ജയിൽ ഉദ്യോഗസ്ഥർക്ക് സന്തോഷവാർത്ത ‘ഒരു ഫോണിന്’ ഋഷിരാജ് സിങിന്റെ വക 2500 രൂപ!

ജയിൽ ഉദ്യോഗസ്ഥർക്ക് സന്തോഷവാർത്ത ‘ഒരു ഫോണിന്’ ഋഷിരാജ് സിങിന്റെ വക 2500 രൂപ!

സ്വന്തം ലേഖകൻ

ആലപ്പുഴ: തടവുകാരിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ്. 2500 രൂപ വീതമാണ് ഉദ്യോഗസ്ഥർക്ക് സമ്മാനമായി നൽകുക.തടവുകാരുടെ മൊബൈൽ ഫോൺ ഉപയോഗം പൂർണമായി ഇല്ലാതാക്കാനും ജയിൽ ഉദ്യോഗസ്ഥരുടെ തുടർ പ്രവർത്തനങ്ങൾക്ക് ശക്തി പകരാനുമാണ് ഇത്തരത്തിൽ ഒരു പ്രഖ്യാപനം നടത്തിയത്. ഒരു തടവുകാരനിൽ നിന്നും രണ്ടു തവണ ഫോൺ പിടിച്ചാൽ ജയിൽ സൂപ്രണ്ടിനെതിരെ നടപടിയെടുക്കാനും നിർദ്ദേശമുണ്ട്. പിടിക്കുന്ന മൊബൈലുകളുടെ എണ്ണമനുസരിച്ച് ജയിൽ ഉദ്യോഗസ്ഥർക്കുള്ള പാരിതോഷികവും വർദ്ധിക്കും.തടവുകാരെ സന്ദർശിക്കാൻ വരുന്നവർക്ക് യാതൊരു തരത്തിലുള്ള ഇളവും നൽകരുതെന്നും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരിക്കണം കൂടിക്കാഴ്ചയെന്നും നിർദ്ദേശമുണ്ട്. ജയിലിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ജയിൽ ഡിജിപി, ജയിൽ ഡിഐജിമാർ, ജയിൽ സൂപ്രണ്ടുമാർ എന്നിവരടങ്ങുന്ന പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ ആവശ്യമായ വിവരങ്ങൾ കൈമാറും. മൂന്ന് വർഷത്തിലേറെയായി ഒരേ ജയിലിൽ സൂപ്രണ്ടായും ഡെപ്യൂട്ടി സൂപ്രണ്ടായും ജോലി ചെയ്തിരുന്നവരുടെ പട്ടികയും തയ്യാറിക്കിയിട്ടുണ്ട്.