പൂർത്തികരിച്ച് ബിൽ സമർപ്പിച്ച ബില്ലുകൾ തനതു ഫണ്ടിൽ നിന്നായിട്ടു പോലും ബോധപൂർവ്വം നൽകാതിരുന്നതും ജൂൺ മാസം വരെ വൈകിപ്പിച്ചതിന് കാരണവും അന്വേഷിക്കുമെന്ന് കൗൺസിലർ ബിജു കുമ്പികൻ പറഞ്ഞു. നഗരസഭാ ആഫീസിലെ ജീവനക്കാർക്കിടയിലെ പടലപിണക്കം നഗരസഭയുടെ പൊതു പ്രവർത്തനത്തെ ബാധിക്കാതിരിക്കാനുള്ള നടപടി കൈക്കൊള്ളാനൊരുങ്ങുകയാണ് അധികൃതർ .ഉപരോധസമരത്തിൽ കൗൺസിലർമാരായ ജോയി ഊന്നു കല്ലേൽ ,ജയശ്രീ ഗോപി കുട്ടൻ, ബീന ഷാജി ,ബോബൻ ദേവസ്യ ,പി. പി ചന്ദ്രൻ ,കെ. ആർ മിനി മോൾ, റോസമ്മ സിബി ,റീത്താമ്മ വി. സി എന്നിവർ പങ്കെടുത്തു.

പ്രതിഷേധ സൂചകമായി കൗൺസിലർമാർ ബോർഡ് സ്ഥാപികുകയും ചെയ്തു.
ആർ. ജെ. ഡി
ആഫീസിൽ നിന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ നഗരസഭാ ഭരണസമിതി യോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടിയന്തിരമായി നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊതുജനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group