മോദിയുടെ സത്യപ്രതിജ്ഞ: കേരളത്തില്‍ ക്ഷേത്രങ്ങളിലും വീടുകളിലും പൂജ നടത്തണം, സെന്‍കുമാര്‍

സ്വന്തംലേഖകൻ കോട്ടയം : രണ്ടാം വട്ടവും പ്രധാനന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികരമേല്‍ക്കുമ്പോള്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തണമെന്ന് മുന്‍ ഡിജിപി ടി. പി സെന്‍കുമാര്‍. ഇതൊരു ശുഭമുഹൂര്‍ത്ത മാണെന്നും അതുകൊണ്ട് കേരളവും പങ്ക് ചേരണമെന്നുമാണ് ഫെയ്‌സ്ബുക്കിലൂടെ സെന്‍കുമാര്‍ ആവശ്യപ്പെടുന്നത്. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്കാണ് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനില്‍ നടക്കുക. നിരവധി നേതാക്കള്‍ ചടങ്ങിനെത്തുമെന്നാണ് കരുതുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം.. നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് […]

‘വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠനച്ചെലവ് ഞാന്‍ ഏറ്റെടുത്തോട്ടെ’; സജീഷിനോട് പാര്‍വതി ചോദിച്ചു

സ്വന്തംലേഖകൻ കോട്ടയം : നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടെ ജീവന്‍ നഷ്ടമായ ലിനി എന്ന മാലാഖ മലയാളികളുടെ മനസിലെ തീരാ നൊമ്പരമാണ് . ഇപ്പോഴും ലിനിയുടെ ആ ചിരിക്കുന്ന മുഖം മലയാളികളുടെ മനസ്സില്‍ ഒരു നോവായി മിന്നിമറയുന്നു. ഇപ്പോഴിതാ ലിനിയുടെ മരണശേഷം നന്മയുടെ കരങ്ങള്‍ നീട്ടിയെത്തിയവരില്‍  നടി പാര്‍വതി തിരുവോത്തും ഉണ്ടായിരുന്നെന്ന് പറയുകയാണ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സജീഷ് ഇക്കാര്യം പറഞ്ഞത്. കുട്ടികളുടെ പഠനച്ചെലവ് താന്‍ ഏറ്റെടുത്തോട്ടെയെന്ന് പാര്‍വതി ചോദിച്ചിരുന്നതായി സജീഷ് കുറിപ്പില്‍ പറയുന്നു. സജീഷിന്റെ കുറിപ്പ് വായിക്കാം.. ഉയരെ…. ഉയരെ… […]

ചുഞ്ചു നായർ ഒരു കണ്ണീർ ഓർമ്മ ; ചരമപരസ്യം നൽകിയ വീട്ടുകാരെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ

സ്വന്തംലേഖകൻ കോട്ടയം : വളര്‍ത്തുപൂച്ചയുടെ ചരമവാര്‍ഷികം വേദനയോടെ ഓര്‍ത്തെടുത്ത വീട്ടുകാരെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ‘ചുഞ്ചു നായര്‍’ എന്ന പൂച്ചയുടെ പേരിലെ കൗതുകമാണ് ട്രോളന്‍മാര്‍ ആഘോഷമാക്കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ ഞായറാഴ്ച്ച പ്രത്യക്ഷപ്പെട്ട ഒരു പരസ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്ന ട്രോളുകള്‍ക്ക് കാരണം. വളര്‍ത്തുപൂച്ച ചുഞ്ചു നായരുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ‘മോളൂട്ടീ വീ ബാഡ്‍ലി മിസ് യു’ എന്ന് കുടുംബാഗങ്ങള്‍ കണ്ണീരോടെ കുറിച്ച പരസ്യം ഒറ്റ ദിവസം കൊണ്ടാണ് വൈറലായത് .പരസ്യം വൈറലായതോടെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പൂച്ചക്ക് പോലും ജാതിയോ […]

അവസാനമായി ഒരു ചോദ്യമുണ്ട് ; ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചത് തെറ്റായിപ്പോയോ? ഒരിക്കലുമില്ല എന്നാണ് ഉത്തരം.അതായിരുന്നു ശരി അതുമാത്രമായിരുന്നു ശരി; സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവരുടെ പക്ഷത്ത് തന്നെയാണ് ന്യായം ; ചരിത്രം അവരെ ഒറ്റുകാരെന്ന് വിളിക്കുകയില്ല

സ്വന്തംലേഖകൻ കോട്ടയം  : ഏതു വിഷയമെടുത്താലും അതില്‍ വര്‍ഗ്ഗീയത കലര്‍ത്തുന്ന മലയാളികള്‍ക്കെതിരെ വിമര്‍ശനവുമായി യുവാവിന്റെ കുറിപ്പ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ കളക്ടര്‍ അനുപമ വിലക്കിയപ്പോള്‍ ക്രിസ്തുമത വിശ്വാസിയായ ക്ലിന്‍സണ്‍ പോളിന്റെ ഭാര്യയായ അനുപമ, ഹിന്ദുക്കളെ ദ്രോഹിക്കുന്നതിനു വേണ്ടി കൈക്കൊണ്ട തീരുമാനമായിട്ടാണ് അത് വ്യാഖ്യാനിക്കപ്പെട്ടത്. കേരളം മുഴുവന്‍ 15 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍രക്ഷിക്കാന്‍ വേണ്ടി പരിശ്രമിച്ചപ്പോള്‍ അതിലും മതം കലര്‍ത്താനായിരുന്നു ചിലര്‍ക്കു താല്‍പര്യം. ജിഹാദിയുടെ വിത്തെന്നാണ് ആ കുഞ്ഞിനെ വിശേഷിപ്പിച്ചത്. പോസ്റ്റിന്റെ പൂർണരൂപം.. ”ക്രിസ്ത്യാനികളും മുസ്ലീങ്ങളും സ്വന്തം മതത്തിൻ്റെ കാര്യം വരുമ്പോൾ ഒറ്റക്കെട്ടാണ്.എന്നാൽ […]

300 കോടി വ്യാജ പ്രൊഫൈലുകൾ ഇനി നിശ്ചലം ; അടച്ചു പൂട്ടിച്ച് വ്യാജന്മാർക്കു ഫേസ്ബുക്കിന്റെ കിടിലൻ പണി

സ്വന്തംലേഖകൻ കോട്ടയം : 300 കോടി വ്യാജ പ്രൊഫൈലുകൾ പൂട്ടിച്ച് ഫേസ്ബുക്ക്. ഒക്ടോബർ 2018നും മാർച്ച് 2019നും ഇടയിൽ മുന്നൂറ് കോടി വ്യാജ പ്രൊഫൈലുകൾ ഫേസ്ബുക്ക് പൂട്ടിച്ചുവെന്ന് കണക്കുകൾ. ഫേസ്ബുക്ക് പുറത്തുവിട്ട എൻഫോഴ്‌സ്‌മെന്റി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ എഴുപത് ലക്ഷം വിദ്വേഷ പ്രസംഗങ്ങളും പ്ലാറ്റ്‌ഫോമിൽ നിന്നും നീക്കം ചെയ്തതായി ഫേസ്ബുക്ക് പറയുന്നു. മുമ്പും ഫേസ്ബുക്ക് ഇത്തരത്തിൽ വലിയൊരു ശതമാനം വ്യാജ അക്കൗണ്ടുകൾ പൂട്ടിച്ചിരുന്നു. ഇതിന് പുറമെ മയക്കുമരുന്നുകൾ, ആയുധങ്ങൾ എന്നിവ വിൽക്കുന്ന അക്കൗണ്ടുകളും ഫേസ്ബുക്ക് പൂട്ടിച്ചു. ഓരോ 10,000 കണ്ടെന്റിലും 14 […]

പൊൻകുന്നത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രശസ്ത സോപാന സംഗീതജ്ഞൻ ബേബി മാരാർ അന്തരിച്ചു

സ്വന്തംലേഖകൻ കോട്ടയം : പൊൻകുന്നം അട്ടിക്കല്‍ ആര്‍ . ടി ഓഫീസിനു സമീപം കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രശസ്ത സോപാന സംഗീത വിദ്വാൻ ബേബി എം മാരാർ അന്തരിച്ചു. വൈക്കം ക്ഷേത്ര കലാപീഠം ട്യൂട്ടർ കൂടിയായ ബേബി മാരാർ ചിറക്കടവ് സ്വദേശിയാണ്. ഞായറാഴ്ച്ച രാവിലെ 7.00 മണിയോടെയായിരുന്നു അപകടം. എറണാകുളം സ്വദേശിയുടെ സ്വിഫ്റ്റു കാറുമായിട്ടാണ് മാരാരുടെ കാർ കൂട്ടി ഇടിച്ചത്. ഡ്രൈവിംഗിനിടെ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ബേബി എം മാരാരെയും എറണാകുളം സ്വദേശിയേയും ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടർന്ന് ഗുരുതര […]

പൊന്‍കുന്നത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം;അപകടമുണ്ടാക്കിയത് എറണാകുളം സ്വദേശിയുടെ സ്വിഫ്റ്റു കാർ

സ്വന്തംലേഖകൻ പൊന്‍കുന്നം : പൊന്‍കുന്നം ആര്‍.ടി ഓഫീസിനു സമീപം കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്കേറ്റു. പരിക്കേറ്റ ചിറക്കടവ് സ്വദേശിയായ ബേബി എം മാരാർ, എറണാകുളം സ്വദേശി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.00 മണിയോടെയായിരുന്നു അപകടം. എറണാകുളം സ്വദേശിയുടെ സ്വിഫ്റ്റു കാറാണ് അപകടമുണ്ടാക്കിയത്. ഡ്രൈവിംഗിനിടെ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ ബേബി എം മാരാരുടെ നില ഗുരുതരമാണ്. ഇയാളെ പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു

ലൂസിഫര്‍ അസഹനീയവും ഭീകരവും ; മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സർവോപരി മോഹൻലാലും ലൂസിഫറിലൂടെ

സ്വന്തംലേഖകൻ കോട്ടയം : പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫറി’നെതിരെ രൂക്ഷ് വിമര്‍ശനവുമായി പ്ലാനിംഗ് ബോര്‍ഡ് അംഗവും കേരള യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ ബി ഇക്ബാല്‍. ബോക്സ്ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രത്തിന്റെ കാഴ്ചാനുഭവത്തെ ‘ഭീകരം, അസഹനീയം, അരോചകം’ എന്നൊക്കെയാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. കമ്മട്ടിപ്പാടം മുതല്‍ കുമ്പളങ്ങി നൈറ്റ്സ് വരെ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നവസിനിമാ തരംഗം കേരളത്തില്‍ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ എന്നും ബി ഇക്ബാല്‍ ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം.. ആമസോൺ പ്രൈം […]

അലക്ഷ്യമായി റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ ചിങ്ങവനത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു: സഹോദരിയും സഹോദരനും ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ കോട്ടയം: അലക്ഷ്യമായി റോഡ് മുറിച്ച് കടന്ന യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടമായ വാഹനം രണ്ടു വാഹനങ്ങളിലേയ്ക്ക് ഇടിച്ചു കയറി ബൈക്ക് യാത്രക്കാരായ സഹോദരനും സഹോദരിയ്ക്കും ഗുരുതര പരിക്ക്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചിങ്ങവനം പുത്തൻപാലം ജംഗ്ഷനിലായിരുന്നു അപകടം. അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരും ചിങ്ങവനം സ്വദേശികളുമായ എറിക്‌സ് (18), എൽദ (13) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്യൂഷനു പോയ എൽദയെ തിരികെ വിളിച്ചു കൊണ്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു എറിക്. ഇതിനിടെ പുത്തൻപാലം സ്വദേശിയായ യുവാവ് അലക്ഷ്യമായി […]

എം.സി റോഡിൽ നാലുവരിപ്പാതയിൽ പുലർച്ചെ വീണ്ടും അപകടം: റോഡരികിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു; അപകടം ഡ്രൈവറുടെ കണ്ണിലേയ്ക്ക് എതിർദിശയിൽ നിന്നും എത്തിയ വാഹനത്തിന്റെ ലൈറ്റ് അടിച്ച് കയറിയതിനെ തുടർന്ന്

തേർഡ് ഐ ബ്യൂറോ കോട്ടയം: എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വഞ്ചിയൂർ വില്ലയിൽ പരമേശ്വരൻ പോറ്റിയുടെ ഭാര്യ സുഭന്ദ്ര അന്തർജനം (63)ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് പരമേശ്വരൻ പോറ്റിയെയും, ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 2.45 ഓടെ കോടിമത കൊണ്ടോടി പമ്പിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും പേരൂരിലെ മകളുടെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു കുടുംബം.   തിരുവനന്തപുരം സ്വദേശിയായ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. സുഭദ്ര വാഹത്തിന്റെ മുൻ സീറ്റിലാണ് […]