സി.കൃഷ്ണൻനായർ മാധ്യമ അവാർഡ് വി പി നിസാറിന്

സ്വന്തം ലേഖകൻ കാസർകോട്: സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനുമായിരുന്ന സി. കൃഷ്ണൻനായരുടെ പേരിലുള്ള മാധ്യമ അവാർഡ് മംഗളം മലപ്പുറം ജില്ലാ ലേഖകൻ വി.പി നിസാറിന്. കേരളത്തിലെ ട്രാൻസ്ജെൻഡർ വിഭാഗത്തെ കുറിച്ച് 2018 ജൂൺ 29,30, ജൂലൈ-രണ്ട്,മൂന്ന്, നാല്, അഞ്ച്, ആറ് ദിവസങ്ങളിൽ ഏഴുലക്കങ്ങളിലായി മംഗളം ദിനപത്രത്തിൽ പ്രസിദ്ദീകരിച്ച വ്യത്യസ്തരല്ല, ഇവർ വ്യക്തിമുള്ളവർ എന്ന വാർത്താപരമ്പരക്കാണ് അവാർഡ് ലഭിച്ചത്. അവഹേളനകളും പ്രയാസങ്ങളും നേരിട്ട് ജീവിതത്തിൽ വിജയം കൈവരിച്ച കേരളത്തിലെ ട്രാൻസ്ജെൻഡറുകളെ കുറിച്ചുള്ളതായിരുന്നു പരമ്ബര. 2012ൽ മംഗളം ദിനപത്രത്തിൽ ലേഖകനായി പത്രപ്രവർത്തന രംഗത്തെത്തിയ […]

കോൺഗ്രസിന് കനത്ത തിരിച്ചടി; കോഴിക്കോട് എം പി എം കെ രാഘവനെതിരെ അഴിമതി കേസ്

സ്വന്തം ലേഖകൻ കണ്ണൂർ: കോൺഗ്രസ് നേതാവും കോഴിക്കോട് എംപിയുമായ എം.കെ രാഘവനെതിരെ പൊലീസ് കേസെടുത്തു. കേരള സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റിവ് സൊസൈറ്റിയില് അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. 2009 മുതല് എംപിയായ രാഘവന് ഇത്തവണയും കോഴിക്കോട് നിന്നു തന്നെ മത്സരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ അഴിമതി കേസില് അന്വേഷണം വരുന്നത്. 2002 മുതൽ 2014 വരെ രാഘവൻ, കേരള സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റിവ് സൊസൈറ്റിയുടെ ചെയർമാൻ ആയിരുന്നു. ഇക്കാലയളവിൽ സ്ഥാപനത്തിൽ ക്രമക്കേട് നടന്നുവെന്ന ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിർദേശ പ്രകാരമുള്ള […]

ഷുക്കൂർ വധക്കേസ്; സി പി എം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജിനെതിരായ മൂന്നാമത്തെ കൊലക്കേസ്

സ്വന്തം ലേഖകൻ കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസാണിത്. 1994-ൽ ആർഎസ്എസ് കൂത്തുപറ താലൂക്ക് സഹകാര്യവാഹായിരുന്ന പി.പി. മോഹനനെ കൊലപ്പെടുത്തിയ കേസാണ് ഒന്ന്. ആർഎസ്എസ് ജില്ലാ ശാരീരിക് പ്രമുഖായിരുന്ന കതിരൂർ മനോജ് വധക്കേസ് മറ്റൊന്ന്. പി. ജയരാജൻ പോലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ഇതുകൂടാതെ നിരവധി കൊലപാതകക്കേസുകളിൽ ജയരാജൻ ആരോപണത്തിന്റെ നിഴലിലായിരുന്നെങ്കിലും കേസുകൾ ചാർജ് ചെയ്യപ്പെട്ടിരുന്നില്ല.കേരളം ഏറെ ചർച്ച ചെയ്ത ഷുക്കൂർ വധക്കേസിൽ സിബിഐ നടത്തിയ പഴുതടച്ച അന്വേഷണമാണ് ജയരാജനെ കുടുക്കിയത്. സമാനതകളില്ലാത്ത […]

ഒരു കാലത്ത് അന്നത്തിനായി പാഞ്ഞ ‘ ചാലക്കുടിക്കാരൻ ചങ്ങാതി’ ഇന്ന് ഷെഡിൽ; നിറകണ്ണുകളുമായി ആരാധകർ

സ്വന്തം ലേഖകൻ ചാലക്കുടി: പ്രേക്ഷകരെ കുടു കുടാ ചിരിപ്പിച്ചും അതുപോലെ കണ്ണീരിലാഴ്ത്തിയും പോയ് മറഞ്ഞ നടനാണ് കലാഭവൻ മണി. മൺമറഞ്ഞ് പോയിട്ടും ഇന്നും ചാലക്കുടിക്കാരുടെയും മറ്റുള്ളവരുടെയും ഇടംനെഞ്ചിൽ സ്ഥാനം പിടിച്ച് ഒരു വിങ്ങലായി നിന്ന താരം കൂടിയാണ് മണി. ഇപ്പോൾ നെഞ്ചിൽ കുത്തുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കലാഭവൻ മണിയുടെ ഒരു കാലത്ത് അന്നമായി കിടന്നിരുന്ന ഓട്ടോയുടെ ചിത്രമാണ് വിങ്ങലാകുന്നത്. മണ്ണടിഞ്ഞു പോയ മണിയെ പോലെ ഓട്ടോയും തുരുമ്‌ബെടുത്ത് നാമവശേഷമാവുകയാണ്. ആരാരും ആവാത്ത കാലത്ത് ഞാനന്ന് ഓട്ടി നടന്നുവണ്ടി… എന്റെ കുടുംബത്തിൻ പട്ടിണി മാറ്റിയ […]

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന് വിദേശത്ത് പോകാൻ കോടതി വീണ്ടും അനുമതി നൽകി

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ വിചാരണ നേരിടുന്ന നടൻ ദിലീപിന് വിദേശത്ത് പോകാൻ കോടതി വീണ്ടും അനുമതി നൽകി. ഈ മാസം 13 മുതൽ 21 വരെ ദുബായ്, ദോഹ എന്നിവിടങ്ങളിൽ നടന്റെ സ്വകാര്യ ആവശ്യത്തിനായി പോകുന്നതിനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയിരിക്കുന്നത്. നേരത്തെ മൂന്ന് പ്രാവശ്യം സിനിമാ ഷൂട്ടിന്റെ ഭാഗമായി വിദേശത്ത് പോകാൻ ദിലീപിന് കോടതി അനുമതി നൽകിയിരുന്നു. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയായതിനാലാണ് ദിലിപീന്റെ വിദേശയാത്രകൾക്ക് കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

നാളെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനു തുടക്കം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കമാകും.ഈമാസം 20 നാണ് ചരിത്രപ്രസിദ്ധമായ പൊങ്കാല. നാളെ രാത്രി 10.20ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി എന്‍. വിഷ്ണു നമ്ബൂതിരിയുടെയും കാര്‍മികത്വത്തില്‍ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ വ്രതശുദ്ധിയോടുള്ള സ്ത്രീലക്ഷങ്ങളുടെ കാത്തിരിപ്പിനു പരിസമാപ്തിയാവും.പിന്നെ പത്തുനാള്‍ നഗരത്തിലെങ്ങും മന്ത്രങ്ങളും ദേവീസ്തുതികളും മാത്രം. ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികള്‍ നാളെ വൈകിട്ട് 6.30നു നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആറ്റുകാല്‍ അംബാ പുരസ്‌കാരം പാലിയം ഇന്ത്യാ ചെയര്‍മാന്‍ ഡോ. എം.ആര്‍. രാജഗോപാലിനു സമ്മാനിക്കും. […]

ഒരു ബസ് കണ്ടക്ടറുടെ മകളാണ്..! വിരട്ടലിൽ വീഴില്ല സാറേ; കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി മൂന്നാർ സബ് കളക്ടറായ കഥ; രേണുരാജിന്റെ സിനിമയെ വെല്ലും ജീവിത കഥ ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: പട്ടുമെത്തയിൽ വളർന്ന്, സ്വർണ്ണത്തളികയിൽ ഭക്ഷണം കഴിച്ച് ജീവിച്ച ഉത്തരേന്ത്യൻ ഗോസായി കുടുംബത്തിലെ ഐഎഎസുകാരിയല്ല കോട്ടയത്തിന്റെ സ്വന്തം രേണുരാജ്. ഡോക്ടറുടെ വെള്ളക്കുപ്പായം അഴിച്ച് വച്ച് ഐഎഎസ് എന്ന മൂന്നക്ഷരം തോളിൽ അണിയാൻ ഒരു സാദാ ബസ് കണ്ടക്ടറുടെ മകളായ രേണുരാജ് കടന്നു വന്ന കടമ്പകൾ ഏറെയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എം.ബിബിഎസ് പാസായ ശേഷമാണ് രേണു ഐഎഎസ് എന്ന മാന്ത്രിക വലയിലേയ്ക്ക് വീണത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായ ശേഷം ഡോക്ടറായി പ്രാക്ടീസ് ആരംഭിച്ച രേണു രാജ് അഞ്ചു […]

തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത് മാതാ അമൃതാനന്ദമയി – നടൻ സലിം കുമാർ

സ്വന്തം ലേഖകൻ കൊച്ചി; അസുഖ ബാധിതനായ തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് മാതാ അമൃതാനന്ദമയിയാണെന്ന് നടൻ സലിംകുമാർ. കൊച്ചിയിൽ സംഘടിപ്പിച്ച അമൃതശ്രീ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ. കൂടാതെ, വിവിധ സ്വാശ്രയ സംഘങ്ങൾക്കുള്ള സഹായവിതരണത്തിന്റെ ഉദ്ഘാടനവും സലിംകുമാർ നിർവ്വഹിച്ചു. സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കാനും സ്വയം പര്യാപ്തരാക്കാനും ലക്ഷ്യമിട്ട് അമൃതാനന്ദമയിമഠത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച അമൃതശ്രീ സ്വാശ്രയസംഘങ്ങളുടെ എറണാകുളം ജില്ലാ സംഗമമാണ് ഏലൂരിലെ ഫാക്ട് ഗ്രൗണ്ടിൽ നടന്നത്. സംഗമം ഉദ്ഘാടനം ചെയ്ത സലിംകുമാർ, മാതാ അമൃതാനന്ദമയിയാണ് രോഗബാധിതയായ തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നതെന്ന് പറഞ്ഞു. സ്ത്രീശാക്തീകരണത്തിന്റെ […]

വീട് നൽകാമെന്ന് മഞ്ജുവാര്യർ വാഗ്ദാനം നൽകി പറ്റിച്ചു; ആദിവാസി സംഘടനകൾ സമരവുമായി നടിയുടെ വീട്ടിലേക്ക്

സ്വന്തം ലേഖകൻ നടി മഞ്ജു വാര്യർക്കെതിരെ ആദിവാസികൾ. വീട് വാഗ്ദാനവുമായി ഒന്നര വർഷം മുൻപ് ആദിവാസി കോളനിയിലെത്തിയ മഞ്ജു തങ്ങളെ പറ്റിച്ചെന്ന ആരോപണവുമായാണ് വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ രംഗത്തെത്തിയിരിക്കുന്നത്.ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്ത് പദ്ധതി തയ്യാറാക്കിയെങ്കിലും നാളിതുവരെയായിട്ടും പ്രാരംഭ പ്രവർത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം. ഇതിനെതിരെ ഫെബ്രുവരി 13 ന് തൃശ്ശൂരിലെ വീടിന് മുന്നിൽ കുടിൽ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികൾ വയനാട്ടിൽ വിളിച്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു. 57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാഗ്ദാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവർക്ക് ലഭിക്കാതായി. […]

ശിവഗിരിയിൽ ഉദ്ഘാടനത്തിനെത്തിയ കണ്ണന്താനം നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചു; മന്ത്രി കടകംപള്ളിയും എ സമ്പത്ത് എം പിയും കാഴ്ചകകാരായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശ്രീനാരായണ ഗുരു തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ തിരികത്തിക്കാൻ ആവേശം പ്രകടിപ്പിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ഉദ്ഘാടകനായ കണ്ണന്താനം തന്നെ നിലവിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്കു കത്തിക്കുകയായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എ. സമ്പത്ത്‌ എംപിയും വേദിയിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും അവസരം നൽകാതെ മന്ത്രിതന്നെ നിലവിലക്കിലെ തിരികൾ കത്തിച്ചുതീർത്തു. സർക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ പദ്ധതിയെ ചൊല്ലി മന്ത്രി കടകംപള്ളി സുരേന്ദ്രനും ശിവഗിരി മഠവും തമ്മിൽ വാക്‌പോരും ഉണ്ടായി. തീർഥാടന സർക്യൂട്ട് പദ്ധതി […]