അഗ്രോ നഴ്‌സറിയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന ; രണ്ട് കോടി വില വരുന്ന ഒരു ലോഡ് ഉൽപന്നങ്ങൾ പിടിച്ചെടുത്തു

അഗ്രോ നഴ്‌സറിയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന ; രണ്ട് കോടി വില വരുന്ന ഒരു ലോഡ് ഉൽപന്നങ്ങൾ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

കൊല്ലം : ഓച്ചിറയിൽ രണ്ട്  കോടിയിൽപരം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. വവ്വാക്കാവ് കരിശേരിൽ നഴ്സറി ആൻഡ് അഗ്രോബസാർ എന്ന സ്ഥാപനത്തിൽ നിന്നാണ് ഒരു ലോഡ് പുകയില ഉൽപന്നങ്ങൾ കരുനാഗപ്പള്ളി എസിപി വിദ്യാധരൻ, ഓച്ചിറ സിഐ ആർ.പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ പിടിച്ചത്.അഗ്രോ നഴ്സറിയുടെ മറവിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ സംഭരിച്ച് വിതരണം ചെയ്തിരുന്നത്. ബംഗാൾ സ്വദേശി ഷിയാസുദ്ധീനെ ഓച്ചിറ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥാപനത്തിന്റെ ഉടമ ഉൾപ്പടെയുള്ളവർ ഒളിവിലാണ്. വൻ സംഘം തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന1ുണ്ടെന്നാണ് വിവരം. പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി. കുറേകാലങ്ങളായി അഗ്രോ നഴ്സറിയുടെ മറവിൽ ഇത്തരം കുറ്റകൃത്യങ്ങൾ ഇവിടെ നടക്കുന്നതായാണ് രഹസ്യ വിവരം. എവിടെ നിന്നാണ് ഇതിന്റെ ഉറവിടെ എന്ന് വ്യക്തമല്ല. കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നാണ് വിവരം.