കേരളത്തിൽ സ്വർണ വില ഉയർന്നു :         ഒരാഴ്ച്ചയ്ക്ക് ശേഷം ഇന്നാണ് വിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്

കേരളത്തിൽ സ്വർണ വില ഉയർന്നു : ഒരാഴ്ച്ചയ്ക്ക് ശേഷം ഇന്നാണ് വിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്

 

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിൽ സ്വർണ വില ഇന്ന് ഉയർന്നു. ഒരാഴ്ച്ചയ്ക്ക് ശേഷം ഇന്നാണ് കേരളത്തിൽ സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. പവന് 160 രൂപ ഉയർന്ന് വില 28,200 രൂപയായി. ഒരു ഗ്രാമിന് 3,525 രൂപയാണ് ഇന്നത്തെ വില. ഇന്നലെ (ബുധനാഴ്ച്ച) സ്വർണ വില പവന് 28,040 രൂപയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

നവംബറിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണ വില പവന് 28,800 രൂപയായിരുന്നു. നവംബർ ഒന്നിനാണ് സ്വർണ വില 28,800 രൂപ എന്ന നിലവാരത്തിൽ എത്തിയത്. നവംബർ 2,3 തിയതികളിലും ഇതേ നിരക്കിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. ഇന്നത്തെ നിരക്കായ 28200 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഗോള വിപണിയിലും സ്വർണ വില ഇന്ന് ഉയർന്നിട്ടുണ്ട്. ഔൺസിന്1,477.71 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിനു 47.51 ഡോളറും ഒരു കിലോഗ്രാം സ്വർണത്തിനു 47,509.48ഡോളറുമാണ് വില. ആഗോള വിപണിയിൽ ഈ വർഷം ഇതുവരെ സ്വർണത്തിന്റെ വില 14% ആണ് ഉയർന്നിരിക്കുന്നത്. ഇന്ത്യയിൽ ഈ വർഷം സ്വർണ വിലകൾ 19% ഉയർന്നു. ആഗോള ശരാശരിയേക്കാൾ കൂടുതലാണിത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ സ്വർണ വിലയിൽ തുടർച്ചയായ ഇടിവുണ്ടായിട്ടും സ്വർണ്ണത്തിന് ആവശ്യക്കാരില്ലെന്ന്  കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.