മത്സ്യങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക; രാസ വസ്തുക്കൾ കലർത്തിയ 1500 കിലോ പഴകിയ മത്സ്യങ്ങൾ പിടികൂടി

മത്സ്യങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക; രാസ വസ്തുക്കൾ കലർത്തിയ 1500 കിലോ പഴകിയ മത്സ്യങ്ങൾ പിടികൂടി

സ്വന്തം ലേഖകൻ

കായംകുളം: ആന്ധ്രയിൽ നിന്ന് കായംകുളത്തേക്ക് കൊണ്ടു വന്ന 1500 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. മൊത്ത വ്യാപാരികൾക്കായി കൊണ്ടു വന്ന മീനാണ് പിടിച്ചെടുത്തത്. റോഡരികിൽ നിർത്തിയിട്ട ലോറിയിൽ നിന്ന് രൂക്ഷ ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.ഇതേ തുടർന്ന് അധികൃതർ വന്ന് പരിശോധന നടത്തിയപ്പോഴാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ മത്സ്യത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ സാംപിളുകൾ ശേഖരിച്ചു. അതേസമയം കൊല്ലക്കടവിൽ നടത്തിയ പരിശോധനയിൽ 150 കിലോ പഴകിയ മത്തിയാണ് പിടിച്ചെടുത്തത്.