കാട്ടാന കിണറ്റിൽ വീണു; ആനയെ രക്ഷിക്കാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ

സ്വന്തംലേഖകൻ കണ്ണൂർ : കണ്ണൂർ ശ്രീകണ്ഠാപുരം ചന്ദനക്കാംപാറ ഷിമോഗ കോളനിയിൽ നാട്ടിലിറങ്ങിയ കാട്ടാന കിണറ്റിൽ വീണു. ഇന്ന് പുലർച്ചെയാണ് കാട്ടാന ആൾമറയില്ലാത്ത കിണറ്റിൽ വീണത്. കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അതേ സമയം കാട്ടാന ശല്യം രൂക്ഷമായ പ്രദേശത്ത് നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.കാട്ടാനയെ രക്ഷപ്പെടുത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.ആനയെ രക്ഷിക്കാനെത്തിയ വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുകയും ചെയ്തു. അതേ സമയം ആനയെ കിണറ്റിൽ നിന്നും കയറ്റുന്നതിന് വനംവകുപ്പ് ഫയർഫോഴ്‌സിന്റെ സഹായവും തേടിയിട്ടുണ്ട്.

മക്കളെ രക്ഷിക്കാൻ മണിമലയാറ്റിൽ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ മനോജിന്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖിക ചൊവ്വാഴ്ച മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മണിമല കറിക്കാട്ടൂർ സ്വദേശി മനോജിന്റെ(41) മൃതദേഹംകണ്ടെത്തി. ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ 11.30 യോടെ വായ്പൂര് ആറാട്ട് കടവിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ വൈകുംനേരം അഞ്ചരയോടെയാണ് സംഭവം. മനോജും ഭാര്യയും സഹോദരിയും കുട്ടികൾക്കൊപ്പം വെള്ളാവൂർ ആശ്രമംപടിയിലുള്ള തൂക്കുപാലം കാണാൻ എത്തിയതായിരുന്നു.ആശ്രമം കടവിലെ തൂക്കുപാലത്തിൽ കയറിയ ഇവർ പിന്നീട് കടവിലേയ്ക്ക് ഇറങ്ങുകയായിരുന്നു. കടവിലെ മൺതിട്ടയിൽ ഇരിക്കുന്നതിനിടെ തിട്ട ഇടിയുകയും കുട്ടികൾ വെള്ളത്തിലേയ്ക്ക് മറിഞ്ഞു വീഴുകയുമായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ മനോജ് ആറ്റിലേയ്ക്ക് എടുത്തു ചാടി. […]

ഏഴുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു

തൊ​ടു​പു​ഴ: അ​മ്മ​യു​ടെ സു​ഹൃ​ത്തി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യി ഏ​ഴു​വ​യ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ന​ന്ദ​ൻ​കോ​ട് സ്വ​ദേ​ശി അ​രു​ണ്‍ ആ​ന​ന്ദ്(36) കേ​സി​ൽ ഒ​ന്നാം പ്ര​തി​യും കു​ട്ടി​യു​ടെ അ​മ്മ ഉടുമ്പ​ന്നൂ​ർ മ​ഞ്ചി​ക്ക​ല്ല് സ്വ​ദേ​ശി​നി ര​ണ്ടാം പ്ര​തി​യു​മാ​ക്കി​യാ​ണ് മു​ട്ടം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്.അ​ന്വേ​ഷ​ണ സം​ഘം മേ​ധാ​വി തൊ​ടു​പു​ഴ ഡി ​വൈ എ​സ് പി ​കെ.​പി. ജോ​സ് സം​ഭ​വം ന​ട​ന്ന് 89-ാം ദി​വ​സ​മാ​ണു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 90 ദി​വ​സം തി​ക​യു​ന്ന​തി​നു മു​ന്പ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഒ​ന്നാം പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണ […]

കളിച്ചു കൊണ്ടിരുന്ന രണ്ടര​ വ​യ​സു​കാ​ര​നെ വീ​​ട്ടി​​ലെ മു​​​റി​​​ക്കു​​​ള്ളി​​​ൽ ക​​​യ​​​റി തെ​രു​വുനാ​യ ആ​ക്ര​മി​ച്ചു ; മു​ഖ​ത്തും കൈ​ക്കും ഗു​രു​ത​ര പ​രി​ക്ക്

നെ​​​ടു​​​മ​​​ങ്ങാ​​​ട്: ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന ര​​​ണ്ട​​​ര വ​​​യ​​​സു​​​കാ​​​ര​​​നെ വീ​​ട്ടി​​ലെ മു​​​റി​​​ക്കു​​​ള്ളി​​​ൽ ക​​​യ​​​റി തെ​​​രു​​​വുനാ​​​യ ആ​​​ക്ര​​​മി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കു​​​ട്ടി​​​യു​​​ടെ മു​​​ഖ​​​ത്തും കൈ​​​യ്ക്കും ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റു. പ​​​ത്താം​​​ക​​​ല്ല് വി​​​ഐ​​​പി​​​യി​​​ൽ നാ​​​ന ഹൗ​​​സി​​​ൽ അ​​​സ്‌ലം -അ​​​ഥീ​​​ന ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ അ​​​യാ​​​ൻ (ര​​​ണ്ട​​​ര വ​​​യ​​​സ് ) ആ​​​ണ് തെ​​​രു​​​വ് നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്.കു​​​ഞ്ഞി​​​ന്‍റെ നി​​​ല​​​വി​​​ളി കേ​​​ട്ട് അ​​മ്മ എ​​​ത്തി​​​യ​​​പ്പോ​​​ൾ തെ​​​രു​​​വ് നാ​​​യ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​താ​​​ണ് ക​​​ണ്ട​​​ത്. ഓ​​​ടി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ നാ​​​യ അ​​​വ​​​ർ​​​ക്കു നേ​​​രെ തി​​​രി​​​ഞ്ഞു. ഇ​​​വ​​​രു​​​ടെ നി​​​ല​​​വി​​​ളി കേ​​​ട്ടെ​​​ത്തി​​​യ​​​വ​​​രാ​​​ണ് നാ​​​യ​​​യെ ഓ​​​ടി​​​ച്ച​​​ത്. കു​​​ട്ടി​​​ക്ക് പ്ലാ​​​സ്റ്റി​​​ക് സ​​​ർ​​​ജ​​​റി ന​​​ട​​​ത്തി. കു​​​ഞ്ഞ് അ​​​പ​​​ക​​​ട നി​​​ല ത​​​ര​​​ണം ചെ​​​യ്തു.

സോനമോളുടെ കാഴ്ച പൂർണ്ണമായി തിരിച്ച് കിട്ടി ; ആദ്യം കാണാനെത്തിയത് ടീച്ചറമ്മയെ

സ്വന്തം ലേഖിക തിരുവനന്തപുരം : ‘സ്‌കൂളിൽ പോകും മുമ്പ് എനിക്കൊരാളെ കണ്ടേ പറ്റൂ’ കാഴ്ച തിരിച്ച് കിട്ടിയതിന്റെ സന്തോഷം മാറും മുമ്പ് തൃശൂരുകാരി സോനാമോൾ മാതാപിതാക്കളോട് പറഞ്ഞു. അച്ഛനമ്മമാർക്കും സന്തോഷമായി. നേരെ ടീച്ചറമ്മയുടെ അടുത്തേക്ക്. കെട്ടിപ്പിടിച്ച് ചിരിച്ചും വിശേഷങ്ങൾ തിരക്കിയും സോനമോളും മന്ത്രി കെ.കെ. ശൈലജയും സന്തോഷം പങ്കു വച്ചു.’ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ്’ എന്ന രോഗാവസ്ഥയെ തുടർന്ന് കാഴ്ച നഷ്ടമായ സോനമോൾക്ക് സർക്കാരിന്റെ കൃത്യ സമയത്തുള്ള ഇടപെടലിലൂടെയാണ് കാഴ്ച തിരികെ ലഭിച്ചത്. ഈ രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും വാർത്തയും സോഷ്യൽ മീഡിയയിൽ […]

ബിവറേജിലേക്ക് മദ്യവുമായി പോയ ലോറി മറിഞ്ഞു; കാഴ്ചക്കാർ മദ്യക്കുപ്പികൾ അടിച്ചുമാറ്റാൻ തുടങ്ങിയതോടെ പൊലീസ് കാവൽ ഏർപ്പെടുത്തി

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി ബിവറേജിലേക്ക് മദ്യവുമായി പോകുകയായിരുന്ന ലോറി മറിഞ്ഞു. ഇടുക്കി ജില്ലയിലെ നാടുകാണിയിലാണ് സംഭവം നടന്നത്. നാടുകാണിയിൽ അയ്യക്കാട് വളവിലാണ് അപകടം നടന്നത്.ഇടുക്കി ബിവറേജിലേക്ക് മദ്യവുമായി പോകുകയായിരുന്ന ലോറിയാണ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ലോറി ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അതേസമയം കാഴ്ചക്കാർ മദ്യക്കുപ്പി അടിച്ചുമാറ്റാൻ തുടങ്ങിയതോടെ മദ്യക്കുപ്പികൾക്ക് പോലീസ് കാവൽ ഏർപ്പെടുത്തി. സ്ഥലത്ത് ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നത് പോലീസ് നിയന്ത്രിക്കുന്നുണ്ട്.

പാലാരിവട്ടത്തിന് പിന്നാലെ വല്ലാർപ്പാടവും പൊളിയുന്നു: ആറുമാസം മുൻപ് ഗതാഗതത്തിന് തുറന്നു നൽകിയ പാലത്തിൽ വിള്ളൽ; ഒരൽപം സിമന്റ് എങ്കിലും ചേർത്തുകൂടെ കരാറുകാരെ..!

സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടത്തിന് പിന്നാലെ വല്ലാർപ്പാടത്തെ മേൽപ്പാലവും തകർച്ചയിലേയ്ക്ക്. ആറു മാസം മുൻപ് മാത്രം ഗതാഗതത്തിനായി തുറന്നു നൽകിയ വല്ലാർപ്പാടം – വൈപ്പിൻ മേൽപ്പാലത്തിൽ വിള്ളൽ കണ്ടെത്തിയതോടെ, പാലം പണിയുമ്പോൾ അൽപം സിമന്റ് എങ്കിലും ചേർത്തൂകൂടെ കരാറുകാരെ എന്നാണ് നാട്ടുകാർ ഇപ്പോൾ ചോദിക്കുന്നത്. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഈ വഴിയ്ക്കുള്ള ഗതാഗതം പൊലീസ് തടഞ്ഞു. വല്ലാർപാടം വൈപ്പിൻ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിലാണ് വിള്ളൽ കണ്ടെത്തിയത്.. ബലക്ഷയമെന്ന് സംശയം ഉയർന്നതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതംപൊലീസ് താൽക്കാലികമായി തടഞ്ഞു. ദേശീയ പാത അതോറിട്ടിയുടെ പരിശോധനക്ക് ശേഷമേ […]

തിട്ടയിടിഞ്ഞ് ആറ്റിൽ വീണ മക്കളെ രക്ഷിക്കാൻ ഒപ്പം ചാടി: മണിമലയാറ്റിൽ യുവാവിനെ കാണാതായി; യുവാവിനെ കാണാതായത് ഭാര്യയും മക്കളും നോക്കി നിൽക്കെ: തിരച്ചിൽ തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും

സ്വന്തം ലേഖകൻ മണിമല: ആറ്റിറമ്പിലെ തിട്ടയിടിഞ്ഞ് വെള്ളത്തിൽ വീണ കുട്ടികളെ രക്ഷിക്കാൻ ആറ്റിൽ ചാടിയ യുവാവിനെ കാണാതായി. മണിമല കരിമ്പനക്കുളം എറത്തേടത്ത് മനോജ് ( 41 ) നെയാണ് മണിമലയാറ്റിൽ വീണ് കാണാതായത്. വെള്ളാവൂർ – കോട്ടാങ്കൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആശ്രമം കടവിലായിരുന്നു സംഭവം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലം കാണാനായി മനോജും കുട്ടികളും കുടുംബ്്‌ത്തോടൊപ്പം എത്തിയത്. വിദേശത്ത് ജോലി ചെയ്യുന്ന സഹോദരിയും കുട്ടിയും, മനോജിന്റെ ഭാര്യ നൈസും ,മക്കളായ സാൽവിൽ (9) ,സിയായ (5) എന്നിവരുമാണ് മണിമലയാറിന്റെ കടവിലെത്തിയത്. ആശ്രമം കടവിലെ […]

പൊതുജനത്തെ വഴിയാധാരമാക്കി നഗരസഭാ സെക്രട്ടറി ;ഉപരോധവുമായി കൗൺസിലർമാർ

സ്വന്തംലേഖകൻ ഏറ്റുമാനൂർ : ആന്തൂർ വിവാദം കെട്ടടങ്ങുന്നതിന് മുമ്പ് പുതിയ വിവാദവുമായി ഏറ്റൂമാനൂർ നഗരസഭ. ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തേണ്ട സർട്ടിഫിക്കറ്റിനായി എത്തുന്ന പൊതു ജനത്തെ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ അപമാനിക്കുന്നതായി ആരോപിച്ച് ഏറ്റുമാനൂർ നഗരസഭാ സെക്രട്ടറിയെ ഭരണ പ്രതിപക്ഷ ഭേതമന്യേ കൗൺസിലർമാർ തടഞ്ഞുവെച്ചു. വിവാഹ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനെത്തിയ ദമ്പതികളെ അപമാനിച്ചതിന് പിന്നാലെ അത് ചോദ്യം ചെയ്ത നഗരസഭയിലെ മുതിർന്ന അംഗം കൂടിയായ സ്കറിയ നടു മാലിയോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടതും സംഘർഷത്തിനിടയാക്കി. തുടർന്ന് കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു.നഗരസഭയിൽ എത്തുന്ന പൊതു ജനങ്ങൾക്ക് സേവനങ്ങൾ സമയബന്ധിതമായി […]

സാധാരണക്കാരുടെ കണ്ണ് നനച്ച് സ്വർണ വില റെക്കോർഡിലേക്ക് ; പവന് 25680

സ്വന്തംലേഖകൻ തിരുവനന്തപുരം: രാജ്യാന്തര മാർക്കറ്റിൽ കുതിച്ചുയരുന്ന വിലയ്ക്കൊപ്പം കേരളത്തിൽ ചൊവ്വാഴ്ച സ്വർണവില സര്‍വകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ്  കൂട്ടിയത്. ഗ്രാമിന് 3210 രൂപയും പവന് 25,680 രൂപയുമാണ് നിലവിലെ വില.  തിങ്കളാഴ്ച ഗ്രാമിന് 3,175 രൂപയും പവന് 25,400 രൂപയുമായിരുന്നു സ്വര്‍ണനിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,427.35 ഡോളറാണ് ഇന്നത്തെ നിരക്ക്.യുഎസ്- ചൈന വ്യാപാരയുദ്ധം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കാനിടയുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്ന് അമേരിക്കയുടെ […]